ഒറ്റ അക്കം മാറി, മാധ്യമപ്രവർത്തകർക്ക് നഷ്ടമായത് 25 കോടി: ബ്യൂറോ ചീഫിന്റെ ബോധം പോയെന്ന് ലൈവില്‍
തിരുവനന്തപുരം: 75 ലക്ഷത്തിലേറെ ഓണം ബംബർ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. കേരള ലോട്ടറിയുടെ തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില്‍പ്പനയായും ഇതു മാറി. ഇന്നലെ നറുക്കെടുത്ത ബംബറിന്റെ ഒന്നാം സമ്മാനം അടിച്ചത് കോയമ്പത്തൂർ സ്വദേശിക്കാണെന്ന സൂചനയുണ്ടെങ്കിലും ഇദ്ദേഹം ടിക്കറ്റ് പരസ്യപ്പെടുത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.
പാലക്കാട് ജില്ലയിലെ ബാവ ലോട്ടറി ഏജന്‍സി എന്ന കടയില്‍ നിന്നും പത്ത് ടിക്കറ്റുകളാണ് കോയമ്പത്തൂർ സ്വദേശിയായ നടരാജന്‍ വാങ്ങിയത്. ബാവ ഏജന്‍സിയുടെ തന്നെ കോഴിക്കോട് പാളയത്തെ സഹോദര സ്ഥാപനത്തില്‍ നിന്നാണ് ടിക്കറ്റ് പാലക്കാടേക്ക് എത്തിയത്. TE 230662 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.
ഇത്തവണയും ഓണം ബംബർ അടിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു: ആകെ എത്ര കിട്ടി? അനുപ് പറയുന്നു

നറുക്കെടുപ്പ് പൂർത്തിയായതോടെ ഒരു നമ്പറിനും മറ്റും സമ്മാനങ്ങള്‍ വഴുതിപ്പോയതിന്റെ നിരാശ പങ്കുവെക്കുന്നവരും നിരവധിയാണ്. അത്തരത്തില്‍ ഒരു നമ്പറിന് ഭാഗ്യം വഴിമാറി പോയതിന്റെ കഥയാണ് ന്യൂസ് 18 മലയാളത്തിലെ തിരുവനന്തപുരം റിപ്പോർട്ടർ വിനോദിന് പറയാനുള്ളത്. ഓണം ബംബർ നറുക്കെടുപ്പിന്റെ വാർത്ത് റിപ്പോർട്ട് ചെയ്യുന്നതിനിടയില്‍ തന്നെയാണ് ഇദ്ദേഹം തന്റെ നിർഭാഗ്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നതും.
TE 230662 നാണ് എന്ന നമ്പറനാണ് ഒന്നാം സമ്മാനമെങ്കില്‍ മാധ്യമപ്രവർത്തകന്റെ കയ്യിലുണ്ടായിരുന്നത് TE 430662 എന്ന ടിക്കറ്റായിരുന്നു. രണ്ട് ടിക്കറ്റും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ടെങ്കില്‍ ആകെ മാറി തുടക്കത്തിലും രണ്ടും നാലും മാത്രം. ന്യൂസ് 18 തിരുവനന്തപുരം ബ്യൂറോയിലെ 10 പേർ ചേർന്ന് എടുത്ത രണ്ട് ടിക്കറ്റുകളിലെ ഒരു ടിക്കറ്റിനാണ് ഭാഗ്യം വഴുതി മാറിയത്.
" ബസർ കറക്കുമ്പോള്‍ രണ്ടിന്റെ സ്ഥാനത്ത് നാല് വരികയും ചെയ്തിരുന്നെങ്കില്‍ നമ്മുടെ കയ്യില്‍ ഇരിക്കുന്ന ടിക്കറ്റിന് ബംബർ സമ്മാനം അടിച്ചേനെ. ബ്യൂറോ ചീഫ് അരുണൊക്കെ ഈ കൂട്ടത്തിലുണ്ട്. അദ്ദേഹത്തിന്റെ ബോധം പോയെന്നാണ് കേട്ടത്. ആകെ തളർന്ന് അവശനായെന്നും" ടിക്കറ്റ് ഉയർത്തിപ്പിടിച്ച് വിനോദ് റിപ്പോർട്ട് ചെയ്യുന്നു.
ബ്യൂറോ ചീഫ് അരുണ്‍, ക്യാമറമാന്‍ സന്തോഷ്, അരുണ്‍ പാലോട്, ഐശ്വര്യ, ഉമേഷ്, ഹരി, സി വിനോദ്, ബിബിന്‍ മുരളി, ഡാന്‍ കൂര്യന്‍ എന്നിവരോടൊപ്പം ഞാനും ചേർന്നാണ് ടിക്കറ്റ് എടുക്കുന്നത്. ഉച്ചയോടെ കോട്ടയ്ക്ക് അകത്ത് നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. ലോട്ടറി അടിക്കും അടിക്കില്ല, എന്ന് കരുതി തന്നെയാണ് എടുക്കുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രയാസമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഏജന്റ് കമ്മീഷനും നികുതിയുമൊക്കെ കുറച്ച് ഏകദേശം 15.75 കോടി രൂപയാണ് ഒന്നാം സമ്മാനക്കാരന് ലഭിക്കുക. സർ ചാർജും സെസും കൂടി 2.86 കോടി രൂപ ഇതിൽ നിന്ന് വീണ്ടും അടക്കണം. ബാക്കി 12.88 രൂപയായിരിക്കും ജേതാവിന് ലഭിക്കുക. 125.54 കോടി രൂപയാണ് ആകെ സമ്മാനമായി ഇത്തവണ നൽകുന്നത്.












Click it and Unblock the Notifications