ഓണം ബംപർ എടുക്കാനുള്ള തിയതി ജ്യോതിഷി പറയും, നമ്പറും: ഇത്തവണയും 25 കോടി അതിർത്തി കടക്കുമോ?
സംസ്ഥാനത്ത് ഓണം ബംപർ ടിക്കറ്റ് വില്‍പ്പന ഇത്തവണയും പൊടിപൊടിക്കുകയാണ്. 44 ലക്ഷത്തിന് അടുത്ത് ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 14 ലക്ഷം ടികറ്റുകളാണ് ആളുകള്‍ വാങ്ങിയത്. വില്‍പ്പന ഈ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ഈ ആഴ്ച തന്നെ 50 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വില്‍പ്പന നടത്തും.
കഴിഞ്ഞ വർഷം 75.76 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റു പോയത്. എന്നാല്‍ ഇത്തവണ ഈ റെക്കോർഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 9 ന് നടക്കുന്ന നറുക്കെടുപ്പിനായി ഇനി 15 ദിവസം കൂടെ ശേഷിക്കുന്നുണ്ട്. സാധാരണ ഗതിയില്‍ അവസാന ദിവസങ്ങളിലാണ് കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റു പോകുന്നത്. ഈ സാഹചര്യത്തില്‍ ഇത്തവണ 90 ലക്ഷത്തോളം ടിക്കറ്റുകള്‍ വില്‍ക്കാനാണ് ലോട്ടറി വകുപ്പ് ശ്രമിക്കുന്നത്.

കേരള ഓണം ബംപറിന്റെ ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ തമിഴ്നാട് കേന്ദ്രീകരിച്ചും വില്‍പ്പന നടക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ ബംപർ തമിഴ്നാട് സ്വദേശിക്ക് അടിച്ചതാണ് ഇത്തവണ വില്‍പ്പന കൂടുതല്‍ ശക്തമാക്കിയത്. തമിഴ്നാട്ടില്‍ ലോട്ടറി വില്‍പ്പന അനുവദനീയം അല്ലെങ്കിലും പാലക്കാട് അതിര്‍ത്തിയിലെ ലോട്ടറി വില്പനശാലകളില്‍ ഓണം ബംപർ വാങ്ങാനായി വലിയ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
തമിഴ്നാട്ടുകാർ മാത്രം ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ വാങ്ങുന്നുണ്ടെന്നാണ് അതിർത്തിയിലെ ലോട്ടറി കച്ചവടക്കാർ പറയുന്നത്. ടിക്കറ്റ് വാങ്ങുന്നതിനായി രാവിലെ മുതല്‍ കടയ്ക്ക് മുന്നില്‍ എത്തി ക്യൂ നില്‍ക്കുന്നുവരുണ്ട്. ഒറ്റയ്ക്കും സംഘം ചേർന്നും ടിക്കറ്റ് എടുക്കുന്നുവരുണ്ട്. വലിയ തോതില്‍ ടിക്കറ്റ് വാങി ബ്ലാക്കില്‍ വില്‍ക്കുന്നുവരും ഇക്കൂട്ടത്തിലുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ജ്യോത്സ്യന്‍ പ്രവചിക്കുന്നതിന് അനുസരിച്ചുള്ള ദിവസങ്ങളില്‍ പാലക്കാട് എത്തി ടിക്കറ്റ് വാങ്ങുന്നവരുണ്ട്. ദിവസം മാത്രമല്ല ജ്യോത്സ്യന്‍ പറയുന്നതിന് അനുസരിച്ചുള്ള നമ്പറുകള്‍ തിരഞ്ഞെടുക്കുന്നവരുമുണ്ട്. ടിക്കറ്റുകള്‍ നേരില്‍ വന്നു വാങ്ങുന്നതിനു പുറമെ വിളിച്ച് അറിയിച്ച് പൈസ അടയ്ക്കുന്നത് പ്രകാരം കടകളില്‍ തന്നെ സൂക്ഷിച്ചു വയ്ക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തും.
കോയമ്പത്തൂര്‍, പൊളളാച്ചി, മധുര, ദിണ്ടിഗല്‍, പഴണി സേലം ജില്ലകളില്‍ നിന്നുള്ളവരാണ് ലോട്ടറി ടിക്കറ്റിനായി കേരളത്തില്‍ കൂടുതലായും എത്തുന്നത്. തിരുവനന്തപുരം, ഇടുക്കി, വയനാട് അതിർത്തികളിലുമൊക്കെ സമാനമായ രീതിയില്‍ കച്ചവടം നടക്കുന്നുണ്ടെങ്കിലും പാലക്കാടുള്ളത്ര വിപുലം അല്ല.
പാലക്കാടിന്റെ അതിര്‍ത്തി പ്രദേങ്ങളായ വേലന്താവളം, കുപ്പാണ്ട കൗണ്ടനൂര്‍, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, വാളയാര്‍ എന്നിവിടങ്ങളെല്ലാം സമീപകാലത്ത് നിരവധി ലോട്ടറി സ്ഥാപനങ്ങളാണ് തമിഴ്നാട്ടുകാരെ ലക്ഷ്യമിട്ടുകൊണ്ടുമാത്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
25 കോടി രൂപയാണ് ഇക്കുറിയും 500 രൂപ വിലയുള്ള ഓണം ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേർക്ക്), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications