അല്‍ത്താഫിന്റെ 25 കോടി എപ്പോള്‍ കിട്ടും... ഇതരസംസ്ഥാനക്കാര്‍ക്ക് പണം കിട്ടാന്‍ വൈകുമോ? അറിയേണ്ടതെല്ലാം
എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഓണം ബംപറിന്റെ 25 കോടി സമ്മാനം നേടിയ ഭാഗ്യവാനെ കണ്ടെത്തിയിരിക്കുകയാണ്. കര്‍ണാടക സ്വദേശിയായ അല്‍ത്താഫിനെ തേടിയാണ് കേരളത്തിന്റെ തിരുവോണം ബംപര്‍ ഭാഗ്യം എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ തമിഴ്നാട് സ്വദേശികള്‍ക്കായിരുന്നു ഓണം ബംപറിന്റെ 25 കോടി ലഭിച്ചിരുന്നത്. ഇത്തവണ ഒന്നാം സമ്മാനം അല്‍ത്താഫിനാണ് എന്ന് ഉറപ്പായിട്ടുണ്ട്.
ലോട്ടറി വകുപ്പ് ഇനി സമ്മാനാര്‍ഹമായ ടിക്കറ്റ് പരിശോധിച്ച് ഉറപ്പിച്ച് ഈ അവകാശവാദം സ്ഥിരീകരിക്കുക എന്നൊരു സാങ്കേതികത മാത്രമാണ് ഇനി ബാക്കിയുള്ളത്. അതേസമയം സമ്മാനത്തുക ലഭിക്കാന്‍ അല്‍ത്താഫ് ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അവ എന്തെല്ലാമാണ് എന്ന് നോക്കാം. സമ്മാനജേതാവ് ടിക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ലോട്ടറി വകുപ്പ് ഡയറക്ടറേറ്റില്‍ എത്തിക്കുക എന്നതാണ് ആദ്യ നടപടി.

ബാങ്ക് വഴിയാണ് സമ്മാനതുക കൈമാറ്റം ചെയ്യുക. സമ്മാനജേതാവ് ആരാണെങ്കിലും പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കണം എന്നും ടിക്കറ്റ് ഒറിജിനിലാണോ രേഖകളെല്ലാം കൃത്യമാണോ എന്നുള്ള പരിശോധനയ്ക്ക് ശേഷം സമ്മാനം വിതരണം ചെയ്യും എന്നും ലോട്ടറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'സമ്മാനാര്‍ഹമായ ടിക്കറ്റ് പരിശോധിക്കാന്‍ നിരവധിയായ മാര്‍ഗങ്ങളുണ്ട്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകുന്ന മാര്‍ഗങ്ങളും പോളാറൈസ്ഡ് ലെന്‍സ് കൊണ്ട് നിരീക്ഷിച്ച് ഉറപ്പുവരുത്തുന്നതുമായി നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. സി-ഡിറ്റുമായി ചേര്‍ന്നാണ് അത്തരം പരിശോധനകള്‍ നടത്തുക. ഓണം ബംപറില്‍ ഉപയോഗിക്കുന്ന ഫ്ളൂറസന്റ് മഷി മറ്റൊരു പ്രസിലും ഉണ്ടാകില്ല,' എബ്രഹാം റെന്‍ പറഞ്ഞു.
അതേസമയം സമ്മാനം കൊടുക്കുന്നതിന് കാലതാമസമുണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പരിശോധനകള്‍ പൂര്‍ത്തിയായാല്‍ അന്ന് തന്നെ സമ്മാനത്തുക നല്‍കും. മറ്റൊരു സംസ്ഥാനത്തുള്ളയാളാണ് വിജയി എങ്കില്‍ സംസ്ഥാന സമിതിയുടെ പരിശോധന കൂടി നടക്കും എന്ന് മാത്രം. രേഖകള്‍ അപൂര്‍ണ്ണമായി ലഭിക്കുമ്പോഴാണ് സമ്മാനം വിതരണം ചെയ്യാന്‍ കാലതാമസം ഉണ്ടാകുന്നത്.
ബാങ്ക് അക്കൗണ്ട് രേഖകള്‍, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഒറിജിനല്‍ ടിക്കറ്റ്, ബാങ്ക് വഴി പോകുന്നതിന് കളക്ടിംഗ് ബാങ്ക് സര്‍ട്ടിഫിക്കറ്റ്, റിസീവിംഗ് ബാങ്ക് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഭാഗ്യശാലി ലോട്ടറി വകുപ്പിന് നല്‍കേണ്ട രേഖകള്‍. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച് ലോട്ടറി വകുപ്പ് പരിശീലനം കൊടുക്കാറുണ്ട്. താല്പര്യമുള്ളവര്ക്ക് അതില്‍ പങ്കെടുക്കാം.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ എങ്ങനെയാണ് ഈ സൗഭാഗ്യത്തിന്റെ നേട്ടങ്ങള്‍ കൊയ്യേണ്ടത് എന്നത് ഈ പരിശീലനത്തില്‍ നിന്ന് വ്യക്തമാകും എന്നും എബ്രഹാം റെന്‍ കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷമായി ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്ന ആളാണ് അല്‍ത്താഫ്. തമിഴ്നാടുമായും കര്‍ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ നിന്നാണ് പലപ്പോഴും ലോട്ടറി എടുക്കാറുള്ളത്. കര്‍ണാടകയില്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ് അല്‍ത്താഫ്.
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications