തിരുവോണം ബംപര്‍: ഒരു പണിയും എടുക്കേണ്ട, കേന്ദ്രത്തിന്റെ പോക്കറ്റ് നിറയും; കോടികള്‍ ഖജനാവിലെത്തും

കൊച്ചി: തിരുവോണ ബംപര്‍ സമ്മാനം പ്രഖ്യാപനം വ്യാഴാഴ്ച്ച നടന്നിരുന്നു. ഈ ബംപറിലൂടെ ഏറ്റവും നേട്ടമുണ്ടാക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രത്തിന് യാതൊരു ചെലവും ഇല്ലാതെയാണ് പോക്കറ്റ് നിറയാന്‍ പോകുന്നത്. ബാധ്യത മുഴുവന്‍ സംസ്ഥാന സര്‍ക്കാരിനും, വലിയൊരു നേട്ടം കേന്ദ്രത്തിനുമാണ് ലഭിക്കുക. കാരണം ഒരു രൂപ പോലും ചെലവാക്കാതെ 55 കോടിയില്‍ അധികമാണ് കേന്ദ്ര ഖജനാവിലേക്ക് തിരുവോണം ബംപര്‍ എത്തിച്ചത്.

സമ്മാനത്തുകയുടെ നല്ലൊരു ഭാഗവും നികുതിയായി കേന്ദ്ര ഖജനാവിലേക്ക് മാത്രമായിട്ടാണ് പോകുന്നത്. അതേസമയം ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ബംപറില്‍ സമ്മാനാര്‍ഹര്‍ക്ക് നികുതി കിഴിച്ച് കിട്ടുന്നത് 12.8 കോടി രൂപയാണ്. ഏജന്റിന് കിട്ടുന്നത് രണ്ടര കോടി രൂപയും.ഒരു ലോട്ടറി ടിക്കറ്റിന്റെ വില 500 രൂപയാണ്.ഈ ടിക്കറ്റ് ലോട്ടറി വകുപ്പിന്റെ ഏജന്റ് വില്‍ക്കുന്നത് 400 രൂപയ്ക്കാണ്. എന്നാല്‍ ഇതില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് കിട്ടുന്ന തുക കുറവാണ്.

thiruvonam bumper tax

ടിക്കറ്റ് വിലയില്‍ 112 രൂപ ജിഎസ്ടിയിലേക്കാണ് പോകുന്നത്. ലോട്ടറി വകുപ്പിനാണെങ്കില്‍ ഒരു ടിക്കറ്റ് വിറ്റാല്‍ 288 രൂപ ലഭിക്കും. സംസ്ഥാനത്താകെ വിറ്റത് 71.43 ലക്ഷം ടിക്കറ്റുകളാണ്. ഇതിലൂടെ ആകെ ലഭിക്കുന്ന വരുമാനം 205.71 കോടി രൂപയാണ്. ജിഎസ്ടി തുക പകുതി കേന്ദ്രത്തിനും ബാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്കും എത്തും. കേരളത്തിന് ലഭിക്കുക 56 രൂപയാണ്. ഖജനാവിലേക്ക് 40 കോടി രൂപയാണ് ഇതുവഴി എത്തുക. സംസ്ഥാന സര്‍ക്കാരിന് മൊത്തം 245.71 കോടി ലഭിക്കും.

അതേസമയം 71.43 ലക്ഷം ടിക്കറ്റുകള്‍ പ്രിന്റ് ചെയ്യാന്‍ ലോട്ടറി വകുപ്പിന് ചെലവായത് 72 ലക്ഷം രൂപയാണ്. ഇത്രയും തുക ചെലവിട്ട് സര്‍ക്കാര്‍ ഖജനാവിലെത്തിക്കുന്നത് കോടികളാണ്. എന്നാല്‍ പ്രിന്റ് ചെയ്യുന്നത് പോലെ തന്നെ സര്‍ക്കാരിന് വന്‍ ചെലവുകളുമുണ്ട്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി വീതം 20 പേര്‍ക്കാണ്.

50 ലക്ഷം വീതം ഇരുപത് പേര്‍ക്കാണ് മൂന്നാം സമ്മാനം, 5 ലക്ഷം, മുതല്‍ 500 രൂപ വരെ 9 സമ്മാന ഘടനകളാണ് ഉള്ളത്. 5.34 ലക്ഷം പേര്‍ക്ക് വരെ ഈ സമ്മാനങ്ങള്‍ ലഭിക്കും. സമ്മാനത്തുകയ്ക്കായി സര്‍ക്കാര്‍ ചെലവിടുന്നത് ആകെ 125.54 കോടി രൂപയാണ്. ഇത്രയും കാര്യങ്ങള്‍ ചെയ്താണ് സംസ്ഥാന സര്‍ക്കാരിന് ഭേദപ്പെട്ട ഒരു തുക ലഭിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന് പക്ഷേ വരുമാനം കിട്ടുന്നത് ഒഴിച്ചാല്‍ മറ്റ് റോളുകള്‍ ഒന്നുമില്ല. ടിക്കറ്റ് പ്രിന്റിങ് ചെലവുകള്‍ അടക്കം നോക്കിയാല്‍ 120.17 കോടിയാണ് സര്‍ക്കാരിന് ലഭിക്കുക. മാര്‍ക്കറ്റിങ്ങിനായി ചെലവിടുന്ന തുക നോക്കുമ്പോള്‍ കോടികള്‍ പിന്നെയും കുറയും. ഒരു ലോട്ടറി വിറ്റാല്‍ കേന്ദ്ര സര്‍ക്കാരിന് 56 രൂപയായി ജിഎസ്ടിയായി ലഭിക്കുക.

ഇത്തവണ മൊത്തം വിറ്റ ടിക്കറ്റുകളുടെ ജിഎസ്ടി തുകയായി നാല്‍പ്പത് കോടി രൂപ കേന്ദ്ര ഖജനാവിലെത്തും. എന്നാല്‍ വരുമാനം അതുകൊണ്ടും തീരില്ല. സമ്മാനത്തുകയുടെ ആദായ നികുതിയും കേന്ദ്ര സര്‍ക്കാരിന് തന്നെയാണ് ലഭിക്കുക. 15 കോടി രൂപ ഈയിനത്തില്‍ ലഭിക്കും. ഒരു പണിയും എടുക്കാതെ ചുമ്മാ നോക്കി നില്‍ക്കുന്നതിന് 55 കോടി രൂപ കേന്ദ്രത്തിന് ലഭിക്കും.

ബംപറടിക്കുന്നയാള്‍ക്ക് മുഴുവന്‍ തുക എന്തായാലും കിട്ടില്ല. പക്ഷേ സംസ്ഥാന സര്‍ക്കാരിന് ഇതില്‍ നിന്ന് ഒരു രൂപ പോലും കിട്ടില്ല. 2.5 കോടി ഏജന്റ് കമ്മീഷനാണ്. ബാക്കിയുള്ള 22.5 കോടിയില്‍ 30 ശതമാനം ആദായ നികുതിയിലേക്ക് പോകും. 6.75 കോടിയാണ് ഇതോടെ കേന്ദ്രത്തിന്റെ ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+