Get Updates
Get notified of breaking news, exclusive insights, and must-see stories!

25 കോടിയുടെ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; അതിര്‍ത്തി കടന്ന ഓണം ബംബറിന് അവകാശികള്‍ 4 പേര്‍...

പാലക്കാട്: ഒടുവില്‍ തിരുവോണം ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയവരെ തിരിച്ചറിഞ്ഞു. 25 കോടിയുടെ ഭാഗ്യം ലഭിച്ചത് ഒരാള്‍ക്കല്ല. അവര്‍ നാലുപേരുണ്ട്. തിരുപ്പൂര്‍ സ്വദേശിയാണ് ടിക്കറ്റെടുത്തത്. ഇദ്ദേഹമിപ്പോള്‍ ചെന്നൈയിലാണുള്ളത്. കോഴിക്കോട്ടെ ബാവ ഏജന്‍സിയില്‍ നിന്ന് കൈമാറിയ ലോട്ടറിക്ക് ലഭിച്ച 25 കോടിയുടെ ഭാഗ്യവാനെ കഴിഞ്ഞ ദിവസം മുതല്‍ എല്ലാവരും തേടുകയാണ്.

തിരുപ്പൂരിലെ പെരുമനല്ലൂര്‍ സ്വദേശിയായ പാണ്ഡ്യരാജ് ഉള്‍പ്പെടെയുള്ളവരാണ് ഭാഗ്യശാലികള്‍. ഇദ്ദേഹത്തെ കൂടാതെ സുഹൃത്തുക്കളായ നടരാജ്, രാമസ്വാമി, കുപ്പു സ്വാമി എന്നിവരും ലോട്ടറിയില്‍ പങ്കാളികളായിരുന്നു. ടിക്കറ്റ് എവിടെ നിന്നാണ് എടുത്ത് എന്നതടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ചെന്നൈയിലുള്ള പാണ്ഡ്യരാജ് മാധ്യമങ്ങളോട് വിശദീകരിച്ചു.

onam-bumper-winner

ഒറ്റയ്ക്കായി മാധ്യമങ്ങളെ കാണില്ലെന്നും നാലു പേരും ഒരുമിച്ച് മാധ്യമങ്ങളെ കാണുമെന്നുമാണ് ഇവരുമായി ബന്ധപ്പെടുമ്പോല്‍ ലഭിക്കുന്ന വിവരം. സുരക്ഷാ കാര്യങ്ങളാലാണ് ഇങ്ങനെ തീരുമാനിച്ചത്. മുഖം വ്യക്തമാക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് പാണ്ഡ്യരാജ് മാധ്യമങ്ങളോട് പറഞ്ഞു. ചെന്നൈയില്‍ ബന്ധുവീട്ടിലാണുള്ളതെന്ന് അദ്ദേഹം ഫോണില്‍ അറിയിച്ചുവെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ടിക്കറ്റ് തിരുപ്പൂരിലെ സുഹൃത്തുക്കളുടെ കൈവശമാണുള്ളത്. ഇത് സുരക്ഷിതമായി അധികൃതരെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാളയാറില്‍ നിന്ന് നടരാജ് ആണ് ടിക്കറ്റെടുത്തത്. പാണ്ഡ്യരാജ് തിരുപ്പൂരില്‍ ടീ മാസ്റ്ററാണ്. വൈകാതെ നാലു പേരും ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിടുമെന്നാണ് അറിയുന്നത്.

ബുധനാഴ്ചയാണ് ഓണം ബംബര്‍ നറുക്കെടുപ്പ് നടന്നത്. ഇതിന് നാല് ദിവസം മുമ്പാണ് ഇവര്‍ ടിക്കറ്റെടുത്തത്. കുപ്പുസ്വാമിയാണ് ടിക്കറ്റ് സൂക്ഷിച്ചിരുന്നതത്രെ. അതുകൊണ്ടുതന്നെ കുപ്പുസ്വാമിയുടെ വിവരങ്ങള്‍ പാണ്ഡ്യരാജ് പുറത്തുവിട്ടില്ല. ടിക്കറ്റ് അധികൃതര്‍ക്ക് ശേഷമാകും നാല് പേരും മാധ്യമങ്ങളെ കാണുക. നടരാജ് എടുത്ത ടിക്കറ്റില്‍ മറ്റു മൂന്ന് പേരും പങ്ക് ചേരുകയായിരുന്നു എന്നാണ് വിവരം.

സത്യമംഗലത്തിന് സമീപമുള്ള പുളിയംപട്ടിലെ എസ്ബിഐ ശാഖയില്‍ ടിക്കറ്റ് കൈമാറിയേക്കുമെന്ന് വിവരമുണ്ട്. അതല്ല, ലോട്ടറി ഓഫീസില്‍ നേരിട്ട് എത്തിക്കുമെന്നും പറയപ്പെടുന്നു. അന്നൂര്‍ സ്വദേശിയായ നടരാജന്‍ വാളയാറിലെ ബാവ ലോട്ടറി ഏജന്‍സിയില്‍ നിന്നു പത്ത് ടിക്കറ്റാണ് എടുത്തിരുന്നത്. ഇദ്ദേഹം പിന്നീട് കൂട്ടുകാരുമായി പങ്കുവച്ചു. നടരാജ് ഒഴികെയുള്ളവര്‍ തിരുപ്പൂര്‍ സ്വദേശികളാണ്. നടനാജനുമായി ബന്ധം പാണ്ഡ്യരാജിനാണ്.

സാധാരണ ജോലി ചെയ്ത് ജീവിതം നയിക്കുന്നവരാണ് നാല് പേരും. നടരാജന്‍ വാളയാര്‍ ഭാഗത്ത് ജോലിക്ക് വന്നിരുന്നു. ഇദ്ദേഹം ലോട്ടറി ഏജന്‍സിയിലെ ഗുരുസ്വാമിയുമായി ഇന്ന് രാവിലെ സംസാരിച്ചു. ഗുരുസ്വാമി വിജയികളുമായി ബന്ധപ്പെട്ടു. ശേഷമാണ് വിജയികളെ ഉറപ്പിച്ചത്. ലോട്ടറി തുക എന്ത് ചെയ്യണം എന്ന് നാലു പേരും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+