മെറ്റേണിറ്റി ലീവ് ഒരു വര്‍ഷമാക്കണം; സര്‍ക്കാരിനോട് വനിതാ കമ്മീഷന്
തിരുവനന്തപുരം: ജോലിക്കാരായ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വനിത കമ്മീഷന്. ശിശുപരിപാലന അവധിയുടെ (മെറ്റേണിറ്റി ലീവ്) കാലാവധി ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. വിവിധ തൊഴില്‍ മേഖലകളിലുള്ള സ്ത്രീകളില്‍ നിന്നാണ് വനിതാ കമ്മീഷന് പഠനം നടത്തിയത്.
ജോലിക്കാരായ സ്ത്രീകള്‍ നേരിടുന്ന 15 ഓളം പ്രശ്നങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. സ്ത്രീകളുടെ അടിസ്ഥാന, താമസ സൗകര്യ പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, രാത്രികാല ജോലിയുടെ ദൈര്‍ഘ്യം, മാനസിക സമ്മര്‍ദം, സുരക്ഷിതത്വ പ്രശ്നങ്ങള്‍ എന്നിവയില്‍ കമ്മീഷന് പഠനം നടത്തി. ആതുര സേവനം, ഗതാഗതം, ഐടി , മാധ്യമം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വേര്‍തിരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും തൊഴിലിടങ്ങളില്‍ മാനസിക പിരിമുറുക്കം നേരിടുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. തൊഴിലിടങ്ങളില്‍ വിവേചനം അനുഭവിക്കുന്നുണ്ട് എന്നും കുടുംബത്തില്‍ നിന്നും മാനസിക പിന്തുണ ലഭിക്കുന്നില്ലെന്നും പല സ്ത്രീകളും പറഞ്ഞു. തൊഴില്‍ സ്ഥിരതയില്ലായ്മ, യാത്രകളിലെ സുരക്ഷിതത്വ പ്രശ്നം എന്നിവയും സ്ത്രീകള്‍ നേരിടുന്നുണ്ട്.
ശിശുസംരക്ഷണ സൗകര്യങ്ങളുടെ ലഭ്യതക്കുറവും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പരിഗണനക്കുറവുള്ളതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ശിശുപരിപാലന അവധിയുടെ കാലാവധി ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കണം എന്നാണ് ശിശുപരിപാലന അവധി എല്ലാ സര്‍ക്കാരിതര മേഖലകളിലും ഉള്‍പ്പെടുത്തണമെന്നും സംസ്ഥാന വനിത കമ്മീഷന് ആവശ്യപ്പെടുന്നുണ്ട്.
'ഡേ കെയര്‍ സെന്റര്‍' പോലെ 'നൈറ്റ് കെയര്‍ സെന്റര്‍' എത്രയും വേഗം ആരംഭിക്കണം. രാത്രികാലങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ കുട്ടികള്‍ക്ക് നൈറ്റ് കെയര്‍ സെന്ററുകള്‍ വഴി പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തണം. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അതത് സ്ഥാപനങ്ങളില്‍ സിസിടിവി സംവിധാനം സ്ഥാപിക്കണം,' നിര്‍ദേശങ്ങളില്‍ പറയുന്നു.
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ യാത്രാസൗകര്യത്തിനായുള്ള വാഹനങ്ങളില്‍ ജിപിഎസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം എന്നും കമ്മീഷന് ആവശ്യപ്പെട്ടു. മാത്രമല്ല സ്ത്രീകള്‍ക്ക് പ്രത്യേക ഡ്യൂട്ടി റൂമുകള്‍ സജ്ജമാക്കുകയും വേണം.
സ്ത്രീകളുടെ അവകാശങ്ങള്‍, സ്ത്രീപരിരക്ഷാനിയമങ്ങള്, സ്ത്രീകളോടുള്ള പെരുമാറ്റ മര്യാദ തുടങ്ങിയവ രേഖപ്പെടുത്തിയ ചാര്‍ട്ട് എല്ലാ സ്ഥാപനങ്ങളിലും പൊതുജനങ്ങള്‍ കാണുന്നവിധം പ്രദര്‍ശിപ്പിക്കണം എന്നതാണ് മറ്റൊരു നിര്‍ദേശം.
രാത്രിയില്‍ ജോലിചെയ്യേണ്ട മേഖലകളില്‍ പുതുമുഖങ്ങളായ സ്ത്രീകള്‍ക്ക് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കണം. ഈ പരിശീലനത്തില്‍ ജോലിയുടെ സ്വഭാവം, രാത്രിജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ സ്വീകരിക്കേണ്ടതായ മുന്‍കരുതലുകള്‍ എന്നിവ ഉള്‍പ്പെടുത്തണം എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 24 നിര്‍ദേശങ്ങളാണ് പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് മുമ്പില്‍ വെച്ചിട്ടുള്ളത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications