Get Updates
Get notified of breaking news, exclusive insights, and must-see stories!

ചതിച്ചാശാനേ ചതിച്ചു; പരസ്യത്തിലെ മോദിയും തുണച്ചില്ല, പേടിഎം പണി തന്നു

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേന്ദ്രസര്‍വകലാശാല ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 60000 രൂപ. കൊല്‍ക്കത്തയിലെ പേടിഎം സൊലൂഷന്‍സ് വഴിയാണ് പണം പിന്‍വലിക്കപ്പെട്ടത്.

കാസര്‍ഗോഡ്: കറന്‍സി രഹിത ഇന്ത്യക്കായി പദ്ധതികള്‍ തയാറാക്കുന്ന കേന്ദ്രസര്‍ക്കാരിന് പുതിയ വെല്ലുവിളിയാകുകയാണ് ഡിജിറ്റല്‍ പണത്തിന്റെ സുരക്ഷിതത്വം. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനിടെ യാതൊരു സുരക്ഷാ മുന്‍കരുതലുകളും എടുക്കാതെയാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്രയവിക്രയം ചെയ്യാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സഹിതം പരസ്യം നല്‍കിയ പേടിഎം പോലും ഇക്കാര്യത്തില്‍ സുരക്ഷിതമല്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍.

Paytm

കേന്ദ്ര സര്‍വകലാശാല ജീവനക്കാരിയുടെ അക്കൗണ്ടില്‍ നിന്ന് പേടിഎം വഴി തട്ടിയെടുത്തത് 60000 രൂപ. കൊല്ലം ശൂരനാട് സ്വദേശിയും കേന്ദ്രസര്‍വകലാശാല യുഡി ക്ലര്‍ക്കുമായ ബിന്ദു പ്രദീപിനാണ് പണം നഷ്ടമായത്. കാസര്‍ഗോഡ് ബാങ്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഇവര്‍ക്ക് ലഭിച്ച മൊബൈല്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കൊല്‍ക്കത്തയിലെ പേടിഎം മൊബൈല്‍ സൊലൂഷന്‍സ് വഴിയാണ് പണം പിന്‍വലിച്ചതെന്ന് വ്യക്തമായി.

ഡിസംബര്‍ 16ന് രാവിലെ 8.57 മുതല്‍ മൂന്നു മിനിറ്റിനുള്ളില്‍ 20000 രൂപവീതം മൂന്നു തവണയാണ് പിന്‍വലിക്കപ്പെട്ടത്. പിന്നീട് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്. പേടിഎം മുഖേനയുള്ള തട്ടിപ്പ് കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമാണ്. കൊല്‍ക്കത്തയിലെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താനാണ് പോലീസിന്റെ നീക്കം.

Paytm add with Modi

ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഇടപാടുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്താന്‍ തയാറാകാതെയാണ് കേന്ദ്രസര്‍ക്കാര്‍ കറന്‍സി രഹിത എക്കണോമി എന്ന ലക്ഷ്യത്തിനായി ഓണ്‍ലൈന്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നത്. പ്രധാനമന്ത്രിയും ധനമന്ത്രിയും അവരുടെ ഇഷ്ട പ്രകാരം വാക്കുകള്‍ മാറ്റിപ്പറഞ്ഞ് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ ചിത്രം ഉപയോഗിച്ച് പരസ്യം ചെയ്ത പേടിഎമ്മിന്റെ സുരക്ഷിതത്വവും ചോദ്യം ചെയ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+