ഇന്ദിരാജിയുടെ ചരമദിനം ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനം
തിരുവനന്തപുരം: ചരിത്രത്തില്‍ ഒകടോബര്‍ 31 നെ എങ്ങനെയാണ് വിലയിരുത്തുക... ഇന്ത്യയുടെ ഉരുക്ക് വനിതയായിരുന്ന ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട ദിവസമെന്നോ? അതോ ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനമെന്നോ... അതും അല്ലെങ്കില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനമെന്നോ....?
എന്തായാലും ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിദിനത്തിനാണോ പട്ടേലിന്റെ ജന്മദിനത്തിനാണോ കൂടുതല്‍ പ്രധാന്യം എന്ന വിവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തുടക്കമിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രശ്‌നമല്ല.

1943 ഒക്ടോബര്‍ 41 നാണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. ഇപ്പോള്‍ പ്രായം 71 തികഞ്ഞിരിക്കുന്നു. സ്വന്തം പിറന്നാളിന് കുഞ്ഞൂഞ്ഞെന്ന് വിളിക്കുന്ന ഈ ഉമ്മന്‍ ചാണ്ടിക്ക് ആഘോഷമൊനനും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ദിര ഗാന്ധിയുടെ ചരദിനവും പട്ടേലിന്റെ ജന്മദിനവും ആചരിക്കാന്‍ ഇന്ദിര ഭവനില്‍ രാവിലെ തന്നെ എത്തി.
ഇന്ദിര ഭവനില്‍ ഇന്ദിര ഗാന്ധി രക്തസാക്ഷിത്വത്തിന്‍റെ അനുസ്മരണവും പട്ടേലിന്‍റെ ജന്മദിനാചരണവും ഉണ്ടായിരുന്നു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ തയ്യാറാക്കിയ ഇന്ദിര ഗാന്ധിയുടെ ചിത്രങ്ങളടങ്ങിയ ആല്‍ബം കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനൊപ്പം ചേര്‍ന്ന് ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്തു. അല്‍പനേരം ആല്‍ബത്തിലെ ചിത്രങ്ങളും നോക്കി. ഒരു ചെറിയ പ്രസംഗത്തിന് ശേഷം അടുത്ത പരിപാടിയിലേക്ക് നീങ്ങി.
ഈ മാസം തന്നെയായിരുന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റേയും ജന്മദിനം. അദ്ദേഹവും ഇതുപോലെത്തന്നെ ആയിരുന്നു, വലിയ ആഘോഷമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വിഎസ് ഒരു കേക്ക് മുറിച്ചിരുന്നു. ഉമ്മന്‍ ചാണ്ടികേക്ക് പോലും മുറിച്ചില്ലെന്നാണ് വിവരം.












Click it and Unblock the Notifications