കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്കു പ്രിയം പാര്‍ട്ടിയിലെ ഉന്നതരോടോ? ജിഷ്ണുവിന്‍റെ അമ്മ പറയുന്നതും സത്യമല്ലേ സഖാവേ!!

പിണറായിയെ വിമര്‍ശിച്ച് ജിഷ്ണു പ്രണോയിയുടെ അമ്മയുടെ തുറന്ന കത്ത്. നീതി ലഭിച്ചില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു. മൂന്നു തവണ കത്തയച്ചിട്ടും മറുപടി ഇല്ലെന്ന് ആരോപണം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്ന പ്രഖ്യാപനത്തോടയാണ് പിണറായി വിജയന്റെ നേതൃത്വത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി അനുഭാവികളായവര്‍ക്കു പോലും പിണറായി സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുന്നില്ല എന്നതാണ് സത്യം. ഇത് വ്യക്തമാക്കുന്നതാണ് പാമ്പാടി നെഹ്രു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ തുറന്ന കത്ത്.

മുന്‍ എസ്എഫ്‌ഐക്കാരിയാണ് മഹിജ. പിണറായിയുടെ കടുത്ത ആരാധകനായിരുന്നു ജിഷ്ണുവെന്നും മകന്‍ മരിച്ച് 23 ദിവസം പിന്നിട്ടിട്ടും പിണറായി ഒരിക്കല്‍ പോലും അനുശോചിച്ചിട്ടില്ലെന്ന് അവര്‍ കത്തില്‍ പറയുന്നു. മരണവുമായി ബന്ധപ്പെട്ട് മൂന്നു തവണ കത്തയച്ചിട്ടും പിണറായി മറുപടി നല്‍കിയിട്ടില്ലെന്ന് മഹിജ കത്തില്‍ പറയുന്നു. പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് മഹിജയുടെ കത്ത്

 മറുപടിയില്ല

മറുപടിയില്ല

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് തവണ കത്തയച്ചിട്ടും പിണറായി ഒരിക്കല്‍ പോലും മറുപടി നല്‍കിയിട്ടില്ലെന്ന് മഹിജ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തെ വിളിച്ച് കാര്യം തിരക്കിയില്ലെന്നും അവര്‍ പറയുന്നു.

 വരുമെന്ന് പ്രതീക്ഷിച്ചു

വരുമെന്ന് പ്രതീക്ഷിച്ചു

ജിഷ്ണുവിന്റെ വീടിനടുത്ത് പരിപാടിക്കെത്തിയ മുഖ്യമന്ത്രി വീട്ടിലേക്ക് വരുമെന്ന് കരുതിയെന്നും എന്നാല്‍ വന്നില്ലെന്നും അവര്‍ കത്തില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി വീട്ടില്‍ വന്ന് തന്നെ ആശ്വസിപ്പിക്കുമെന്നാണ് കരുതിയതെന്നും അവര്‍ കത്തില്‍ വ്യക്തമാക്കുന്നു.

 അമ്മയുടെ രോദനം

അമ്മയുടെ രോദനം

പിണറായി മുഖ്യമന്ത്രിയായതില്‍ ഏറെ അഭിമാനിച്ചവരാണ് തന്റെ കുടുംബമെന്ന് മഹിജ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി തങ്ങളെ നിരാശരാക്കിയെന്നും അവര്‍. ഈ കത്ത് പഴയ എസ്എഫ്‌ഐക്കാരിയുടെ വേദനയായി പരിഗണിക്കണമെന്നും അവര്‍ പറയുന്നു.

 അവഗണിച്ചു

അവഗണിച്ചു

പാര്‍ട്ടിയുമായി അടുത്ത് ബന്ധമുള്ള തങ്ങളുടെ കുടുംബത്തിന് നീതി കിട്ടിയില്ലെന്നും മഹിജ പറയുന്നു. കേസ് അ ട്ടിമറിക്കപ്പെട്ടെന്ന ആരോപണം ഉണ്ടാകുമ്പോഴും മുഖ്യമന്ത്രി ഇടപെടാത്തതില്‍ അവര്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.

 ജിഷ്ണുവിന് അവഗണന

ജിഷ്ണുവിന് അവഗണന

കണ്ണൂരില്‍ കോടിയേരി പ്രസംഗിച്ച വേദിക്ക് സമീപം ബോംബേറ് ഉണ്ടായപ്പോള്‍ അതില്‍ പ്രതിഷേധിച്ച് പിണറായി ഫേസ്ബുക്ക് പോസ്റ്റിട്ടത് ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞ് അറിഞ്ഞിരുന്നുവെന്ന് മഹിജ. എന്നാല്‍ മകന്‍ മരിച്ച് ഇത്ര ദിവസം ആയിട്ടും ഒന്നു ഫോണ്‍ വിളിക്കുകയോ ഫേസ്ബുക്കില്‍ അനുശോചനം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇത് സങ്കടമാണെന്നും അവര്‍.

 ഫേസ്ബുക്ക് നോക്കണം

ഫേസ്ബുക്ക് നോക്കണം

ചെഗുവേരയ്‌ക്കൊപ്പം ജിഷ്ണുവിന് പ്രിയപ്പെട്ട നാതാവാണ് പിണറായി വിജയനെന്നും മഹിജ പറയുന്നു. ജിഷ്ണുവിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് സിപിഎമ്മിന്റെ മനുഷ്യച്ചങ്ങലയാണെന്നും അവര്‍ വ്യക്തമാക്കുന്നു.

 മരണം കൊലപാതകം

മരണം കൊലപാതകം

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഡോക്റ്റര്‍മാരും പോലീസും ചേര്‍ന്ന് അട്ടിമറിക്കുന്നതായി മഹിജ ആവര്‍ത്തിക്കുന്നു. തന്റെ മകനെ അധ്യാപകരടക്കം മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും അവര്‍ പറയുന്നു.

 കോപ്പിയടി വിശ്വസിക്കുന്നില്ല

കോപ്പിയടി വിശ്വസിക്കുന്നില്ല

സാങ്കേതി ക സര്‍വകലാശാല പരീക്ഷ മാറ്റിവച്ചതിനെതിരെ സമരം ചെയ്തതിലുള്ള വൈരാഗ്യം മൂലമാണ് മകനെ കൊലപ്പെടുത്തിയതെന്ന് മഹിജ പറയുന്നു. മകന്‍ കോപ്പിയടിച്ചെന്ന ആരോപണം വിശ്വസിക്കുന്നില്ലെന്നും അവര്‍. പരീക്ഷയ്ക്ക് തലേദിവസം വിളിച്ചപ്പോള്‍ എല്ലാം പഠിച്ചെന്നാണ് ജിഷ്ണു പറഞ്ഞതെന്നും അമ്മ പറയുന്നു.

 അക്കമിട്ട് നിരത്തി

അക്കമിട്ട് നിരത്തി

ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസും ഡോക്റ്റര്‍മാരും ചേര്‍ന്ന് അട്ടിമറിച്ച തെളിവുകള്‍ മഹിജ അക്കമിട്ട് നിരത്തുന്നു. ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയിലെ ചോരപ്പാടുകള്‍ മാച്ചെന്നും തൂങ്ങാനുപയോഗിച്ച തോര്‍ത്ത് നശിപ്പിച്ചെന്നും അവര്‍ പറയുന്നു. ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചതും പിജി ഡോക്റ്ററെ കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിച്ചതും കേസ് അ്ട്ടിമറിക്കാനാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

 പഴയ എസ്എഫ്‌ഐക്കാരി

പഴയ എസ്എഫ്‌ഐക്കാരി

കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെടുന്നു. പഴയ എസ്എഫ്‌ഐക്കാരി മഹിജ എന്ന അഭിസംബോധനയോടെയാണ് കത്ത് അവസാനിച്ചിരിക്കുന്നത്.

വിമര്‍ശനം

വിമര്‍ശനം

നെഹ്‌റു കോളേജിനെതിരെയും ടോംസ് കോളേജിനെതിരെയും അടുത്തിടെ പിണറായി വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് ഒന്നും പരാമര്‍ശിച്ചിരുന്നില്ല.

English summary
open letter by jishnu pranoy's mother mahija to chief minister pinarayi vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X