'ഓപ്പറേഷൻ അജയ് ': ഇസ്രയേലിൽ നിന്നും ഡല്‍ഹിയില്‍ എത്തിയ 26 മലയാളികള്‍ കൂടി കേരളത്തിലെത്തി
ഡല്‍ഹി: 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി 26 മലയാളികള്‍ കൂടി കേരളത്തിലെത്തി. ഇസ്രയേലിൽ നിന്നും ഡൽഹിയിൽ എത്തിയ മൂന്നാമത്തേതും നാലാമത്തേതുമായ പ്രത്യേക വിമാനങ്ങളിലെ ഇന്ത്യക്കാരിലെ കേരളത്തില്‍ നിന്നുളള 31 പേരില്‍ 26 പേരാണ് കൂടി നോര്‍ക്ക റൂട്ട്സ് മുഖേന ഞായറാഴ്ച നാട്ടില്‍ തിരിച്ചെത്തിയത്. മറ്റുളളവര്‍ സ്വന്തം നിലയ്ക്ക് വരും ദിവസങ്ങളില്‍ വീടുകളിലേക്ക് മടങ്ങിയേക്കും.
ഡല്‍ഹിയില്‍ നിന്നുളള വിസ്താര ( UK 883 ) വിമാനത്തില്‍ ഞായറാഴ്ച രാവിലെ 07.40 നാണ് 11 പേര്‍ കൊച്ചിയില്‍ വിമാനം ഇറങ്ങിയത്. വൈകിട്ട് എഴു മണിയോടെ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തില്‍ 15 പേരും കൊച്ചിയിലെത്തി. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളായ എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ് കെ ആര്‍, ആര്‍ രശ്മികാന്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ' ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇതുവരെ 75 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്. കൊച്ചി വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്തിയത്. നേരത്തേ ഡല്‍ഹിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് എൻ ആർ കെ ഡവലപ്മെന്റ് ഓഫീസർ ഷാജി മോന്റെയും കേരളാ ഹൗസ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
അതേസമയം, ഇസ്രയേലിൽ നിന്ന് മടങ്ങി എത്താൻ ആഗ്രഹിക്കുന്നവരെ രാജ്യത്ത് എത്തിക്കാൻ ഇത് നടപടിക്കും ഇന്ത്യൻ എംബസി സജ്ജമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. സ്ഥിഗതികൾ എംബസി നിരീക്ഷിച്ച് വരുകയാണ്. സംഘർഷ സാധ്യതകളും തിരിച്ച് വരുന്നവരുടെ ആവശ്യകതയും അനുസരിച്ച് നടപടികൾ സ്വീകരിച്ച് വരുകയാണ്. വേണ്ടി വന്നാൽ കൂടുതൽ വിമാന സർവീസുകൾ ആലോചനയിൽ എന്നും കേന്ദ്ര മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
'ഇതുവരെ വന്ന രണ്ട് സംഘങ്ങളിൽ ആയി 39 മലയാളികൾ തിരികെ എത്തി. ബന്ധുക്കളോ സുഹൃത്തുക്കളോ ഇസ്രയേലിൽ ഉളളവർ എന്ത് ആവശ്യം ഉണ്ടെങ്കിലും എംബസിയെ അറിയിക്കാം. ടൂറിസ്റ്റുകൾ ആയും വിദ്യാർത്ഥികൾ ആയും ഉള്ളവരാണ് മടങ്ങി വരാൻ കൂടുതൽ ആഗ്രഹം പ്രകടിപ്പിക്കുന്നത്' എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications