കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ കുബേര തുടരുന്നു; വമ്പന്‍മാര്‍ സേഫ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബ്ലേഡ് മാഫിയയെ കുടുക്കാന്‍ പോലീസിന്റെ ഓപ്പറേഷന്‍ കുബേര തുടരുന്നു. എന്നാല്‍ വന്‍കിട പണമിടപാടുകാര്‍ ഇപ്പോഴും സുരക്ഷിതരാണെന്നാണ് വിവരം.

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണ് അനധികൃത പണമിടപാടുകാര്‍ക്കെതിരെ പെട്ടെന്ന് നടപടിയെടുക്കാന്‍ അധികാരികളെ പ്രചോദിപ്പിച്ചത്. തിങ്കളാഴ്ച 700 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്താകമാനം പരിശോധന നടന്നത്.

Money Lending

കഴിഞ്ഞ ദിവസം ആയിരത്തിലധികം കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു. 125 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും എഴുപതിലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും റെയ്ഡിന്റെ ചൂട് കൂറഞ്ഞതായാണ് വിവരം.

രണ്ടാം ദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 20 ലക്ഷം രൂപയാണ്. ആദ്യ ദിവസം 50 ലക്ഷം രൂപ കെണ്ടടുത്തിരുന്നു. രണ്ടാം ദിവസം 79 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അമ്പതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

റെയ്ഡ് തുടരും എന്ന് വ്യക്തമായതിനാല്‍ പമണിടമാട് സംബന്ധിച്ച രേഖകള്‍ ഒളിച്ചുവക്കാനുള്ള ശ്രമത്തിലാണ് മിക്ക ബ്ലേഡ് മാഫിയക്കാരും. പോലീസിലുള്ള സ്വാധീനം കൊണ്ട് റെയ്ഡിന്റെ വിവരം പലരും മുന്‍കൂട്ടി തന്നെ അറിയുന്നുണ്ടെന്നാണ് വിവരം. വന്‍കിട പണമിടപാടുകാരുടെ നേര്‍ക്ക് റെയ്‌ഡോ നടപടികളോ എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഒരു വര്‍ഷം മുമ്പ് പോലീസ് ഓപ്പറേഷന്‍ ബ്ലേഡ് എന്ന പേരില്‍ അനധികൃത പണമിടപാടുകരെ പിടികൂടാന്‍ നീക്കം നടത്തിയിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ ഓപ്പറേഷന്‍ കുബേരയുമായി രംഗത്തെത്തിയിരിക്കുന്നത്.

English summary
Operation Kubera continues; big sharks are still safe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X