Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവസരവാദം,അതാണ് കോൺഗ്രസ്സിന്റെ പര്യായം';രൂക്ഷ വിമർശനവുമായി എംവി ജയരാജൻ

കൊച്ചി; കേന്ദ്രസർക്കാരിന്റെ ഉപകരണമായാണ് ഇഡി പ്രവർത്തിക്കുന്നതെന്നായിരുന്നു നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നതിനാണ് അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇഡിയെക്കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോടു നന്ദിയുണ്ടെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഇപ്പോൾ വിഷയത്തിൽ കോൺഗ്രസിനേയും വിഡി സതീശനേയും പരിഹസിക്കുകയാണ് സിപിഎം നേതാവ് എംവി ജയരാജൻ.'ആരാന്റമ്മയ്ക്ക് ഭ്രാന്തിളകിയാൽ സന്തോഷിക്കുന്നവർ സ്വന്തം അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ സങ്കടപ്പെടും. കോൺഗ്രസ് ഇന്ന് ആ അവസ്ഥയിലാണ്' എന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ

1


പ്രതിപക്ഷനേതാവ് 11-8-2021ൽ കേരളനിയമസഭയിൽ നടത്തിയ പ്രസംഗം ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടും കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ എൽഡിഎഫ് സർക്കാർ പരിശ്രമിക്കുന്നു എന്ന് ആക്ഷേപിച്ചുകൊണ്ടുമായിരുന്നു. അതേ പ്രതിപക്ഷനേതാവ് 2022 ജൂലൈ 21ന് നിയമസഭയിൽ നടത്തിയ പ്രസംഗം ഇഡി വേണ്ട സിബിഐ മതിയെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇഡി വേണ്ടാതായത്? ആ ചോദ്യത്തിനും അദ്ദേഹം ഉത്തരം പറഞ്ഞു. രാജ്യത്താകെ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു എന്നതാണത്.

2


ഇതിന് ചുട്ട മറുപടി മുഖ്യമന്ത്രിയിൽ നിന്ന് കിട്ടി. മുമ്പ് ഇഡിയെ സ്വാഗതം ചെയ്തവർ ഇന്ന് ഇഡി കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ ചട്ടുകമാണെന്ന് പറയുന്നത് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും വേട്ടയാടുന്നു എന്നതുകൊണ്ടായിരിക്കാം. ഇഡിയുടെ രാഷ്ട്രീയ വേട്ടയിൽ പ്രതിഷേധിച്ചുകൊണ്ട് രാജ്ഭവന് മുന്നിൽ നടക്കുന്ന സമരത്തിൽ പ്രതിപക്ഷനേതാവിന് സബ്മിഷന് ശേഷം സ്വാഭാവികമായും പങ്കെടുക്കേണ്ടിവരുമല്ലോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇതെല്ലാം പ്രതിപക്ഷനേതാവിന്റെ ഉളുപ്പില്ലായ്മയുടെ ഉദാഹരണങ്ങളാണ്. ആരാന്റമ്മയ്ക്ക് ഭ്രാന്തിളകിയാൽ സന്തോഷിക്കുന്നവർ സ്വന്തം അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ സങ്കടപ്പെടും. കോൺഗ്രസ് ഇന്ന് ആ അവസ്ഥയിലാണ്. 'ആരാന്റമ്മയ്ക്ക് ഭ്രാന്തിളകിയാൽ സന്തോഷിക്കുന്നവർ സ്വന്തം അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ സങ്കടപ്പെടും. കോൺഗ്രസ് ഇന്ന് ആ അവസ്ഥയിലാണ്'

3


തങ്ങളിനിയും വിമാനത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് വീരവാദം മുഴക്കിയ യൂത്ത് കോൺഗ്രസ്സ് എന്നാൽ ഇഡിക്കെതിരായ സമരം റെയിൽവേ സ്‌റ്റേഷനിലാക്കി. യൂത്ത് കോൺഗ്രസ്സിന് തിരിച്ചടിഎന്നൊന്നും മാധ്യമങ്ങൾ വിധിക്കുന്നില്ല. ചോർത്തിയ വാട്‌സ്ആപ്പ് ചാറ്റിൽ പറഞ്ഞതുപോലെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം അടിപൊളിയും കളർഫുള്ളുമാക്കി മാറ്റാൻ ആഗ്രഹിച്ച യൂത്ത് കോൺഗ്രസ്സിന് ഇഡിക്കെതിരായ സമരം റെയിൽവേസ്‌റ്റേഷനിലേക്ക് മാറിയപ്പോൾ അതൊരു 'തിരിച്ചടി'യായില്ല. കളറും അടിപൊളിയുമല്ലാത്ത മാമൂൽ സമരം!

4


ഇടതുപക്ഷത്തിന് അന്നുമിന്നും ഒരേ നയമാണ്. കേന്ദ്ര ഏജൻസികൾ ഏതായാലും കുറ്റവാളികളെ പിടികൂടണം. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ ഫൈസൽ ഫരീദിനെയും അറ്റാഷെയും പിടികൂടണം. ഇവർ രണ്ടുപേരെയും രക്ഷപ്പെടുത്തിയ വിദേശമകാര്യ സഹമന്ത്രിയെയും നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്താൻ സഹായിച്ച ബിജെപി ചാനൽ മേധാവിയെയും വെറുതെ വിടാൻ പാടില്ല. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ വാക്കുകേട്ട് സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ അക്രമസമരങ്ങൾ സംഘടിപ്പിക്കുന്ന കോൺഗ്രസ്സിനും ബിജെപിക്കും മാറിമാറി അഭിപ്രായം പറയേണ്ടിവരുമ്പോഴും ഇടതുപക്ഷത്തിന് ഒരേ നിലപാട്. സ്വർണ്ണക്കടത്തിലെ മുഖ്യപ്രതികളെ പിടികൂടുക തന്നെ വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+