Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിദേശത്ത് നിന്ന് കൊണ്ട് വന്നത് മസാല ബോണ്ട് മാത്രം', കെ ഫോണിൽ അടിമുടി അഴിമതി': വിഡി സതീശൻ

തിരുവനന്തപുരം: വിദേശ യാത്രക്കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് മന്ത്രിമാർ ജനങ്ങളോട് വിശദീകരിക്കമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ല. മന്ത്രിമാര്‍ വിദേശത്ത് പോയി ആകെ കൊണ്ടുവന്നിട്ടുള്ളത് മസാല ബോണ്ട് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

കെ ഫോണില്‍ അടിമുടി ദുരൂഹതയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. കെ ഫോണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ദുരൂഹതയാണ്. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നല്‍കിയത്. 83 ശതമാനം പൂര്‍ത്തിയായിട്ടും ഒരാള്‍ക്ക് പോലും കണക്ഷന്‍ കിട്ടിയില്ല. കെ ഫോണില്‍ വന്‍ അഴിമതിയും കെടുകാര്യസ്ഥതയുമാണ് നടന്നത്. ഏഴ് രൂപയ്ക്ക് ചെയ്യാവുന്ന കേബിള്‍ ഇടാന്‍ 47 രൂപയ്ക്കാണ് കരാർ നൽകിയത്. കെ ഫോണ്‍ അഴിമതിയില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

VD SATHEESAN

പത്ത് ശതമാനം ടെണ്ടർ എക്സസ് എന്ന മാനദണ്ഡം പോലും ലംഘിച്ചാണ് കെ ഫോൺ തയ്യാറാക്കിയത്.തുടങ്ങിയപ്പോൾ മുതൽ 500 കോടി നഷ്ടമുണ്ട്. സൗജന്യ കണക്ഷൻ വാഗ്ദാനം നടപ്പായില്ല. വലിയ അഴിമതിയും കെടുകാര്യസ്ഥതയുമാണ് പദ്ധതിക്ക് പിന്നിലുള്ളത്. അഴിമതിയെ കുറിച്ച് ഗൗരവമായി അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. തെരുവുനായ പ്രശ്നത്തില്‍ ഒരു നടപടിയും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും വിഡി സതീസൻ വിമർശിച്ചു.

ഭാരത് ജോഡോ യാത്രയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇത് ഐതിഹാസിക യാത്രയായി മാറും. കേരള അതിർത്തി കടക്കും വരെ മികച്ച സംഘാടനം ഉറപ്പാക്കുമെന്നും,യാത്ര റൂട്ട് തീരുമാനിക്കുന്നത് എകെജി സെന്ററിൽ നിന്നല്ലെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമവും ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകൾ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കൂവെന്ന് വ്യക്തമാക്കിയ ഗവർണർ താൻ റബർ സ്റ്റാംപ് അല്ലെന്നും തുറന്നടിച്ചു.

ബന്ധു നിയമനങ്ങള്‍ അനുവദിക്കാനാവില്ല. സര്‍വ്വകലാശാലകള്‍ക്ക് സ്വയംഭരണ അവകാശമുണ്ട്. സർവകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കുന്ന ഒന്നിനും കൂട്ടു നിൽക്കില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ലന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിയാതെ നടക്കുകയില്ല. നിയമം തകർക്കാൻ ഗവൺമെന്റ് തന്നെ ശ്രമിക്കുമ്പോൾ കൂട്ടു നിൽക്കാനാവില്ല. താൻ ചാൻസലറായി തുടരുമ്പോൾ സർവകലാശാലകളിലെ എക്സിക്യൂട്ടീവിന്റെ ഇടപെടലുകൾക്ക് കൂട്ടു നിൽക്കാനാവില്ല. സർവകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമാണ്. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. സർവകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും ഗവർണർ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+