നാണം കെട്ട് പിണറായി സർക്കാർ.. തെറിക്കാനൊരുങ്ങി മൂന്നാം വിക്കറ്റ്... രാജി വെയ്പ്പിച്ചേ അടങ്ങൂ...!
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെകെ ശൈലജയും പിണറായി വിജയന്‍ സര്‍ക്കാരും പൂര്‍ണമായും വെട്ടിലായിരിക്കുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചതോടെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. നിയമസഭ സ്തംഭിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷ പ്രതിഷേധം. സഭയില്‍ ചോദ്യോത്തര വേള പുരോഗമിക്കുന്നതിനിടെ മന്ത്രിക്കെതിരെ ബാനറുകളുമായാണ് പ്രതിഷേധം.

വെട്ടിലായി സർക്കാർ
സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തിലെ ഹൈക്കോടതി വിമര്‍ശനവും ബാലാവകാശ കമ്മീഷന്‍ നിയമനത്തിലെ സ്വജനപക്ഷപാത ആരോപണവും ആണ് ആരോഗ്യമന്ത്രി കെ കെ ശൈലജയേയും പിണറായി വിജയന്‍ സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരിക്കുന്നത്. മന്ത്രിയുടെ രാജി ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

രാപ്പകല്‍ സമരം
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ രാപ്പകല്‍ സമരം നടത്തുകയാണ്. എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, ടിവി ഇബ്രാഹിം, വിപി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, റോജി എം ജോണ്‍ എന്നിവരാണ് നിയമസഭാ കവാടത്തില്‍ സമരം നടത്തുന്നത്.

കരിങ്കൊടി പ്രതിഷേധം
എംഎല്‍എമാരുടെ സമരം മൂന്നാം ദിവസവും തുടരുകയാണ്. അതിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. നിയമസഭയിലേക്ക് വീട്ടില്‍ നിന്നും പുറപ്പെടുമ്പോഴാണ് കെഎസ്‌യു പ്രതിഷേധം.

പാർട്ടിക്കകത്ത് വിമർശനം
അതിനിടെ മന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് അതൃപ്തി ഉള്ളതായും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മന്ത്രിക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല എന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖം രക്ഷിക്കാൻ
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി പാർട്ടി യുടേയും സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള നീക്കം നടക്കുന്നതായും റി്‌പ്പോര്‍ട്ടുകളുണ്ട്. മന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പ്രൈവറ്റ് സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തല്‍.

മൂന്നാം വിക്കറ്റോ
ഭരണത്തില്‍ രണ്ട് വര്‍ഷം തികയ്ക്കുന്നതിടെ രണ്ട് മന്ത്രിമാരാണ് പിണറായി സര്‍ക്കാരില്‍ നിന്നും രാജി വെയ്‌ക്കേണ്ടതായി വന്നത്. വ്യവസായ മന്ത്രി ആയിരുന്ന പി ജയരാജന് സ്വജനപക്ഷപാതത്തിന്റെ പേരിലാണ് മന്ത്രി സ്ഥാനം തെറിച്ചത്. ഗതാഗത മന്ത്രി ആയിരുന്ന എകെ ശശീന്ദ്രനാകട്ടെ ഫോണ്‍ കെണിയില്‍ കുടുങ്ങിയാണ് പണി കിട്ടിയത്.












Click it and Unblock the Notifications