Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടിക്കടത്ത്:പ്രതിപക്ഷം സഭയില്‍നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേയ്ക്ക് കുട്ടികളെ കടത്തിയ സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം അഗീകരിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

യത്തീംഖാനകളില്‍ ലൈംഗിക പീഡനം നടക്കുന്നുവെന്ന പരാതികള്‍ അന്വേഷിച്ചോ, സംഭവം മനുഷ്യക്കടത്താണോ, സാമൂഹിക നാീതിവകുപ്പ് നടത്തുന്നത് നീതിയോ ദ്രോഹമോ എന്നും കോടിയേരി ചോദിച്ചു. കുട്ടികളെ എത്തിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ച കാര്യവും കോടിയേരി ഉന്നയിച്ചു. യത്തീംഖാനകളിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Assembly

അനാഥാലയങ്ങളില്‍ നിയമലംഘനം നടക്കുന്നതിന് സര്‍ക്കാരിന്റെ ഒത്താശയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. മനുഷ്യക്കടത്ത് നടന്നെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞചായി പ്രതിപക്ഷം പറഞ്ഞപ്പോള്‍. അങ്ങനെയൊരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാത്രമല്ല താന്‍ പറഞ്ഞുവെന്ന് തെളിയിക്കാന്‍ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിയ്ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+