കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ നടപ്പാക്കുന്നത് ഓർഡിനൻസ് രാജ്; അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സ‍ര്‍ക്കാര്‍ നടപ്പാക്കുന്ന ഓ‍ര്‍ഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ഓർ‍ഡിനൻസ് രാജാണ് നടപ്പാക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണഘടനയുടെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണ് .ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.ചെന്നിത്തലയുടെ പ്രസ്താവനയുടെ പൂർണരൂപം വായിക്കാം

 ramesh-chennithala3-16

സർക്കാർ ഓർഡിനൻസ് രാജ് അവസാനിപ്പിക്കണം. ഇന്ത്യയിൽ ഒരു സംസ്ഥാനത്തുo ഇത്രയുo അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല. ഏറ്റവും അടിയന്തരമായ ഘട്ടത്തിൽ മാത്രം ഇറക്കേണ്ടതാണ് ഓർഡിനൻസുകൾ . എന്നാൽ ഇന്നു കേരളത്തിൽ ഓർഡിനൻസ് രാജാണു നടക്കുന്നത്. 2021-ൽ മാത്രം 142 ഓർസിനൻസുകളാണ് ഇറക്കിയത്.

ഈ വർഷം ഇതേ വരെ പതിനാല് ഓർഡിനൻസുകൾ ഇറക്കിക്കഴിഞ്ഞു. ഇപ്പോൾ പതിനൊന്ന് ഓർഡിനൻസുകൾ ഇറക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ . വളരെ ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് പോലീസിന് അമിതാധികാരം നൽകുന്ന ഓർഡിനൻസ് .ഇതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നപ്പോൾ 24 മണിക്കൂറിനുള്ളിൽ മറ്റൊരു ഓർഡിനൻസിലൂടെ അത് പിൻവലിച്ചത് ആരും മറന്നിട്ടില്ല .

1985 ൽ ഡി.സി. വാധ്‌വ Vs സ്റ്റേറ്റ് ഓഫ് ബീഹാർ കേസിൽ സുപ്രീം കോടതി പറഞ്ഞത് അടിയന്തര ഘട്ടത്തിലല്ലാതെ ഓർഡിനൻസ് ഇറക്കുന്നത് ഫ്രോഡ് ഓൺ കോൺസ്റ്റിറ്റ്യൂഷൻ എന്നാണ്. അക്കാര്യം സർക്കാർ മറക്കരുത്.ഭരണഘടനയുടെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണ് .ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

'പ്രായം കൂടുന്തോറും പൊളിയാകുന്ന ഫാഫയെന്ന നസ്രിയ..കൗതുകം ഒളിപ്പിച്ച് തൊപ്പിയും';വൈറലായി പിറന്നാൾ ചിത്രങ്ങൾ

English summary
Ordinance Raj is happening in Kerala; Ramesh Chennithala says should end it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X