കുട്ടികളെ പിടിത്തക്കാരന്‍ എന്ന ആരോപണം...കണ്ണൂരില്‍ ഒറീസക്കാരനായ യുവാവിന് ക്രൂര മര്‍ദ്ദനം

  • Posted By: Desk
Subscribe to Oneindia Malayalam

കേരളത്തില്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘങ്ങള്‍ വ്യാപകമാകുന്നുണ്ടെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ കണ്ണൂരില്‍ ഒറീസ സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. കുട്ടികളെ തട്ടികൊണ്ടുപോകാന്‍ വന്നയാളെന്ന് ആരോപിച്ചാണ് ഇയാളെ മര്‍ദ്ദിച്ചതെന്നാണ് വിവരം. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അഞ്ച് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കുമെന്ന് ദക്ഷിണമേഖല ഐജി മനോജ് എബ്രഹാം വ്യക്തമാക്കിയിരുന്നു. സംശയത്തിന്‍റെ പേരില്‍ അതിക്രമത്തിന് മുതിരുന്നവര്‍ക്കെതിരേയും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ നേരെ ആക്രമണം നടന്നത്.

കുട്ടിക്ക് നാല് ലക്ഷം

കുട്ടിക്ക് നാല് ലക്ഷം

കണ്ണൂര്‍ മാനന്തേരിയിലെ സത്രം എന്ന പ്രദേശത്താണ് സംഭവം നടന്നത്. ഇയാള്‍ കുട്ടികളെ കടത്തികൊണ്ടുപോകാന്‍ വന്നതാണെന്നും ഒരു കുട്ടിക്ക് നാല് ലക്ഷം രൂപ കിട്ടുമെന്ന് യുവാവ് പറ‍ഞ്ഞതായും നാട്ടുകാര്‍ ആരോപിച്ചു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍

വീഡിയോ സോഷ്യല്‍ മീഡിയയില്‍

ഇയാളെ മര്‍ദ്ദിക്കുന്നതിന്‍റേയും ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നതിന്‍റെയും വീഡിയോകള്‍ പ്രദേശവാസികള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

അന്വേഷണം തുടങ്ങി

അന്വേഷണം തുടങ്ങി

അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് കണ്ണവം പോലീസ് വ്യക്തമാക്കിയതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ഇരയായ യുവാവില്‍ നിന്ന് കുട്ടികളെ തട്ടികൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

വ്യാജ പ്രചാരണം ഒഴിവാക്കണം

വ്യാജ പ്രചാരണം ഒഴിവാക്കണം

അതേസമയം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു. അനാവശ്യ പ്രചാരണങ്ങളിലൂടെ ഭീതി സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കടുത്ത നടപടി വേണം

കടുത്ത നടപടി വേണം

സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളുടെ വിത്തും വേരും അറിയാതെ പ്രചരിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് മുന്നിലുള്ളതെന്നിരിക്കെ ഭരണകുടത്തിന്‍റെ ഭാഗത്ത് നിന്ന് കടുത്ത നടപടികള്‍ ഉണ്ടായില്ലേങ്കില്‍ സ്ഥിതി അത്യന്തം വഷളാകുമെന്നതില്‍ സംശയമില്ല.

പോലീസ് ഇടപെട്ടേ മതിയാകൂ

പോലീസ് ഇടപെട്ടേ മതിയാകൂ

ശക്തമായ ബോധവത്കരണം നടത്തി ഇത്തരം പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരും പോലീസും ശ്രമിക്കണം. ഇല്ലെങ്കില്‍ സംശയം തോന്നുന്നവരെ എല്ലാം ജനക്കൂട്ടങ്ങള്‍ ആക്രമിച്ച് കീഴ്പെടുത്തുന്ന സംഭവങ്ങള്‍ക്ക് ഭരണകൂടം തന്നെ ഉത്തരം നല്‍കേണ്ട അവസ്ഥയിലെത്തും കാര്യങ്ങള്‍.

English summary
orissa man attacked in kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്