കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടുമണിക്കൂർ നാടിനെ മുൾമുനയിൽ നിർത്തി നീർനായ!പിടിക്കാൻ ശ്രമിച്ചവരെല്ലാം ആശുപത്രിയിൽ,സംഭവം കൊല്ലത്ത്

പഴയാറ്റിൻകുഴിയിൽ മുനിസിപ്പൽ കമ്മീഷണർ രാജുവിന്റെ പറമ്പിലാണ് കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ നീർനായയെ ആദ്യം കണ്ടത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊല്ലം: പള്ളിമുക്ക് പഴയാറ്റിൻകുഴി ഗ്രാമത്തെ മുൾമുനയിൽ നിർത്തിയ നീർനായയെ ഒടുവിൽ പിടികൂടി. നിരവധി പേരെ ആക്രമിച്ച് നാടിനെ വിറപ്പിച്ച നീർനായയെ എട്ടു മണിക്കൂറിന് ശേഷമാണ് പിടികൂടാനായത്. മൃഗസംരക്ഷണ വകുപ്പ് അധികൃതരും വനംവകുപ്പ് അധികൃതരും ചേർന്നാണ് നീർനായയെ പിടികൂടിയത്.

ഒളിച്ചോട്ടം,മദ്യപാനം,അടിപിടി!ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിക്കാഹും!വരന്റെ ആദ്യരാത്രി ജയിലിൽ!പൊന്നാനിയിൽഒളിച്ചോട്ടം,മദ്യപാനം,അടിപിടി!ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിക്കാഹും!വരന്റെ ആദ്യരാത്രി ജയിലിൽ!പൊന്നാനിയിൽ

പഴയാറ്റിൻകുഴിയിൽ മുനിസിപ്പൽ കമ്മീഷണർ രാജുവിന്റെ പറമ്പിലാണ് കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ നീർനായയെ ആദ്യം കണ്ടത്. നീർനായയെ കണ്ടതറിഞ്ഞ് പ്രദേശവാസികൾ രാജുവിന്റെ പറമ്പിലേക്കെത്തി. ഇതിനിടെ സ്ഥലത്തെത്തിയെ പഴയാറ്റിൻകുഴി സ്വദേശി നെറീസിനെ നീർനായ ആക്രമിക്കുകയും ചെയ്തു. ഇതോടെ സ്ഥലത്ത് കൂടിനിന്നിരുന്ന ജനങ്ങളെല്ലാം പരിഭ്രാന്തരായി.

സർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരികൾ!കോഴികളെ തമിഴ്നാട്ടിലേക്ക് കടത്തുന്നു,കേരളംഇനി ചിക്കൻ കഴിക്കേണ്ടസർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരികൾ!കോഴികളെ തമിഴ്നാട്ടിലേക്ക് കടത്തുന്നു,കേരളംഇനി ചിക്കൻ കഴിക്കേണ്ട

പരിക്ക്...

പരിക്ക്...

പഴയാറ്റിൻകുഴി സ്വദേശി നെറീസിന് നേരെയാണ് ആദ്യം നീർനായയുടെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാട്ടുകാർക്ക് നേരെ ചാടിവീണു...

നാട്ടുകാർക്ക് നേരെ ചാടിവീണു...

സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികൾക്ക് നേരെയും നീർനായ ചാടിവീണു. നാട്ടുകാരിൽ പലർക്കും നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

പോലീസും ഫയർഫോഴ്സും...

പോലീസും ഫയർഫോഴ്സും...

നീർനായ ആക്രമിച്ച സംഭവമറിഞ്ഞ് ഇരവിപുരം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. എന്നാൽ പോലീസിനും ഫയർഫോഴ്സിനും നീർനായയെ പിടികൂടാനായില്ല.

പിടികൂടാൻ ശ്രമിച്ചവർക്ക് പണികിട്ടി...

പിടികൂടാൻ ശ്രമിച്ചവർക്ക് പണികിട്ടി...

ഇതിനിടെ നീർനായയെ പിടികൂടാൻ ശ്രമിച്ച ചില നാട്ടുകാർക്ക് നേരെയും ആക്രമണമുണ്ടായി. ഇതോടെ നാട്ടുകാരും നീർനായയെ പിടികൂടാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറി.

വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും...

വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും...

നാടിനെ വിറപ്പിച്ച നീർനായയെ പിടികൂടാൻ കഴിയാതായതോടെ നാട്ടുകാർ മൃഗസംരക്ഷണ വകുപ്പിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു.

ഒടുവിൽ...

ഒടുവിൽ...

നായയെ പിടിക്കാൻ പ്രത്യേക പരീശീലനം ലഭിച്ചിട്ടുള്ള കണ്ണനും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കണ്ണന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും വനംവകുപ്പ് ജീവനക്കാരും ചേർന്ന് രാത്രി ഏഴു മണിയോടെയാണ് നീർനായയെ പിടികൂടിയത്.

കൂട്ടിലാക്കി...

കൂട്ടിലാക്കി...

രാത്രി ഏഴു മണിയോടെ പിടികൂടിയ നീർനായയെ കൂട്ടിലാക്കിയ ശേഷം വനംവകുപ്പ് ജീവനക്കാർ അഞ്ചലിലേക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞ് വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പേരാണ് പഴയാറ്റിൻകുഴിയിലെത്തിയത്.

English summary
otter attack in pallimukk,kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X