Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാമുകളുടെ ഉടമ കേരളം തന്നെയെന്ന് മുഖ്യന്‍

തിരുവനന്തപുരം: കേരളത്തിലെ നാല് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്നത് സംബന്ധിച്ച വിവാദത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ഡാമുകള്‍ ഇപ്പോള്‍ കേരളത്തിന്റെ ഉടമസ്ഥതയില്‍ തന്നെയാണെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.

ഡാമുകള്‍ തമിഴ്‌നാടിന്റേതാണെന്ന് ഇപ്പോഴും ദേശീയ ഡാമുകളുടെ രജിസ്റ്ററില്‍ ഇല്ല. അതുകൊണ്ട് ഉടമസ്ഥാവകാശം കേരളത്തിന് തന്നെയാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Oommen Chandy

മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, പെരിവാരിപ്പള്ളം, തുണക്കടവ് തുടങ്ങിയ ഡാമുകളാണ് തമിഴ്‌നാടിന്റെ ഉടമസ്ഥതയില്‍ ഉള്ളതെന്നാണ് കഴിഞ്ഞ ദിവസം ജമീല പ്രകാശം നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിശബ്ദമായിരുന്നു.

ജലക്കമ്മീഷന്റെ അടുത്ത യോഗത്തില്‍ തമിഴ്‌നാടിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജലക്കമ്മീഷന്‍ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലാത്ത കാര്യങ്ങളാണ് അന്ന് തമിഴ്‌നാട് ഉന്നയിച്ചത്. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ വേണ്ടത്രെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. അതുകൊണ്ടാണ് തമിഴ്‌നാടിനെ എതിര്‍ക്കാന്‍ പറ്റാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അജണ്ടയിലില്ലാത്ത കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചു എന്നതാണ് സത്യം. എന്നാല്‍ വിഷയത്തില്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ മുഖ്യമന്ത്രി നിയമസഭയില്‍ സ്വീകരിച്ചിരിക്കുന്നത്.

ഉറക്കമുണര്‍ന്നപ്പോള്‍ നാല് ഡാമുകള്‍ കേരളത്തിന് നഷ്ടമായെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്. മുഖ്യമന്ത്രിയേയും വൈദ്യുതി മന്ത്രിയേയും തട്ടിക്കൊണ്ടുപോയാല്‍ പോലും കേരളം അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+