കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം കിട്ടിയപ്പോ അദ്വാനിയെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞ ആളാണ്; ആഞ്ഞടിച്ച് പദ്മജ വേണുഗോപാൽ

Google Oneindia Malayalam News

ദില്ലി; ഭരണഘടന ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ കോൺഗ്രസിനെതിരെ കടുത്ത വിമർശനമായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്. കുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാർട്ടിയാണെന്നും ഒരു പാർട്ടിയെ ഒരു കുടുംബം തലമുറകളായി ഭരിക്കുന്നുവെങ്കിൽ, അത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ലെന്നുമായിരുന്നു മോദി പറഞ്ഞത്.

പാർലമെന്റിൽ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്സഭയിൽപാർലമെന്റിൽ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ

1

രാജ്യത്തെ എല്ലാ മേഖലയിലും ഭരിച്ചു മുടിച്ച നരേന്ദ്ര മോദി ജനശ്രദ്ധ തിരിച്ചു വിടാൻ നടത്തുന്ന സ്ഥിരം നമ്പർ ആണ് കോൺഗ്രസ് പാർട്ടി കുടുംബാധിപത്യത്തിൽ എന്ന പല്ലവി. 2 ദിവസം മുമ്പ് മോദി ഈ പല്ലവി വീണ്ടും ചൊല്ലുന്നത് കേട്ടു.
ഭരണ സ്വാധീനം ഉപയോഗിച്ച് അമിത് ഷാ മകനെ ക്രിക്കറ്റ്‌ ബോർഡ്‌ തലപ്പത്തു കയറ്റിയത് പോലെ സോണിയ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ 2 തവണ അടുപ്പിച്ച് കോൺഗ്രസ് ഭരണം ഉള്ളപ്പോൾ പ്രധാന മന്ത്രിയോ, ഉപപ്രധാന മന്ത്രിയോ, ക്യാബിനറ്റ് മന്ത്രിയോ ആകാൻ തയ്യാറായില്ല എന്ന കാര്യം ജനങ്ങക്കറിയാം. ബിജെപിക്കു ഭരണം കിട്ടിയപ്പോൾ ബിജെപി വളർത്തിയ മുതിർന്ന നേതാവായ L K അദ്വാനിയെ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞു കളഞ്ഞ് പ്രധാനമന്ത്രി പദം കൈയടക്കിയ ആളാണ് മോദി..മോദിക്ക് നെഹ്‌റു കുടുംബത്തെ പറ്റി എന്തറിയാം?ദേശ സ്നേഹത്തിന്റെ പാരമ്പര്യം ആണ് ആ കുടുംബത്തിന് ഉള്ളത്.

2

ജവഹർലാൽ നെഹ്‌റുവിന്റെ പിതാവ് മോത്തിലാൽ നെഹ്‌റുവും , മാതാവ് സ്വരൂപ്‌ റാണിയും സ്വാതന്ത്ര്യ സമര സേനാനികൾ ആയിരുന്നു. നെഹ്‌റുവും ഭാര്യ കമല നെഹ്‌റുവും സ്വാതന്ത്ര്യ സമര സേനാനികൾ ആയിരുന്നു. നെഹ്‌റു 3000 ത്തിൽ പരം ദിവസങ്ങൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.. മാപ്പെഴുതി നൽകി ജയിലിൽ നിന്ന് മോചിതനായി ബ്രിട്ടീഷുകാരുടെ അടിമയായി നിന്ന് നെഹ്‌റു രാജ്യത്തെ ഒറ്റു കൊടുത്ത ആൾ അല്ല. സവർക്കറുടെ അനുയായികൾക്ക് അത് മനസ്സിലാവില്ല.

3

നെഹ്‌റു ജീവിച്ചിരുന്നപ്പോൾ ഇന്ദിരാ ഗാന്ധിയെ തന്റെ മന്ത്രി സഭയിൽ ഉൾപെടുത്തിയിരുന്നില്ല.ഇന്ദിരാ ഗാന്ധി പ്രധാന മന്ത്രി ആയപ്പോൾ മക്കളായ രാജീവിനെയോ സഞ്ജയ്‌നെയോ മന്ത്രി ആക്കിയില്ല. കോൺഗ്രസ് നയിച്ച 2 സർക്കാരുകൾ അടുപ്പിച്ച് അധികാരത്തിൽ ഉണ്ടായിരുന്നപ്പോഴും സോണിയ, രാഹുൽ പ്രിയങ്ക ആരും അധികാര സ്ഥാനം സ്വീകരിച്ചില്ല.
കോൺഗ്രസ് പ്രവർത്തകർക്ക് നെഹ്‌റു കുടുംബം ജീവനാണ്, ആവേശം ആണ്. രണ്ട് ജീവനുകൾ ഈ രാജ്യത്തിന് വേണ്ടി നഷ്ടപ്പെടുത്തിയ കുടുംബം. അവരുടെ പിൻ തലമുറക്കാർ ഇന്ന് പോരാടുന്നത് ഈ രാജ്യത്തിന്റെ മഹത്തായ മതേതരത്വ -ജനാധിപത്യ മൂല്യങ്ങൾ ഇല്ലാതെ ആക്കി ഈ രാജ്യത്തെ വർഗീയ രാഷ്ട്രം ആക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ആണ്.

4

കോൺഗ്രസ് ആരെ പ്രസിഡന്റ് ആക്കണം, ഭാരവാഹികൾ ആക്കണം എന്ന് കോൺഗ്രസ്സുകാർ തീരുമാനിക്കും, അതിൽ മറ്റ് പാർട്ടിക്കാർക്ക് എന്ത് കാര്യം?ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ആരെങ്കിലും മുൻഗാമികളെ ചൂണ്ടി കാണിക്കാൻ BJP ക്ക് ഉണ്ടോ?ആരുമില്ല..പിന്നെ ജനശ്രദ്ധ തിരിക്കാൻ BJP ക്കാരുടെ സ്ഥിരം പല്ലവികൾ ആണ് നെഹ്‌റു കുടുംബത്തിന് ഗാന്ധി എന്ന പേർ എങ്ങനെ ലഭിച്ചു, കോൺഗ്രസ് കുടുംബാധിപത്യ പാർട്ടി ആണ് എന്നതൊക്കെ..സ്വാതന്ത്ര്യം കിട്ടിയപ്പോൾ പട്ടിണിയിൽ ആയിരുന്ന ഈ രാജ്യത്തെ പടുത്തുയർത്തിയത് കോൺഗ്രസ് ഭരണങ്ങൾ ആണ്.

5

ഭക്രാനംഗൽ,നർമ്മത യോജന,ഭിലായ് സ്റ്റീൽ പ്ലാന്റ്, ISRO, കാർഷിക വിപ്ലവം, വ്യവസായിക വൽക്കരണം, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഒക്കെ ആവിഷ്കരിച്ചു കോൺഗ്രസ് സർക്കാറുകൾ രാജ്യത്തെ പുരോഗതിയിൽ എത്തിച്ചു. ആഗോള സാമ്പത്തിക മാന്ദ്യ കാലത്ത് പോലും ഭാരതം തകരാതെ സംരക്ഷിച്ചത് കോൺഗ്രസ് ഭരണം ആണ്.
145 ഡോളർ ക്രൂഡ് ഓയിൽ വില ഉള്ളപ്പോഴും 75 രൂപക്ക് പെട്രോൾ നൽകിയ സർക്കാർ ആണ് കോൺഗ്രസ് സർക്കാർ. കോടാനുകോടി രൂപയുടെ കാർഷിക കടങ്ങൾ എഴുതി തള്ളി, തൊഴിൽ ഉറപ്പ് പദ്ധതികൾ ഈ രാജ്യത്ത് നടപ്പിലാക്കിയത് കോൺഗ്രസ് സർക്കാർ ആണ്.

6

നരേന്ദ്ര മോദി ഇന്ന് ജനത്തെ കൊള്ളയടിക്കുന്നു. ഈ രാജ്യത്തെ തകർച്ചയിൽ എത്തിച്ച ഭരണം ആണ് മോദിയുടെ ഭരണ കാലഘട്ടം സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും നടത്തുന്ന രാജ്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാൻ ഉള്ള പോരാട്ടങ്ങൾ അവർ നിർഭയം തുടരും.. രാജ്യത്തിന് വേണ്ടി കോൺഗ്രസ് മുന്നോട്ടു വച്ച ആശയങ്ങൾ സംരക്ഷിക്കാൻ ഉള്ള നെഹ്‌റുവിന്റെ പിൻ തലമുറക്കാർ നടത്തുന്ന പോരാട്ടങ്ങൾ അഭിമാനം ആണ്

ഹോ.. മേക്കോവര്‍ ഒരു രക്ഷയുമില്ല; ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
Padmaja venugopal slams Narendra modi's criticism against gandhi family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X