Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജ ഇനി അറിയപ്പെടുക 'തന്തയെ കൊന്ന സന്തതി' എന്ന പേരിൽ, ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയെന്ന് രാഹുൽ

കൊച്ചി: പത്മജ വേണുഗോപാലിനെതിരെ കോൺഗ്രസിൽ നിന്നുയരുന്നത് രൂക്ഷ വിമർശനം. പത്മജയുമായി ഇനി സഹോദരിയെന്ന നിലയ്ക്കുളള ബന്ധം പോലും ഇല്ലെന്നാണ് കെ മുരളീധരൻ പ്രതികരിച്ചത്. കെ കരുണാകരൻ ഉയർത്തിപ്പിടിച്ച മതേതരത്വ മൂല്യങ്ങളെയാണ് പത്മജ കൊല്ലാൻ ശ്രമിച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ തുറന്നടിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ലീഡർ കെ കരുണാകരന്റെ ചോരയാണ് കോൺഗ്രസ്സ്‌. ലീഡറുടെ ഏറ്റവും വലിയ മൂല്യം അദ്ദേഹത്തിന്റെ മതേതരത്വമാണ് . ആ മൂല്യത്തെയാണ് പദ്മജ കൊല്ലാൻ ശ്രമിച്ചത്. മുൻപൊരിക്കൽ പദ്മജ പറഞ്ഞത് അവർ 'തന്തയ്ക്കു പിറന്ന മകൾ എന്നാണ് ' . എന്നാൽ ഇന്ന് അവർ ആ പിതാവിന്റെ ഏറ്റവും വലിയ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോൾ , ഇന്ന് മുതൽ അവർ അറിയപ്പെടുക 'തന്തയെ കൊന്ന സന്തതി' എന്ന പേരിലാകും.

Rahul Mamkootathil slams Padmaja Venugopal

പാർട്ടി പരിഗണിച്ചില്ല എന്ന് പറയുന്ന പദ്മജക്കു 2004 ൽ , 1989 മുതൽ കോൺഗ്രസ്സ്‌ തുടർച്ചയായി ജയിച്ചിരുന്ന മുകുന്ദപുരം പാർലിമന്റ്‌ സീറ്റ് നൽകി. അവർ പരാജയപ്പെട്ടത് ആരുടെ കുഴപ്പം കൊണ്ടാണ്. 1991 മുതൽ കോൺഗ്രസ്സ് ജയിച്ചു കൊണ്ടിരുന്ന തൃശൂർ നിയമസഭാ സീറ്റ് 2016 ലും , 2021 ലും കൊടുത്തപ്പോഴും അവർ ജയിച്ചില്ല .

ഇതിനു ഇടയിൽ KPCC നിർവാഹക സമിതി അംഗം ആക്കി , KPCC ജനറൽ സെക്രെട്ടറിയാക്കി, ഒരു മാസം മുൻപ് രാഷ്ട്രീയ കാര്യ സമിതിയഗമാക്കി. അപ്പോൾ പരിഗണന കിട്ടാഞ്ഞിട്ടല്ല, BJP സാധാരണ ആളുകളെ കൊണ്ട് പോകുന്ന അതേ മാർഗ്ഗത്തിലൂടെ തന്നെയാണ് പോയത്. ലീഡറുടെ മകൾ പോയാൽ പോകുന്നതല്ല, ലീഡറുടെ പാരമ്പര്യം...''

'പത്മജ പോകുന്നതിലൂടെ ബിജെപിക്ക് അധികം കിട്ടാന്‍ പോകുന്നത് ഒരു വോട്ട് മാത്രമാണ്. അത് പത്മജയുടെ തന്നെ വോട്ടായിരിക്കും. അതല്ലാതെ ബിജെപിക്ക് ഒന്നും കിട്ടാന്‍ പോകുന്നില്ല. കെ കരുണാകരന്‍ ഉയര്‍ത്തിപ്പിടിച്ച മതേതര പാരമ്പര്യത്തെ ചാണകക്കുഴിയില്‍ കൊണ്ട് തളളാന്‍ അദ്ദേഹം എന്ത് പാതകമാണ് പത്മജ വേണുഗോപാലിനോട് ചെയ്തത് എന്ന് അവര്‍ തന്നെ പറയണം. പത്മജ ഇനി കരുണാകരന്റെ മകള്‍ എന്ന് പറയരുത്. കരുണാകരന്റെ പാരമ്പര്യം ഇനി പത്മജ എവിടെയെങ്കിലും അവകാശപ്പെട്ടാല്‍ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ ഇറങ്ങി തടയും, രാഷ്ട്രീയപരമായി തന്തയ്ക്ക് പിറക്കാത്ത മകളെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയെന്നുമാണ് ഇനി പത്മജ അറിയപ്പെടുക'', രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പത്മജ ചെയ്ത കൊടും ചതിക്ക് ഒരിക്കലും മാപ്പില്ലെന്ന് ജെബി മേത്തര്‍ പ്രതികരിച്ചു. മതേതര കേരളം പത്മജയുടെ ഈ ചേക്കേറലിനെ തള്ളിക്കളയും. സ്വന്തം അച്ഛന്റെ ആത്മാവിന് പോലും പത്മജ ഏറ്റവും വലിയ വേദനയാണ് നല്‍കിയിരിക്കുന്നത് എന്നും ജെബി മേത്തര്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+