Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റെ ബിപി കൂട്ടി ഇപി; പാലക്കാട്ടെത്തിച്ചത് ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷം, ഇടതിന് പണിയോ?

പാലക്കാട്: കേരളത്തിൽ ഇത്തവണ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. ചേലക്കരയിൽ വോട്ടെടുപ്പ് കഴിഞ്ഞു, ഇനി ജാൻവിധിക്കായുള്ള കാത്തിരിപ്പാണ്. പാലക്കാട് നവംബർ 20നാണ് വോട്ടെടുപ്പ് നടക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഉയർന്നുവന്ന ഒരു രാഷ്ട്രീയ വിവാദം സിപിഎമ്മിന്റെ നെഞ്ചിൽ ബോംബായി വീഴുന്ന കാഴ്‌ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

മുൻ മന്ത്രി, മുൻ എൽഡിഎഫ് കൺവീനർ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ ഇടത് പ്രവർത്തകർക്ക് ഇടയിൽ ആദരണീയനായ ഇപി ജയരാജനെ ചുറ്റിപ്പറ്റിയുള്ള ഒരു വിവാദമാണ് ചേലക്കര, വയനാട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടക്കുന്ന ദിവസം, കൃത്യമായി പറഞ്ഞാൽ നവംബർ 13നാണ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടത്.

epjayarajanpalakkadelection

രാഷ്ട്രീയക്കാരുടെ ആത്മകഥയും ജീവിതാനുഭവങ്ങളും വലിയ സർക്കുലേഷൻ കണക്കുകൾ ഉണ്ടാക്കിയെടുക്കുന്ന കേരളത്തിൽ ഇപി ജയരാജനെ പോലെയൊരു നേതാവിന്റെ ആത്മകഥയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ അതിൽ ഉണ്ടായിരുന്ന ഉള്ളടക്കം എന്ന പേരിൽ പ്രചരിച്ച ചില കാര്യങ്ങളാണ്, പരാമർശങ്ങളാണ് ഇതൊരു വലിയ വിവാദത്തിന്റെ വക്കിലെത്തിച്ചത്.

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം താരതമ്യേന മോശമാണെന്നും, പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും ഒക്കെയുള്ള പരാമർശങ്ങൾ അതിൽ അടങ്ങിയിരുന്നു. എന്നാൽ സംഭവം ഉണ്ടായതിന് പിന്നാലെ പ്രധാനമായും സിപിഎമ്മിനെ അലട്ടിയത് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ചേലക്കരയിലെയോ വയനാട്ടിലെയോ സാഹചര്യങ്ങൾ ആയിരുന്നില്ല.

മറിച്ച് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ അത് എങ്ങനെ സ്വാധീനിക്കും എന്നതാണ്. പ്രത്യേകിച്ച് അതിലെ പരാമർശം ഇവിടുത്തെ ഇടത് സ്ഥാനാർത്ഥി പി സരിനെ കുറിച്ച് ഉള്ളതായതിനാൽ പ്രത്യേകിച്ചും. സർക്കാരിന്റെ ഇടക്കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലെ വിജയ പരാജയങ്ങൾ പിണറായി സർക്കാരിനെ സാരമായി ബാധിക്കും.

വിഷയം ഗൗരവമായി ഏറ്റെടുത്ത് പ്രതിപക്ഷം

ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദം ഏറ്റുപിടിച്ചത് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷമാണ്. പ്രധാനമായും അർധരാത്രിയിലെ റെയ്‌ഡും അതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഒക്കെ ഉൾപ്പെട്ട് വലഞ്ഞിരുന്ന കോൺഗ്രസിന് പിടിവള്ളിയായി ഇത് മാറുകയായിരുന്നു. ഏറ്റവും ഒടുവിൽ സരിന് വേണ്ടി ഇപി പ്രചാരണത്തിന് എത്തിയത് ഭീഷണി മൂലം ആണെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. വോട്ടെടുപ്പ് ദിനം വരെ വിവാദം നീട്ടിക്കൊണ്ട് പോവുകയാണ് അവരുടെ ലക്ഷ്യം.

വോട്ടർമാരെ സ്വാധീനിക്കുമോ?

മണ്ഡലത്തിൽ കഴിഞ്ഞ ഒന്ന് രണ്ട് തിരഞ്ഞെടുപ്പുകളിലായി മത്സര ചിത്രത്തിലേ ഇല്ലാതിരുന്ന സിപിഎം ഒന്ന് ജീവൻ വച്ചത് കോൺഗ്രസിലെ പടലപ്പിണക്കവും സരിന്റെ സ്ഥാനാർത്ഥിത്വവും ഒക്കെ കൊണ്ടാണ്. എന്നാൽ അതിനെയൊക്കെ അട്ടിമറിക്കുന്ന വിധത്തിലാണ് ഇപി ജയരാജൻ വിവാദം ഉയർന്നുവന്നിരിക്കുന്നത്. ഇത് സാധാരണ വോട്ടർമാർക്ക് ഇടയിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് പറയാൻ കഴിയില്ലെങ്കിലും പാർട്ടി പ്രവർത്തകർ പോലും അതൃപ്‌തിയിലാണ് എന്നതാണ് യാഥാർഥ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+