പാലക്കാട് ഇരട്ടക്കൊല: പ്രതിയുടെ ഫോണില്‍ മരുമകളുടെ ചിത്രങ്ങള്‍!! രഹസ്യത്തിന്റെ ചുരുളഴിച്ച് പോലീസ്

  • Posted By: Sooraj
Subscribe to Oneindia Malayalam

പാലക്കാട്: കോട്ടായിയിലെ തോലന്നൂരില്‍ വൃദ്ധ ദമ്പതികള്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ചുരുളഴിയുന്നു. മരുമകളും കാമുകനും ചേര്‍ന്ന് ആസൂത്രണം ചെയ്ത നാടകമായിരുന്നു കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരുമകളായ ഷീജയുടെ കാമുകന്‍ സുദര്‍ശനനെ ബുധനാഴ്ച വൈകീട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

പൂളയ്ക്കല്‍ പറമ്പിന്‍ സ്വാമിനാഥന്‍, ഭാര്യ പ്രേമകുമാരി എന്നിവരെയാണ് വീടിനുള്ള മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചും കഴുത്തറുത്തുമായിരുന്നു കൊലപാതകങ്ങള്‍.

ബലാല്‍സംഗശ്രമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം

ബലാല്‍സംഗശ്രമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം

ഷീജയെ (35) ബലാല്‍സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ വൃദ്ധ ദമ്പതികളെ അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് സുദര്‍ശനനും ഷീജയും പദ്ധതിയിട്ടത്. കൈയും വായും കെട്ടിയ നിലയില്‍ ഷീജയെ കണ്ടെത്തിയതും ഇതിനെ തുടര്‍ന്നാണ് പോലീസ് പറയുന്നു.

വാടകയ്ക്ക് താമസിച്ചു

വാടകയ്ക്ക് താമസിച്ചു

വടക്കന്‍ പരവൂര്‍ മന്നം ചോപ്പെട്ടി വീട്ടില്‍ സദാനന്ദന്‍ (53) തേനൂരിലെ ഷീജയുടെ വീടിനു സമീപത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

ഷീജയെ വിളിച്ചു

ഷീജയെ വിളിച്ചു

കൊലപാതകത്തിനായി തോലന്നൂരിലേക്ക് പുറപ്പെടുമ്പോള്‍ സദാനന്ദന്‍ ഷീജയെ ഫോണില്‍ വിളിച്ചതായി പോലീസ് കണ്ടെത്തി. ഇതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.

ഷീജയുടെ തീരുമാനം

ഷീജയുടെ തീരുമാനം

ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൊല ചെയ്യണമെന്നത് ഷീജയുടെ തീരുമാനമായിരുന്നുവെന്നാണ് സദാനന്ദന്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. തന്നെ വീട്ടിലെ കാര്യസ്ഥനാക്കാമെന്നും ഷീജ ഉറപ്പു നല്‍കിയതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഷീജ ആശുപത്രിയിലായതിനാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ പോലീസിനായിട്ടില്ല.

വീടിനടുത്ത് കാത്തുനിന്നു

വീടിനടുത്ത് കാത്തുനിന്നു

രാത്രി ഏഴു മണിയോടെ തോലന്നൂരില്‍ സദാനന്ദന്‍ എത്തിയിരുന്നു. തുടര്‍ന്നു 12.30 വരെ ഷീജയുടെ വീടിനു സമീപത്ത് കാത്തു നില്‍ക്കുകയായിരുന്നു. ഇതിനിടെ ഷീജയെ ഇയാള്‍ ഫോണില്‍ വിളിച്ചിരുന്നില്ലെന്നാണ് സൂചന.

ആറു മാസമായി അടുപ്പം

ആറു മാസമായി അടുപ്പം

കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദര പുതി കൂടിയാണ് ഷീജ. എന്നാല്‍ ഇരുവരും തമ്മില്‍ നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. കൂടുതല്‍ സമയവും ഷീജ തേനൂരിലെ സ്വന്തം വീട്ടിലാണ് കഴിഞ്ഞത്. ആറു മാസത്തോളമായി ഷീജയും സദാനന്ദനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഫോണില്‍ ചിത്രങ്ങള്‍

ഫോണില്‍ ചിത്രങ്ങള്‍

ഷീജയുടെ നിരവധി ചിത്രങ്ങളാണ് സദാനന്ദന്റെ ഫോണില്‍ കണ്ടെത്തിയത്. മാത്രമല്ല ഇയാളുടെ ഫോണിലെ സ്‌ക്രീന്‍ സേവറും ഷീജയുടെ ചിത്രമായിരുന്നുവെന്നും പോലീസ് അറിയിച്ചു.

ബന്ധം പുറത്തറിഞ്ഞത്

ബന്ധം പുറത്തറിഞ്ഞത്

ഷീജയും സദാനന്ദനും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞത് ഇയാളുടെ ഫോണിലെ സ്‌ക്രീന്‍ സേവര്‍ ഷീജയുടെ മകന്റെ സുഹൃത്ത് കണ്ടതോടെയാണ്. തുടര്‍ന്ന് ഇതേക്കുറിച്ച് വീട്ടില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

 ആശയക്കുഴപ്പമുണ്ടാക്കി

ആശയക്കുഴപ്പമുണ്ടാക്കി

വീടിന്റെ വാതില്‍ തകര്‍ക്കാതെ തന്നെ അക്രമി അകത്തു കടന്നതും മോഷണശ്രമം നടക്കാതിരുന്നതുമാണ് കൊലപാതകത്തെക്കുറിച്ച് പോലീസ് സംശയിക്കാന്‍ ഇടയാക്കിയത്. മാത്രമല്ല, കരുതിക്കൂട്ടി വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ടതും മുളകുപൊടി വിതറിയതുമെല്ലാം പോലീസിന്റെ സംശയം വര്‍ധിപ്പിച്ചു.

ഷീജയുടെ മൊബൈല്‍ നമ്പര്‍

ഷീജയുടെ മൊബൈല്‍ നമ്പര്‍

ഷീജയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് തുടക്കത്തില്‍ പോലീസ് അന്വേഷണം നടത്തിയത്. ഓഗസ്റ്റിനു ശേഷം പുതിയ നമ്പറുകളില്‍ നിന്നു നിരവധി തവണ ഷീജയും സദാനന്ദനും പരസ്പം വിളിച്ചതായി പോലീസ് കണ്ടെത്തുകയും ചെയത്ു. തുടര്‍ന്നാണ് സദാനന്ദനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Palakkad murder case: Police got more evidence

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്