ശ്രീനിവാസന്‍ വധം: എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസിന്റെ പരിശോധന
പാലക്കാട്: പാലക്കാട് മേലാമുറിയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസിന്റെ വ്യാപക പരിശോധന. പട്ടാമ്പിയിലെ എസ് ഡി പി ഐ സ്വാധീന മേഖലകളിലെ ഓഫൂസുകളിലാണ് പൊലീസ് പരിശോധന നടക്കുന്നത്. ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ പാലക്കാട് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിലുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപക പരിശോധനകള്‍ നടത്തുന്നത്. പട്ടാമ്പി സ്വദേശിയാണ് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്തത് എന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ വധത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. നേരത്തെ കോങ്ങാട് സ്വദേശി ബിലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ കൊലയാളി സംഘത്തിലുള്‍പ്പെട്ട ആളാണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

അതേസമയം നേരത്തെ കസ്റ്റഡിയിലെടുത്ത ഇഖ്ബാല്‍, ഫയാസ് എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയാളി സംഘത്തിലെ അഞ്ച് പേരെക്കുറിച്ച് കൃത്യമായി വിവരം ലഭിച്ചെന്ന് ഐ ജി അശോക് യാദവ് അറിയിച്ചിരുന്നു. ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ കേരളം വിട്ട് പോയിട്ടില്ലെന്ന് ഐ ജി അശോക് യാദവ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം സുബൈര്‍ വധക്കേസ് പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ ഉടന്‍ അപേക്ഷ നല്‍കുമെന്നും ഐ ജി അശോക് യാദവ് അറിയിച്ചു. ഇന്നലെ പിടിയിലായ മൂന്ന് പേരും ശംഖുവാരത്തോട് സ്വദേശികളാണ്. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത് എന്നാണ് പൊലീസ് പറയുന്നത്.
ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാമുറിയിലെത്തിയിരുന്നു. കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്സ് ഓട്ടോറിക്ഷയും തെളിവെടുപ്പിനിടെ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പേരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ് . ബിലാല്‍, റിസ്വാന്‍, സഹദ്, റിയാസുദ്ദീന്‍ എന്നിവരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്.
ഫോട്ടോയും കിടു ക്യാപ്ഷനും കിടു നവ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഏപ്രില്‍ 15, 16 തിയതികളിലാണ് എസ് ഡി പി ഐ പ്രവര്‍ത്തകനായ സുബൈറും ആര്‍ എസ് എസ് പ്രവര്‍ത്തകനായ ശ്രീനിവാസനും കൊല്ലപ്പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊന്നതിന് പ്രതികാരാമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സുബൈര്‍ വധത്തിന്റെ പ്രതികാരമെന്നോണമാണ് ശ്രീനിവാസനും പിന്നീട് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications