കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വൈതാശ്രമത്തിലും ഈദ്ഗാഹ് നടക്കുന്നുണ്ട്, അതാണ് ഈ നാട്; പിസി ജോര്‍ജിന് പാളയം ഇമാമിന്റെ കിടിലന്‍ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ എം എല്‍ എയും മുന്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജിന്റെ മുസ്ലീം വിരുദ്ധ വിദ്വേഷ പ്രസംഗത്തിനെതിരെ തിരുവനന്തപുരം പാളയം ഇമാം വി പി ഷുഹൈബ് മൗലവി. പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വര്‍ഗീയത പറയുന്നത് ആരായാലും ഒറ്റപ്പെടുത്തണമെന്നും പരാമര്‍ശങ്ങളില്‍ പി സി ജോര്‍ജ് മാപ്പ് പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹിനിടെയാണ് ഇമാമിന്റെ രൂക്ഷ വിമര്‍ശനം. കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിച്ച് ആരും മുന്നോട്ട് വരരുതെന്നും തന്റെ പെരുന്നാള്‍ദിന സന്ദേശത്തില്‍ പാളയം ഇമാം കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രസംഗം നടത്തുമ്പോള്‍ കയ്യടിക്കുകയല്ല ചെയ്യേണ്ടത്. ആ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണം. അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ടെന്നും അതാണ് ഈ നാടിന്റെ പാരമ്പര്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

PALAYALAM

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് ഭക്തര്‍ പാളയം പള്ളിമുറ്റത്താണ് വിശ്രമിക്കുന്നതെന്നും വി പി ഷുഹൈബ് മൗലവി പറഞ്ഞു. പി സി ജോര്‍ജിന്റേത് നാട്ടില്‍ കേട്ടുകേള്‍വി ഇല്ലാത്ത പരാമര്‍ശമാണ്. സമൂഹത്തിനോട് മാപ്പ് പറയാന്‍ കഴിയുമെങ്കില്‍ അതായിരിക്കും ഏറ്റവും ഉചിതമായ നടപടിയെന്നും അയാളില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടില്‍ കലാപം ഉണ്ടാക്കാനും മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാനും ശ്രമിച്ചാല്‍ മുസല്‍മാനും ഹിന്ദുവും ക്രിസ്ത്യാനിയും മതമുള്ളവനും മതമില്ലാത്തവനും അത് സമ്മതിച്ച് തരാന്‍ പോകുന്നില്ലെന്ന് പാളയം ഇമാം ഓര്‍മിപ്പിച്ചു.

പി സി ജോര്‍ജിന്റെ പല പ്രയോഗങ്ങളും അപകടകരവും ഭീകരവുമാണ്. വര്‍ഗീയമായ വിദ്വേഷങ്ങള്‍ പ്രവചിക്കുന്ന പ്രത്യേക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും പറയുന്നതെല്ലാം കല്ലുവെച്ച നുണയാണെന്നും അദ്ദേഹം പറഞ്ഞു. എന്തുമാത്രം ഭീകരമായ വിഷം ചീറ്റലാണ് നടത്തുന്നതെന്നും പാളയം ഇമാം പറഞ്ഞു. ഹിന്ദുക്കള്‍ മുസ്ലീങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നു പറഞ്ഞാല്‍ നമ്മുടെ നാടിന്റെ മതേതരബോധം അത് ഉള്‍ക്കൊള്ളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 വൃന്ദാ കാരാട്ട് അല്ലാതെ ആരാണ് ഉണ്ടായത്? ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയ വൃന്ദാ കാരാട്ട് അല്ലാതെ ആരാണ് ഉണ്ടായത്? ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയ

വിചിത്രമായ വര്‍ത്തമാനമാണിത്. മുസ്ലീങ്ങള്‍ ചായയില്‍ മരുന്ന് കലര്‍ത്തി മറ്റു മതസ്ഥരെ വന്ധീകരിക്കുന്നുവെന്ന പ്രയോഗം അങ്ങേയറ്റം അപകടകരമാണെന്നും ഈ സാഹചര്യത്തെ വിശ്വാസികള്‍ക്ക് അതിജീവിക്കാന്‍ കഴിയണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു. മതേതരത്വം തകര്‍ത്ത് കലാപത്തിന് ശ്രമിച്ചാല്‍ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. കലാപ അന്തരീക്ഷം കെടുത്താന്‍ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം കര്‍ണാടകത്തിലെ ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം ആണെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു. ഹിജാബ് നിരോധിച്ച നടപടി ഏറെ ദുഖകരമാണ് എന്നും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ അനുഷ്ഠിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിജാബ് നിരോധനത്തിലൂടെ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ചെമ്പരത്തിയും ഭ്രാന്തും തമ്മില്‍ എന്താ ബന്ധമെന്ന് നിങ്ങള്‍ക്കറിയാമോ..? അഭിരാമിയുടെ പുതിയ ചിത്രങ്ങള്‍

ആര് എന്ത് പറഞ്ഞു ന്യായീകരിച്ചാലും ഹിജാബ് നിരോധനം ശരിയല്ലെന്നും വി പി സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കണം എന്നും സുപ്രീംകോടതിയില്‍ നിന്നും ഹിജാബ് വിഷയത്തില്‍ അനുകൂല വിധി ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നും വി പി സുഹൈബ് മൗലവി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. ഇതില്‍ അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ജാമ്യത്തിലാണ് പി സി ജോര്‍ജ്.

English summary
Palayam Imam VP Shuhaib Moulavi against PC George's anti-Muslim hate speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X