Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: വിമതര്‍ സ്ഥാനാര്‍ഥികളെ വെള്ളം കുടിപ്പിക്കും

തിരുവന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നരലക്ഷം പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 15നാണ്.

പത്രിക പിന്‍വലിക്കുവാനുള്ള അവസാനതീയതി ഒക്ടോബര്‍ 17 ആണ്. ജയപ്രതീക്ഷയുള്ള വാര്‍ഡുകളില്‍ വിമതര്‍ പ്രത്യക്ഷപ്പെട്ടത് മുന്നണികളെ ശരിക്കും വലയ്ക്കുന്നുണ്ട്. വിമതരെ പിന്തിരിപ്പിക്കാനുള്ള നീക്കവും അണിയറയില്‍ ശക്തമായി നടക്കുന്നുണ്ട്.

Voting Machine

വിമതര്‍ കൂടുതലുള്ളത് മലപ്പുറത്താണ്. എല്ലാ മുന്നണികള്‍ക്കും വിമതശല്യം ശക്തമാണ്. ത്യശൂരിലെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന എ-ഐ ഗ്രൂപ്പ് തര്‍ക്കം ഏതാണ്ട് നിലച്ചമട്ടാണ്. കൊല്ലത്തും സ്ഥിതി വ്യത്യസ്ഥമല്ല. യുഡിഎഫ് ഏറ്റവും പ്രതിസന്ധി നേരിടുന്നത് മലപ്പുറത്താണ്.അവിടെ കോണ്‍ഗ്രസ്- ലീഗ് തര്‍ക്കം പരസ്പരമുള്ള മത്സരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനില്‍ സിപിഎം- സിപിഐ തര്‍ക്കം പരിഹരിക്കാന്‍ ഒക്ടോബര്‍ 15ന് ചര്‍ച്ച നടക്കും.

വിവിധ ജില്ലകളില്‍ ലഭിച്ച പത്രികകളുടെ എണ്ണം ചുവടെ തിരുവനന്തപുരം - 12,564 കൊല്ലം - 9262 , പത്തനംതിട്ട - 6063, ആലപ്പുഴ - 9921, കോട്ടയം - 4939, ഇടുക്കി - 6706, എറണാകുളം - 10,302, ത്യശ്ശൂര്‍ - 11,797, പാലക്കാട് -11,671, മലപ്പുറം - 18,651, കോഴിക്കോട് - 11,814, വയനാട് - 4775, കണ്ണൂര്‍ - 9275, കാസര്‍കോട് - 5295 എന്നിങ്ങനെയാണ്.

ഇത്തവണ വാര്‍ഡുകളുടെ എണ്ണം കൂടുതലാണെങ്കിലും പല ജില്ലകളിലും പത്രികകളുടെ എണ്ണം 2010 ലേതിനെക്കാള്‍ കുറവാണ്.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നവംബര്‍ രണ്ടിനും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ത്യശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നവംബര്‍ അഞ്ചിനുമാണ് തിരഞ്ഞെടുപ്പ്. നവംബര്‍ ഏഴിനു വോട്ടെണ്ണല്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+