പന്ന്യന്‍ പാവ സെക്രട്ടറിയെന്ന് ശശി
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാനം നഷ്ടപ്പെട്ട തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി. പന്ന്യന്‍ രവീന്ദ്രന് വെറും പാവ സെക്രട്ടറിയാണെന്ന് ശശി ആരോപിക്കുന്നു.
ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പന്ന്യന്‍ രവീന്ദ്രനും ഉത്തരവാദിത്തമുണ്ട്. ബെന്നറ്റിനെ തന്നെ നിര്‍ത്തണം എന്ന കാര്യത്തില്‍ പന്ന്യന്‍ ആയിരുന്നു നിര്‍ബന്ധമെന്നും വെഞ്ഞാറമൂട് ശശി ആരോപിക്കുന്നു.

പന്ന്യന്‍ മറ്റുള്ളവരുടെ നിര്‍ദ്ദേശം അനുസരിച്ച് ചലിക്കുന്ന പാവയാണ്. ബെന്നറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് അമിത താപര്യം കാണിച്ചത് പന്ന്യന്‍ രവീന്ദ്രനാണ്. പികെവിയും വെളിയവും അച്യുത മേനോനും ഒക്കെ ഇരുന്ന കസേരയിലാണ് പന്ന്യന്‍ ഇപ്പോള്‍ ഇരിക്കുന്നത്- ശശി പറയുന്നു.
പാര്‍ട്ടിയില്‍ നിന്ന് വാര്‍ത്തകള്‍ ചോര്‍ത്തുന്നത് സംസ്ഥാന സെക്രട്ടറിയായ പന്ന്യന്‍ രവീന്ദ്രന്റെ അറിവോടെയാണെന്നും വെഞ്ഞാറമൂട് ശശി ആരോപിക്കുന്നു. അടുത്ത സമ്മേളനത്തോടെ പാര്‍ട്ടി വിഭാഗീയതക്കാരുടെ കൈയ്യിലാകുമെന്നും ശശി പറയുന്നു. പന്ന്യന്സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യവും ശശി ഉന്നയിക്കുന്നു.
കമ്യൂണിസ്റ്റുകാരനായി തുടരും എന്നാണ് ശശി പറയുന്നത്. എന്നാല്‍ സിപിഐക്കൊപ്പം ഉണ്ടാകില്ല. സിപിഎംപിയിലെ അരവിന്ദാക്ഷന് വിഭാഗവുമായി വെഞ്ഞാറമൂട് ശശി ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications