Get Updates
Get notified of breaking news, exclusive insights, and must-see stories!

രമ്യയോട് ഒന്നും പറയാതെ കോൺഗ്രസ്,​ ചേലക്കരയിൽ ചരടുവലി മുറുക്കി നേതാക്കളുടെ പട;​ കോൺഗ്രസ് നേതൃത്വം മുൾമുനയിൽ

ചേലക്കരയിലെ സ്ഥാനാ‌ർത്ഥി ആര് എന്നതിൽ കോൺഗ്രസ് നേതൃത്വത്തിന്റെ മനസ്സിൽ ഒന്നിലധികം പേരുകളുണ്ട്. സംസ്ഥാനത്ത് വീശുന്ന യു ഡി എഫ് അനുകൂല കാറ്റിൽ ഇടതുകോട്ടയായ ചേലക്കര കടപുഴകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പ്. ഇതുകൊണ്ടുതന്നെ ചേലക്കരയെ സ്വപ്നം കണ്ട് ഉറങ്ങുന്ന നേതാക്കൾ പാർട്ടിയിൽ ചരടുവലി ശക്തമാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകളിലേക്ക് നേതൃത്വം കടന്നിട്ടില്ലെങ്കിലും മുൻ എംപി കൂടിയായ രമ്യ ഹരിദാസിന്റെ പേരിനാണ് മുൻതൂക്കം.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനോട് പരാജയപ്പെട്ടെങ്കിലും ചേലക്കരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ രമ്യയ്ക്ക് സാധിച്ചിരുന്നു. രാധാകൃഷ്ണന്റെ വാർഡിലടക്കം രമ്യക്ക് കൂടുതൽ വോട്ട് ലഭിച്ചു. അതുകൊണ്ട് തന്നെ രമ്യ മത്സരിക്കുകയാണെങ്കിൽ സിപിഎമ്മിൽ നിന്നും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

remyaharidas

എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇതുവരേയും നേതൃത്വത്തിൽ നിന്നും ഒരു നിർദ്ദേശവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് രമ്യ. 'വൺ ഇന്ത്യ മലയാളത്തോടാണ്' രമ്യയുടെ പ്രതികരണം. സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനമെല്ലാം നേതൃത്വമാണ് കൈക്കൊള്ളുക. താൻ പാർട്ടി പ്രവർത്തക മാത്രമാണ്. തന്നിൽ ഏൽപ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിവേറ്റുകയെന്നതാണ് തന്റെ ജോലിയെന്നും രമ്യ പറഞ്ഞു. ആലത്തൂരിലെ പരാജയത്തെ കുറിച്ച് നേതൃത്വമാണ് പരിശോധിക്കേണ്ടതെന്നും രമ്യ വ്യക്തമാക്കി.

പാർട്ടി ഉചിതമായ തീരുമാനമെടുക്കും

'തൃശൂർ മണ്ഡലത്തിലെ പരാജയത്തെ കുറിച്ചാണ് ഇപ്പോൾ നേതൃത്വം പരിശോധിക്കുന്നതെന്നാണ് കരുതുന്നത്. തൃശൂരിലേയും ആലത്തൂരിലേയും റിപ്പോർട്ട് ഒരുമിച്ച് തയ്യാറാക്കുമോ എന്നത് അടക്കമുള്ള കാര്യങ്ങൾ നേതൃത്വമാണ് തീരുമാനിക്കേണ്ടത്. ഞാൻ ഒരു പാർട്ടി പ്രവർത്തക മാത്രമാണെന്ന് രമ്യ ഹരിദാmd പറഞ്ഞു. ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം നിവേറ്റുകയെന്നതാണ് എന്റെ ജോലി.

ചേലക്കരയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചെല്ലാം പാർട്ടി നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് വിശ്വാസം. 2019 ൽ എന്നെ മത്സരിപ്പിച്ചത് പാർട്ടിയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആക്കിയത് പാർട്ടിയാണ്. പാർട്ടി നിർദ്ദേശം ഏറ്റെടുക്കുന്ന ഉത്തരവാദിത്തപ്പെട്ട പ്രവർത്തക മാത്രമാണ് ഞാൻ', രമ്യ ഹരിദാസ് പറഞ്ഞു.

ചേലക്കരയെന്ന ഇടതുകോട്ട

1965ൽ മണ്ഡലം നിലവിൽ വന്നത് മുതൽ പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. തിരുവില്വാമല, പഴയന്നൂർ, കൊണ്ടാഴി, ചേലക്കര, പാഞ്ഞാൾ, വള്ളത്തോൾനഗർ, മുള്ളൂർക്കര, വരവൂർ, ദേശമംഗലം എന്നിങ്ങനെ ഒമ്പത് പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്.ഇതിൽ തിരുവില്വാമല, കൊണ്ടാഴി, പഴയന്നൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളിൽ യുഡിഎഫ് ആണ് ഭരണത്തിൽ. മറ്റ് ആറ് പഞ്ചായത്തുകളും എൽഡിഎഫിന്റെ കൈകളിലാണ്. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും എൽഡിഎഫ് തന്നെയാണ് ഭരണത്തിൽ.

cpmcongress

മണ്ഡലം രൂപീകൃതമായതിന് ശേഷം 14 തിരഞ്ഞെടുപ്പുകളാണ് ഇവിടെ നടന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു വിജയം. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ സി പി എം മണ്ഡലം പിടിച്ചു. 1970 മുതൽ 80 വരെ നടന്ന തിരഞ്ഞെടപ്പിൽ കോൺഗ്രസ് മണ്ഡലം നിലനിർത്തി. കെ കെ ബാലകൃഷ്ണനായിരുന്നു തുടർച്ചയായി അന്ന് കോൺഗ്രസിന് വേണ്ടി വിജയിച്ചത്. എന്നാൽ 82 ൽ സികെ ചക്രപാണിയിലൂടെ സി പി എം വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. 1987 ൽ മണ്ഡലം കോൺഗ്രസിന്റെ കൈകളിലെത്തി. 1991 ലും കോൺഗ്രസിനായിരുന്നു വിജയം. 1996 മുതലാണ് മുൻ മന്ത്രി കൂടിയായ കെ രാധാകൃഷ്ണൻ ചേലക്കരയിൽ മത്സരത്തിനിറങ്ങുന്നത്. കന്നിയങ്കത്തിൽ തന്നെ അദ്ദേഹം വിജയിച്ചു. തുടർന്ന് നാല് തവണയാണ് രാധാകൃഷ്ണൻ സി പി എമ്മിന് വേണ്ടി മണ്ഡലത്തിൽ വിജയിച്ചത്. 2016 ൽ അദ്ദേഹം മാറി നിന്നപ്പോൾ യുആർ പ്രദീപ് ആയിരുന്നു മത്സരിച്ചത്. അന്നും സിപിഎമ്മിനൊപ്പം മണ്ഡലം നിന്നും.

കെ രാധാകൃഷ്ണൻ ഇപ്പോൾ ലോക്സഭയിലേക്ക് മത്സരിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. രാധാകൃഷ്ണന്റെ അഭാവത്തിൽ മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എന്നാൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+