കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ സൂപ്പര്‍ ഫീമെയില്‍ അല്ല! പേടിയുണ്ട്.. പക്ഷെ ഫാന്‍സുകള്‍.. വെളിപ്പെടുത്തലുമായി പാര്‍വ്വതി

  • By Desk
Google Oneindia Malayalam News

പൊതു ഇടങ്ങളില്‍ നട്ടെല്ല് നിവര്‍ത്തി അഭിപ്രായം പറയുന്ന പെണ്ണ് എന്നും ക്രൂശിക്കപ്പെടും. കാരണം നിലപാടുള്ള സ്ത്രീയെ അംഗീകരിക്കുക എന്നത് മലയാളി സമൂഹത്തിന് അത്ര പരിചയമുള്ള കാര്യമല്ല. പ്രത്യേകിച്ച് തൊഴിലിടങ്ങളിലെ വിവേചങ്ങള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തുന്നതെങ്കില്‍ അവളെ മോശപ്പെട്ടവളായി ചിത്രീകരിക്കാനും ചിലര്‍ക്ക് പ്രത്യേക കഴിവു തന്നെയുണ്ട്. താന്‍ നിലനില്‍ക്കുന്ന സിനിമാ മേഖലയിലെ അനീതികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച തന്‍റേടമുള്ള നായികമാരില്‍ ഒരാളാണ് നടി പാര്‍വ്വതി.

ആ തന്‍റേടത്തെ തെറിവിളിച്ചും അശ്ലീലം പറഞ്ഞും നേരിടുന്ന രീതിയായിരുന്നു തുടക്കം മുതല്‍ കണ്ടുകൊണ്ടിരുന്നത്. കസബയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന തുറന്ന് പറച്ചിലോട് കൂടിയാണ് ഫാന്‍സ് എന്ന് വെട്ടുകിളി കൂട്ടത്തിന്‍റെ ശത്രുവായി പാര്‍വ്വതി മാറിയത്. പിന്നീട് നടി ഇടപെടുന്ന എന്തിനേയും കൂകി തോല്‍പ്പിക്കുന്നതും അശ്ലീലം വിളമ്പുന്നതും ഇക്കൂട്ടര്‍ തൊഴിലായി മാറ്റി. താന്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചും തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളിലും മറുപടി പറയുകയാണ് നടി പാര്‍വ്വതി.

വിവാദങ്ങള്‍

വിവാദങ്ങള്‍

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വ്വതിക്കെതിരെ രൂക്ഷമായ ഫാന്‍സ് ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. വെറും പ്രതിഷേധം എന്നതിനപ്പുറത്തേക്ക് ബലാത്സംഗ ഭീഷണികള്‍ വരെ ഉയര്‍ത്തിയായിരുന്നു ഭീഷണികള്‍. പിന്നീട് നടിയുടെ പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

കസബ മാത്രമല്ല

കസബ മാത്രമല്ല

കസബയിലെ സ്ത്രീ വിരുദ്ധത പറഞ്ഞതിന്‍റെ പേരില്‍ മാത്രമായിരുന്നില്ല നടിക്കെതിരെയുളള വിമര്‍ശനം. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ ഭാഗമായതും അഭിമുഖങ്ങളില്‍ എല്ലാം സ്ത്രീ വിരുദ്ധതയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതും തന്‍റേടത്തോടെയുള്ള നിലപാട് സ്വീകരിച്ചതുമെല്ലാം താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കാന്‍ കാരണമായി.

ഭയം

ഭയം

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചോര്‍ത്ത് തന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കള്‍ക്കുമെല്ലാം പേടിയുണ്ടെന്ന് പാര്‍വ്വതി ഒരു ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ തന്‍റെ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് എന്നോട് ഒന്നും പറയാന്‍ ഉണ്ടാവില്ലെന്നും പാര്‍വ്വതി പറഞ്ഞു.

ആവില്ല

ആവില്ല

സത്യങ്ങള്‍ മൂടിവെയ്ക്കാനോ കണ്ടില്ലെന്ന് നടിക്കാനോ തനിക്ക് ആവില്ല. ഭക്ഷണമെന്ന പോലെ തന്നെ ഇക്കാര്യവും തനിക്ക് പ്രധാനപ്പെട്ടതാണ്. താന്‍ ഇപ്പോള്‍ ചെയ്യുന്നത് തനിക്ക് മാത്രം വേണ്ടി അല്ലെന്നും വരും തലമുറയ്ക്ക് കൂടി വേണ്ടി ആണെന്നും പാര്‍വ്വതി അഭിമുഖത്തില്‍ പറഞ്ഞു.

പിന്തുണ

പിന്തുണ

എല്ലാവരും തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അനീതികളെ കുറിച്ച് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കാം. എന്നാല്‍ അവര്‍ക്ക് അതിനുളള വേദി ലഭിക്കാറില്ല. തന്‍റെ നിലപടുകളെ അഭിനന്ദിച്ച് പലരും തനിക്ക് സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും പാര്‍വ്വതി പറഞ്ഞു.

സ്ത്രീകളും പുരുഷന്‍മാരും

സ്ത്രീകളും പുരുഷന്‍മാരും

താന്‍ ഒരു സൂപ്പര്‍ ഫീമെയില്‍ ഒന്നുമല്ല. സിനിമയില്‍ സക്സസ് എന്നത് തനിക്ക് അന്യമായ ഒരു സമയമുണ്ടായിരുന്നു. പക്ഷേ തന്‍റെ നിലപാടുകള്‍ അംഗീകരിക്കുകയും പിന്തുണയക്കുകയും ചെയ്യുന്ന സ്ത്രീകളും പുരുഷന്‍മാരും ഉണ്ടെന്നും പാര്‍വ്വതി പറഞ്ഞു.

എതിരെ

എതിരെ

എന്നെ എതിര്‍ക്കുന്ന സ്ത്രീകളും ധാരാളം ഉണ്ട്. പാട്രിയാര്‍ക്കലി കണ്ടീഷന്‍ഡ് ആയ സ്ത്രീകള്‍ക്ക് ഒരിക്കലും തന്‍റെ നിലപാടുകളെ അംഗീകരിക്കാന്‍ ആവില്ല. താന്‍ ആരേയും തിരുത്താന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ച് കേള്‍ക്കാനാണ് ആവശ്യപ്പെടുന്നത്.

English summary
parvathy about cyber attack in an interview
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X