Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയിലെ സെക്സ് റാക്കറ്റ്: പാർവതി തിരുവോത്തും പള്‍സർ സുനിയും പറഞ്ഞത് ഒരേകാര്യം: ബൈജു കൊട്ടാരക്കര

മലയാള സിനിമയിലെ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് പള്‍സർ സുനി പറയുന്ന കാര്യങ്ങള്‍ വളരെ നേരത്തെ തന്നെ പാർവതി തിരുവോത്ത് ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് വളരെ അധികം സംസാര വിഷയമായി നാട്ടിലും സിനിമ മേഖലയിലുമൊക്കെ വലിയ പ്രശ്നമായി ഇരിക്കുമ്പോഴാണ് ഡബ്ല്യു സി സി എന്ന സംഘടന ഉടലെടുക്കുന്നത്. സത്രീകളുടെ സുരക്ഷയ്ക്ക് സ്ത്രീകള്‍ തന്നെ ഒരുമിച്ച് ഇറങ്ങണം, അവർക്ക് ഒരു കൂട്ടായ്മ വേണമെന്നും അവരുടെ വാക്കുകളും മറ്റുള്ളവരും കേള്‍ക്കണമെന്നതൊക്കെയായിരുന്നു അവർ മുന്നോട്ട് വെച്ച ഉദ്ദേശമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഇത് നമ്മുടെ മീരാ ജാസ്മിന്‍ തന്നെയാണോ..: ഞെട്ടിച്ച് പുതിയ മേക്കാവർ

താരസംഘടനയായ എഎംഎംഎയില്‍ നിന്നിട്ട് ഒരു പ്രയോജനവുമില്ലെന്ന് കരുതി പുറത്ത് പോയ പാർവതി തിരുവോത്ത്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കള്‍ തുടങ്ങിയ നിരവധിയാളുകളായിരുന്നു പുറത്ത് പോയത്. ആദ്യമൊക്കെ ഇവരെ പുശ്ചത്തോടെയാണ് പലരും കണ്ടത്. എന്നാല്‍ മോഹന്‍ലാല്‍ എഎംഎംഎയുടെ പ്രസിഡന്റായി ഇരിക്കുമ്പോള്‍ പോയവർ വേണമെങ്കില്‍ തിരിച്ച് വരട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. ന്യൂസ് ഗ്ലോബ് ടിവിയെന്ന തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം..

പുറത്ത് പോയവർ തിരികെ വരാന്‍ തയ്യാറായില്ല.

പുറത്ത് പോയവർ തിരികെ വരാന്‍ തയ്യാറായില്ല. എന്നാല്‍ തെഴിലിടങ്ങളിലെ സുരക്ഷ ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയില്‍ പോവുകയും കോടതി അവർക്ക് അനുകൂലമായ വിധി നല്‍കുകയും ചെയ്തു. ആ നിയമം ഇനി നടപ്പിലാകുമ്പോള്‍ അത് ഏതൊക്കെ രീതിയില്‍ വരും എന്നുള്ളതൊക്കെ കണ്ടറിയണമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഇതിനിടയില്‍ നടി പാർവതി തിരുവോത്ത്

ഇതിനിടയില്‍ നടി പാർവതി തിരുവോത്ത് വളരെ വ്യക്തമായി ചില കാര്യങ്ങള്‍ വ്യക്തമായി ബോധിപ്പിച്ചിരുന്നു. ഹേമ കമ്മിറ്റി പുറത്ത് വിടണം എന്നതായിരുന്നു പാർവതി നിരന്തരം ആവശ്യപ്പെട്ടത്. അത് പുറത്ത് വന്നാല്‍ പല ബിംബങ്ങളും വീണുടയും എന്ന് മാത്രമല്ല, സർക്കാറിന്റെ ഔദ്യോഗികമായ ചില കോർപ്പറേഷനുകളുടേയും ബോർഡുകളുടേയും തലപ്പത്ത് ഇരിക്കുന്ന പലരും നാണംകെട്ട് തലയില്‍ മുണ്ടിട്ട് അവിടുന്ന് ഇറങ്ങിപ്പോവേണ്ട അവസ്ഥ വരും.

ഇത് ഡാന്‍സ് മാസ്റ്റർ വിക്രം.. സോറി പ്രഭുദേവേ സ്റ്റാർ; 'സാറി'നൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാതിരിക്കാന്‍

അതുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാതിരിക്കാന്‍ പല സർക്കസും അവർ കളിക്കും. റിപ്പോർട്ടില്‍ മോശമായി പറയപ്പെടുന്ന ആ പതിനഞ്ച് പേരുകാർ ആരൊക്കെയാണെന്ന് ഇപ്പോള്‍ തന്നെ പലരും അറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ആ പേരുകള്‍ പുറത്ത് വന്നാല്‍ മലയാള സിനിമയ്ക്ക് നാണം കൊണ്ട് തലകുനിച്ച് പാതാളത്തിലേക്ക് പോവേണ്ടി വരും

നമ്മളൊക്കെ വലിയ വലിയ സ്റ്റാറുകളൊന്നും സംവിധായകരെന്നുമൊക്കെ

നമ്മളൊക്കെ വലിയ വലിയ സ്റ്റാറുകളെന്നും സംവിധായകരെന്നുമൊക്കെ വിളിക്കുന്നവരുടെ പേരുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നികുതി ഉപയോഗിച്ചാണ് ആ കമ്മിറ്റി പ്രവർത്തിച്ചത്. അതുകൊണ്ട് തന്നെ അതിലെ കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. വിവരം പുറത്ത് വരാതിരിക്കാന്‍ വലിയ കളികളാണ് നടക്കുന്നത്. സത്യത്തില്‍ ഇടത് സർക്കാർ വന്നപ്പോള്‍ ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. ഈ സർക്കാറിന്റെ കാലാവധി കഴിയുന്നത് വരെ ഈ റിപ്പോർട്ട് പുറത്ത് വരില്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

സിനിമയെക്കുറിച്ച് എബിസിഡി മന്ത്രി സജി ചെറിയാന് അറിയില്ല

സിനിമയെക്കുറിച്ച് എബിസിഡി മന്ത്രി സജി ചെറിയാന് അറിയില്ല. കെഎസ്എഫ്ഡിസിയില്‍ നിന്നോ അക്കാദമയില്‍ നിന്നോ ആരെങ്കിലും വിളിച്ച് പറയുന്ന കാര്യങ്ങള്‍ അല്ലാതെ അദ്ദേഹത്തിന് ഒന്നും അറിയില്ല. എന്തൊക്കെ പ്രഹസനങ്ങളാണ് ഇവിടെ നടക്കുന്നത്. ഈ റിപ്പോർട്ട് പുറത്ത് വരില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അത് അങ്ങനെ തന്നെ ശരിയാവുമെന്നാണ് ഞാന്‍ കരുതുന്നുവെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

സിനിമ രംഗത്ത് സെക്സ് റാക്കറ്റുകള്‍ ഉണ്ടെന്നും പാർവതി

സിനിമ രംഗത്ത് സെക്സ് റാക്കറ്റുകള്‍ ഉണ്ടെന്നും പാർവതി നേരത്തെ പറഞ്ഞിരുന്നു. പല സിനിമ കമ്പനികളും അതിന്റെ പിടിയിലാണെന്നും ഞാന്‍ അതിന്റെ പേര് പറയുന്നില്ലെന്നും അവര് പറഞ്ഞിരുന്നു. ഇതിപ്പോള്‍ ഞാന്‍ വീണ്ടും എടുത്ത് പറയാന്‍ കൃത്യമായ കാരണമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സർ സുനിയുടെ ഒരു കത്ത് അടുത്തിടെ പൊലീസ് കണ്ടെത്തിയിരുന്നു. ആ കത്തില്‍ വളരെ ഗുരുതരമായ ചില കാര്യങ്ങള്‍ അടിവരയിട്ടുകൊണ്ട് പറയുന്നുണ്ട്.

കത്തില്‍ അടിവരയിട്ട് പറഞ്ഞ കാര്യങ്ങളാണ്

കത്തില്‍ അടിവരയിട്ട് പറഞ്ഞ കാര്യങ്ങളാണ് പാർവതി തിരുവോത്ത് കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ പറഞ്ഞത്. സെക്സ് റാക്കറ്റുകളെ കുറിച്ച് ഞാന്‍ പുറത്ത് പറയുമെന്നും പള്‍സർ സുനി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആരൊക്കെയാണ് സെക്സ് റാക്കറ്റുകളെന്ന് പലർക്കും അറിയാം. അതുകൊണ്ട് കൂടിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാതെ എന്ത് ആഭ്യന്തര കമ്മിറ്റി ഉണ്ടാക്കിയാലും നിലനില്‍ക്കില്ലെന്ന് പറയുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+