• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ: ബിപിക്ക് ചികിത്സ തേടിയവര്‍ വാങ്ങിയത് ഡോളോ; റാന്നി സ്വദേശികള്‍ പറയുന്നത് തെറ്റെന്ന് കളക്ടര്‍

പത്തനംതിട്ട: എറണാകുളത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 6 ആയിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ട റാന്നി സ്വദേശികളായ മുന്നുപേര്‍ക്കും ഇവരോട് ഇടപഴകിയ ബന്ധുക്കളായ മൂന്നു പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. എറണാകുളത്തെ മൂന്ന് വയസുകാരന്‍റെ പരിശോധന ഫലം പോസ്റ്റീവാണെന്ന് ഇന്ന് രാവിലെയാണ് ആരോഗ്യ വകുപ്പ് ഔദ്യോഗികമായി അറിയിച്ചത്.

റാന്നി സ്വദേശികള്‍ ഇറ്റലിയില്‍ നിന്നും വന്ന കാര്യം മറച്ചു വെച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം വിദേശ യാത്രയുടെ കാര്യം ഉദ്യോഗസ്ഥരില്‍ നിന്നും മറച്ച് വെച്ചില്ലെന്നായിരുന്നു കൊറോണ സ്ഥിരീകരിച്ച കുടുംബത്തിലെ മകന്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇദ്ദേഹത്തിന്‍റെ വാദം പൂര്‍ണ്ണമായും തള്ളി രംഗത്ത് വന്നിരിക്കുകയാണ് ജില്ലാ കളക്ടറായ പിബി നൂഹ് ഇപ്പോള്‍.. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

അവകാശപ്പെട്ടത്

അവകാശപ്പെട്ടത്

ഇറ്റലിയില്‍ നിന്ന് വരുന്ന വിവരം നെടുമ്പാശ്ശേറി വിമാനത്താവളത്തില്‍ അറിയിച്ചിരുന്നുവെന്നാണ് രോഗി അവകാശപ്പെട്ടിരിന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രോഗിയുടെ പ്രതികരണം. തനിക്ക് പനിയോ മറ്റ് രോഗ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് ആശുപത്രിയില്‍ പോവാതിരുന്നത്. വിവാഹചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് ഇദ്ദേഹം പറഞ്ഞത്.

പടര്‍ന്ന് പിടിച്ചിരുന്നില്ല

പടര്‍ന്ന് പിടിച്ചിരുന്നില്ല

വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഓഫീസില്‍ ചെന്നപ്പോഴെ ഇറ്റലിയില്‍ നിന്നാണ് വരുന്നതെന്ന കാര്യം പറഞ്ഞു. ഞങ്ങള്‍ പുറപ്പെടുന്ന സമയത്ത് അവിടെ വലിയ തോതില്‍ കൊറോണ പടര്‍ന്ന് പിടിച്ചിരുന്നില്ല. കഴിഞ്ഞ മാസം 29 നാണ് അവിടുന്ന് പോരുന്നത്. ഞങ്ങളുടെ മൂന്നു പേരുടേയും ആരോഗ്യത്തിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ബന്ധുവിന്‍റെ ഭര്‍ത്താവിന് പന വന്നപ്പോള്‍ അവരാണ് ഇറ്റലിയില്‍ നിന്ന് വന്ന കാര്യം പറയുന്നത്. പിന്നീട് ആരോഗ്യ വകുപ്പില്‍ നിന്ന് വിളിച്ചപ്പോള്‍ തന്നെ പാസ്പോര്‍ട്ടിന്‍റെ വിവരങ്ങള്‍ നല്‍കിയിരുന്നെന്നും രോഗി അവകാശപ്പെടുന്നു.

തെറ്റായ വാര്‍ത്തയാണ്

തെറ്റായ വാര്‍ത്തയാണ്

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടും ആശുപത്രിയില്‍ പോവാന്‍ വിസമ്മതിച്ചെന്ന ആരോഗ്യവകുപ്പിന്‍റെ വാദത്തിന് ഏതിരേയും അദ്ദേഹം രംഗത്തെത്തി. അത്തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. വന്നത് ഇറ്റലിയില്‍ നിന്നാണെന്ന് അറിഞ്ഞ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവര്‍ വീട്ടില്‍ വന്ന് കാര്യങ്ങള്‍ വിശദീകരിച്ച് തന്നു. പള്ളിയിലോ കല്ല്യാണത്തിനോ സിനിമയ്‌ക്കോ പോയിട്ടില്ല. ബന്ധുവീടുകളിലും ‌ഷോപ്പിംഗ് മാളുകളില്‍ പോയിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

കളക്ടറുടെ വിശദീകരണം

കളക്ടറുടെ വിശദീകരണം

എന്നാല്‍ ഇറ്റലിയില്‍ നിന്ന് വരുന്ന കാര്യം വിമാനത്താവള അധികൃതരെ അറിയിച്ചിരുന്നുവെന്ന രോഗിയുടെ വാദത്തെ പൂര്‍ണ്ണമായും തള്ളുകയാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ്. 29 ന് കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം മാര്‍ച്ച് 6 ന് വീടിന് തൊട്ടടുത്ത് താമസിക്കുന്ന അടുത്ത ബന്ധുവിന്ന രോഗ ബാധ സ്ഥിരീകരിക്കും വരെ ആരോഗ്യപ്രവര്‍ത്തകരെ ജില്ലാ ഭരണകൂടത്തെയോ യാത്രാ വിവരം അറിയിച്ചിരുന്നില്ലെന്നാണ് കളക്ടര്‍ വ്യക്തമാക്കുന്നത്.

വീട്ടില്‍ എത്തുന്നത്

വീട്ടില്‍ എത്തുന്നത്

അടുത്ത ബന്ധുവിന് കൊറോണ രോഗ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിവരം അന്വേഷിക്കനായി റാന്നിയിലെ വീട്ടില്‍ എത്തുന്നത്. യാത്രാ വിവരം അറിഞ്ഞ് ബന്ധപ്പെട്ടപ്പോള്‍ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് അടക്കമുള്ള വിവരങ്ങള്‍ ഇവര്‍ പറഞ്ഞിരുന്നതായും കളക്ടര്‍ വ്യക്തമാക്കുന്നു.

കൊറോണ: ഇന്ത്യക്കാരുള്‍പ്പടേയുള്ളവര്‍ ഖത്തറില്‍ പ്രവേശന വിലക്ക്; പ്രവാസികള്‍ യാത്ര പ്രതിസന്ധിയില്‍

മറച്ചു വെച്ചു

മറച്ചു വെച്ചു

ഹൈപ്പര്‍ ടെന്‍ഷന് ചികിത്സ തേടി എന്ന് മാത്രമാണ് ആരോഗ്യ പ്രവര്‍ത്തകരോട് അന്ന് അവര്‍ പറഞ്ഞിരുന്നത്. കൊറോണ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന കാര്യം അപ്പോഴും കുടുംബം മറച്ച് വെക്കുകയാണ് ചെയ്തത്. പിന്നീട് ഇവരുടെ മെഡിക്കല്‍ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് പനിക്കുള്ള മരുന്നായ ഡോളോയും വാങ്ങിയതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മനസ്സിലാക്കിയതെന്നും കളക്ടര്‍ പറയുന്നു.

അറിയിച്ചില്ല

അറിയിച്ചില്ല

തുടര്‍ന്ന് നിങ്ങള്‍ ഡോളോ വാങ്ങിയത് എന്തിനാണെന്ന് ഫോണ്‍ ചെയ്ത് ചോദിക്കുമ്പോഴാണ് തനിക്ക് തൊണ്ടവേദനയും അമ്മയ്ക്ക് പനിയുമുണ്ടെന്നും പറയുന്നത്. അതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ഓഫീസറും സംഘവും ഇവരോട് തുടര്‍ന്ന് ബന്ധപ്പെടുന്നത്. നാട്ടില്‍ ഇത്രയും വലിയ നടന്നിട്ടും വിദേശത്ത് നിന്ന് വന്നകാര്യം ആറേഴ് ദിവസം ഇവര്‍ ജില്ലാ ഭരണകൂടത്തയെ ആരോഗ്യ വകുപ്പിനേയോ അറിയിച്ചില്ല.

കുറ്റപ്പെടുത്താന്‍ പറയുന്നതല്ല

കുറ്റപ്പെടുത്താന്‍ പറയുന്നതല്ല

വിദേശത്ത് നിന്ന് വന്ന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കില്‍ രോഗം ഇത്തരത്തില്‍ പടരുന്നത് ഒഴിവാക്കാമായിരുന്നു. ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ വരാന്‍ തയ്യാറാവാതിരുന്ന അവര്‍ സ്വന്തം കാറിലാണ് സഞ്ചരിച്ചത്. ഇത് ആരേയും കുറ്റപ്പെടുത്താന്‍ പറയുന്നതല്ല. പക്ഷെ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു.

സ്വന്തം വാഹനത്തിലാണ് ആശുപത്രിയില്‍ പോയെന്ന് പറയുന്ന കാര്യം മാത്രമാണ് രോഗി പറയുന്നതിലെ വസ്തുതയെന്നും ജില്ലാ കളക്ടര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

കൊറോണ വൈറസ്: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; ജാഗ്രതയോടെ സര്‍ക്കാര്‍

എസ് സുഹാസും

എസ് സുഹാസും

കൊച്ചി വിമാനത്താവളത്തില്‍ പരിശോധന നടത്തിയില്ലെന്ന രോഗിയുടെ വാദം തള്ളി എറാണകുളം ജില്ലാ കളക്ടര്‍ എസ് സുഹാസും രംഗത്ത് എത്തിയിട്ടുണ്ട്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം വിമാനത്താവളത്തിലെ ഫോം പൂരിപ്പിച്ചിട്ടില്ലെന്നും വീഴ്ചയുണ്ടായത് അവരുടെ ഭാഗത്ത് നിന്നാണെന്നും സുഹാസ് പറഞ്ഞു. വിവരം കൃത്യമായി നല്‍കാതിരുന്നത് കൊണ്ടാണ് ഇപ്പോഴത്തെ അവസ്ഥയുണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

cmsvideo
  Coronavirus Kerala- Holiday declared in Pathanamthitta and Kottayam | Oneindia Malayalam
  വിമാനത്തില്‍ നിന്ന്

  വിമാനത്തില്‍ നിന്ന്

  സര്‍ക്കാറിന്‍റെ സംവിധാനങ്ങള്‍ വളരെ കൃത്യതയോടെയാണ് പ്രവര്‍ത്തിച്ചത്. ഇറ്റലിയില്‍ നിന്ന് വരുന്നവര്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്നും എമിഗ്രേഷനില്‍ പറയണമെന്നും വിമാനത്തില്‍ നിന്ന് തന്നെ നിര്‍ദേശം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. മറുഭാഗത്താണ് വീഴച വന്നതെന്ന് അദ്ദേഹവും പറഞ്ഞു.

  കൊറോണ വൈറസ്: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

  ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്; കൊറോണയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത, നിരീക്ഷണം ശക്തമാക്കി

  English summary
  Pathanamthitta collector Pb Nooh comment on Coronavirus
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X