കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയിൽ പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി, ഭര്‍ത്താവ് അറസ്റ്റില്‍

Google Oneindia Malayalam News

പത്തനംതിട്ട: കലഞ്ഞൂരിൽ യുവതിയെ വീട്ടിൽ കയറി കൈപ്പത്തി വെട്ടിമാറ്റി യുവാവ്. സംഭവത്തിൽ ഭർത്താവ് സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചാവടിമല സ്വദേശി വിദ്യയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഇയാളെ അടൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വേർപ്പിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യയുടെ വീട്ടിൽ കയറിയാണ് സന്തോഷ് ആക്രമണം നടത്തിയത്. രാത്രി വീട്ടിലെത്തിയ ഇയാൾ ഭാര്യചാവടിമല സ്വദേശി വിദ്യ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

pathanamthitta

ദ്യയുടെ രണ്ട് കൈയ്ക്കുമാണ് വെട്ടേറ്റത്. ഇവരുടെ ഒരു കയ്യുടെ കൈപ്പത്തി അറ്റുപോയി.വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏറെ നാളുകളായി വിദ്യയും ഭർത്താവി സന്തോഷം പിരിഞ്ഞാണ് താമസിക്കുന്നത്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതി സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം സന്തോഷിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നെന്ന് വിദ്യയുടെ സഹോദരി സുവിത പറഞ്ഞു. പ്രതി സന്തോഷ് അപ്രതീക്ഷിതമായി വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സന്തോഷ് വീട്ടിലെത്തി ഒന്നിച്ച് കഴിയാമെന്നും കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യ അതിനോട് താല്‍പ്പര്യം കാണിച്ചിരുന്നില്ലന്നും സുവിത പറഞ്ഞു

ആംബുലൻസ് ഡ്രൈവറും കാർ യാത്രക്കാരനും തമ്മിൽ സംഘർഷം; ചികിത്സ വൈകിയ രോഗി മരിച്ചു

മലപ്പുറം:രോഗിയുമായി വന്ന ആംബുലൻസ് തടസപ്പെടുത്തിയതിനെ തുടർന്ന് ചികിത്സ വൈകി രോഗി മരിച്ചതായി ആരോപണം. വളാഞ്ചേരി കരേക്കോട് സ്വദേശി ഖാലിദ് (33) ആണ് മരിച്ചത്. മലപ്പുറം അങ്ങാടിപ്പുറത്താണ് സംഭവം ഉണ്ടായത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വാഹന ഷോറൂമിലെത്തിയ ഖാലിദിന് നെഞ്ചുവേദന ഉണ്ടാവുകയായിരുന്നു. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഇയാളെ എത്തിച്ചു. അവിടെ നിന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്

പ്‌ളസ്ടൂ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ വയനാട് ജില്ലക്കാരായ സഹോദരങ്ങള്‍ അറസ്റ്റില്‍പ്‌ളസ്ടൂ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ വയനാട് ജില്ലക്കാരായ സഹോദരങ്ങള്‍ അറസ്റ്റില്‍

ആദ്യം വഴിയിൽ വെച്ച് കാർ യാത്രക്കാരനും ആംബുലൻസ് ഡ്രൈവറും തമ്മിൽ തർക്കമുണ്ടായി.അങ്ങാടിപ്പുറം മേൽപാലത്തിൽ ആംബുലൻസിനു തടസമുണ്ടാക്കി എന്നു പറഞ്ഞായിരുന്നു തർക്കം. എന്നാൽ തർക്കത്തന് പിന്നാലെ കാർ യാത്രക്കാരൻ ആംബുലസിനെ പിന്തുടർന്ന് എത്തുകയും ആശുപത്രിയിലെത്തിയ ഇയാൾ ആംബുലൻസ് ഡ്രൈവറെ മർദിക്കുകയും ചെയ്തു എന്നാണ് പരാതി.

ഇതിനിടെ രോഗിയെ മാറ്റാൻ ആശുപത്രി ജീവനക്കാർ എത്തിയെങ്കിലും തർക്കത്തിനും കയ്യാങ്കളിക്കും ശേഷമാണ് രോഗിയെ മാറ്റാനായത്. തുടർന്ന് ഖാലിദിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തർക്കത്തിൽ പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ പാങ്ങ് വലിയപറമ്പിൽ അബ്ദുൽ അസീസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം തിരൂർക്കാട് സ്വദേശിയായ കാർ ഉടമ പരാതി നിഷേധിച്ചു. സംഭവ സമയത്ത് താൻ കാറിലുണ്ടായിരുന്നില്ലെന്നും സൈക്കിളിൽനിന്നു വീണു പരുക്കേറ്റ മകനുമായി അയൽവാസിയും ജ്യേഷ്ഠനും മറ്റും ആശുപത്രിയിലേക്ക് പോകുമ്പോഴാണ് സംഭവമെന്നുമാണ് കാർ ഉടമ പറഞ്ഞത്. ഖാലിദിന്റെ കബറടക്കം ഇന്ന് വടക്കുംപുറം പഴയ ജുമാഅത്ത് പള്ളിയി‍ൽ നടക്കും.

കാല്‍ വെച്ചയുടന്‍ ലിഫ്റ്റ് അടഞ്ഞു, ഡോറുകള്‍ക്കിടയില്‍ പെട്ട് അധ്യാപികയ്ക്ക് ദാരുണാന്ത്യംകാല്‍ വെച്ചയുടന്‍ ലിഫ്റ്റ് അടഞ്ഞു, ഡോറുകള്‍ക്കിടയില്‍ പെട്ട് അധ്യാപികയ്ക്ക് ദാരുണാന്ത്യം

English summary
pathanamthitta kalanjoor native vidya being attacked by husband santhosh accused in police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X