കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദ പ്രതികരണവുമായി വീണ്ടും പിസി ജോര്‍ജ് എംഎല്‍എ. കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ചാനലുമായി സംസാരിക്കവെയാണ് പിസി ജോര്‍ജ് നടിക്കെതിരെയും മറ്റും ആഞ്ഞടിച്ചത്. മുമ്പും ദിലീപ് കേസില്‍ പിസി ജോര്‍ജ് പലതവണ പ്രതികരിച്ചിരുന്നു. പലപ്പോഴും വിവാദമാകുകയും ചെയ്തു. ഏതെങ്കിലും സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന് പറഞ്ഞ ഉടനെ എതിര്‍കക്ഷിയെ വെടിവച്ച് കൊല്ലണോയെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു....

ഏതെങ്കിലും സ്ത്രീ പറഞ്ഞ ഉടനെ

ഏതെങ്കിലും സ്ത്രീ പറഞ്ഞ ഉടനെ

താന്‍ ബലാല്‍സംഗത്തിന് ഇരയായി എന്ന് ഏതെങ്കിലും സ്ത്രീ പറഞ്ഞ ഉടനെ എതിര്‍കക്ഷിയെ വെടിവച്ച് കൊല്ലണമോ എന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. അങ്ങനെ ആണെങ്കില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ വെടിവച്ച് കൊല്ലാമെന്നും അദ്ദേഹം പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.

വിസ്തരിക്കാന്‍ പാടില്ല എന്നുണ്ടോ

വിസ്തരിക്കാന്‍ പാടില്ല എന്നുണ്ടോ

പരാതിക്കാരിയുടെ ആവശ്യം കണക്കിലെടുത്ത് കേസെടുത്തു. വനിതാ ജഡ്ഡിയെ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് അനുവദിച്ചു. എന്നാല്‍ വിസ്തരിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ് പറയുന്നു. കോടതിയില്‍ അനാവശ്യ ചോദ്യങ്ങളാല്‍ അപമാനിക്കപ്പെട്ടു എന്ന് നടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഈ പറയുന്നതില്‍ ക്രൂരതയില്ല

ഈ പറയുന്നതില്‍ ക്രൂരതയില്ല

ഈ സ്ത്രീ കളവാണ്. ഞാന്‍ എത്രപ്രാവശ്യം കോടതിയില്‍ വന്നിട്ടുണ്ട്. അവിടെ വക്കീലന്‍മാര്‍ ഇരിപ്പുണ്ട്. ജഡ്ജി എഴുതുന്നത് അപ്പോള്‍ തന്നെ വായിച്ച് ഒപ്പിടണം. ഇത് കള്ളക്കേസാണെന്ന സംശയം ആദ്യം മുതലേ ഉണ്ടായിരുന്നു. ഈ പറയുന്നതില്‍ ഒരു ക്രൂരതയുമില്ല. ഞാന്‍ ശരിയുടെ പക്ഷത്താണ് എന്നും പിസി ജോര്‍ജ് പറഞ്ഞു എന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കുന്നു.

സംശയമുനയില്‍ നിര്‍ത്തുന്നു

സംശയമുനയില്‍ നിര്‍ത്തുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുമ്പും പലതവണ പിസി ജോര്‍ജ് പ്രതികരിച്ചിരുന്നു. നടിയെ സംശയ മുനയില്‍ നിര്‍ത്തുന്ന അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. കേസ് അന്വേഷിച്ച പോലീസ് സംഘത്തിനെതിരെയും പിസി ജോര്‍ജ് മുമ്പ് രംഗത്തുവന്നിരുന്നു.

കോടതിയില്‍ ഉത്തരം പറയേണ്ടി വരും

കോടതിയില്‍ ഉത്തരം പറയേണ്ടി വരും

ദിലീപ് എന്ത് തെറ്റാണ് ചെയ്തത്. സുനി എന്ന് പറയുന്ന വ്യക്തി ഒരു നടിയെ പീഡിപ്പിച്ചു എന്ന് പറയുന്നു. അതിന്റെ പേരില്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ദില്ലിയില്‍ കൊല ചെയ്യപ്പെട്ട നിര്‍ഭയയേക്കാള്‍ ക്രൂരമായി പീഡിപ്പിച്ചിരിക്കുന്നു എന്നാണ് പോലീസ് പറയുന്നത്. വിചാരണ കോടിതിയില്‍ വരുമ്പോള്‍ ഉത്തരം പറയേണ്ടി വരും- കേസില്‍ ദിലീപ് അറസ്റ്റിലായ 2017ല്‍ പിസി ജോര്‍ജ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍

നടി വീണ്ടും അഭിനയരംഗത്ത് വന്നതിനെയും പിസി ജോര്‍ജ് അന്ന് ചോദ്യം ചെയ്തിരുന്നു. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന നടി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അഭിനയിക്കാന്‍ തുടങ്ങി എന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. വലിയ വിവാദമായിരുന്നു പിസി ജോര്‍ജ് അന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം.

അപമാനിക്കപ്പെടുന്ന ചോദ്യങ്ങള്‍

അപമാനിക്കപ്പെടുന്ന ചോദ്യങ്ങള്‍

വിചാരണ വേളയില്‍ കോടതിയില്‍ അപമാനിക്കപ്പെടുന്ന ചോദ്യങ്ങളാണ് ഉയര്‍ന്നതെന്നും കേസ് മറ്റൊരു കോടതിക്ക് കൈമാറണമെന്നും നടി അടുത്തിടെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നടിയുടെ ആവശ്യത്തെ പിന്തുണച്ചാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു.

സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സുകേശന്‍ അടുത്തിടെ രാജിവച്ചിരുന്നു. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലായിരുന്നു പ്രോസിക്യൂട്ടറുടെ രാജി. തുടര്‍ന്ന് വിചാരണ നിര്‍ത്തിവച്ചിരുന്നു. ഇന്ന് വീണ്ടും വിചാരണ ആരംഭിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ആ സംഭവം ഇങ്ങനെ

ആ സംഭവം ഇങ്ങനെ

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങളായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. പിന്നീട് ദിലീപ് അറസ്റ്റിലായി. ഇതോടെയാണ് കേസിന്റെ ഗതി മാറിയത്. മൂന്ന് മാസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ദിലീപിന് ജാമ്യം നല്‍കിയത്.

സാക്ഷികള്‍ കൂറുമാറി

സാക്ഷികള്‍ കൂറുമാറി

സാക്ഷികളെ സ്വാധീനിക്കരുത് എന്നതുള്‍പ്പെടെയുള്ള ഉപാധികള്‍ വച്ചാണ് ദിലീപിന് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ വിചാരണ തുടങ്ങിയതോടെ പല സാക്ഷികളും കൂറുമാറി. ഇത് പ്രതിഭാഗത്തിന്റെ സ്വാധീനം കാരണമാണ് എന്നാണ് പ്രോസിക്യൂഷന്‍ വാദം. നാല് സാക്ഷികള്‍ ഇതിനകം കൂറുമാറിയിട്ടുണ്ട്. തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് തൃശൂരിലെ ഒരു സാക്ഷി അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഗണേഷിന്റെ സെക്രട്ടറി

ഗണേഷിന്റെ സെക്രട്ടറി

കേസിലെ മാപ്പ് സാക്ഷിയായ ബേക്കല്‍ സ്വദേശിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ് അറസ്റ്റിലായിരുന്നു. ഇയാളെ അന്വേഷണ സംഘം നാല് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. എന്നാല്‍ കാര്യമായ വിവരങ്ങള്‍ പ്രതിയില്‍ നിന്ന് കിട്ടിയില്ലെന്നാണ് സൂചന. പ്രദീപിന് കോടതി ജാമ്യം നല്‍കുകയും ചെയ്തു.

Recommended Video

cmsvideo
ഭാവനയുടെ വിവാഹം ചിലർ ബഹിഷ്കരിക്കാൻ കാരണം ആ പ്രമുഖ നടൻ?? | Oneindia Malayalam

ചൈനീസ് പേടകം ചന്ദ്രനിലിറങ്ങി; സാമ്പിളുകള്‍ ഭൂമിയിലെത്തിക്കും, 40 വര്‍ഷത്തിന് ശേഷംചൈനീസ് പേടകം ചന്ദ്രനിലിറങ്ങി; സാമ്പിളുകള്‍ ഭൂമിയിലെത്തിക്കും, 40 വര്‍ഷത്തിന് ശേഷം

English summary
PC George MLA supports Dileep in Actress Attack Case and rising doubts against victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X