കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നെങ്കില്‍ പിണറായി അവരെ ചാന്‍സലര്‍മാര്‍ ആക്കുമായിരുന്നു: പിസി ജോര്‍ജ്

Google Oneindia Malayalam News

കോട്ടയം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റി മന്ത്രിമാരെയും വിദ്യാഭ്യാസ വിദഗ്ദരെയും നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെിനതിരെ ജനപക്ഷം നേതാവ് പി സി ജോര്‍ജ് രംഗത്ത്. കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും ജീവിച്ചിരുന്നുവെങ്കില്‍ പിണറായി വിജയന്‍ അവരെ പിടിച്ച് വൈസ് ചാന്‍സലര്‍മാര്‍ ആക്കുമായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. കലാമണ്ഡലം വൈസ് ചാന്‍സലറുടെ ചുമതല സാംസ്‌കാരിക മന്ത്രി കൂടിയായ വി എന്‍ വാസവനെ ഏല്‍പ്പിച്ച നടപടിയെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

1

എന്ത് യോഗ്യതയുണ്ടായിട്ടാണ് വി എന്‍ വാസവനെ വൈസ് ചാന്‍സലറാക്കിയത്. വി എന്‍ വാസവന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് താന്‍ ഒന്നും കൂടുതലായി പറയുന്നില്ലെന്നും ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി വി എന്‍ വാസവന്‍ കഥകളി പഠിപ്പിക്കുമോ എന്നും പിസി ജോര്‍ജ് ചോദിച്ചു.

2

രണ്ട് കാമുകിമാര്‍, 8 മക്കള്‍, പ്രണയത്തിന് അവസാനമില്ല; ഫുട്‌ബോള്‍ ഇതിഹാസം മൂന്നാംരണ്ട് കാമുകിമാര്‍, 8 മക്കള്‍, പ്രണയത്തിന് അവസാനമില്ല; ഫുട്‌ബോള്‍ ഇതിഹാസം മൂന്നാം

ഇങ്ങനെയാണ് കേരളത്തിലെ സാഹചര്യമെങ്കില്‍ പലതും സംഭവിക്കുമെന്നും കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും ജീവിച്ചിരുന്നുവെങ്കില്‍ പിണറായി വിജയന്‍ അവരെ പിടിച്ച് വൈസ് ചാന്‍സലര്‍മാര്‍ ആക്കുമായിരുന്നു എന്ന് പിസി ജോര്‍ജ് പറഞ്ഞു. ഇവരില്‍ മോഷ്ടാവായ കൊച്ചുണ്ണിയായിരുന്നു ഏറെ യോഗ്യനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3

ഗവര്‍ണര്‍ക്ക് പിന്നില്‍ ബി ജെ പി ഉണ്ടെങ്കലും തെറ്റില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ ഉള്ളതുകൊണ്ടുതന്നെ ആ പാര്‍ട്ടിയുടെ പ്രതിനിധികള്‍ ഗവര്‍ണര്‍ക്ക് പിന്നില്‍ നിന്നതിനെ തെറ്റ് പറയാന്‍ ആകില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും പി സി ജോര്‍ജ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

4

ലോക്സഭ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്, ഖാർഗെയുടെ കീഴിൽ ടാസ്ക് ഫോഴ്സ് യോഗംലോക്സഭ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്, ഖാർഗെയുടെ കീഴിൽ ടാസ്ക് ഫോഴ്സ് യോഗം

സ്വര്‍ണക്കടത്തില്‍ ലഭിച്ച പണം വിദേശത്ത് നിക്ഷേപിക്കാനാണ് മുഖ്യമന്ത്രി വിദേശത്ത് പോകുന്നതെന്ന് പി സി ജോര്‍ജ് ആരോപിച്ചു. ഈ ആരോപണത്തില്‍ പരാതയുണ്ടെങ്കില്‍ പിണറായി തനിക്കെതിരെ കേസ് കൊടുക്കട്ടയെന്നും കുടുംബവുമായി പിണറായി വിജയന്‍ നടത്തുന്ന യാത്രകള്‍ ശരിയല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

5

പിണറായി വിജയന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. സി പി എമ്മിനുള്ളില്‍ പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനം ഉണ്ട്. സി പി എമ്മിനുള്ളിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവനയെ പി സി ജോര്‍ജ് പിന്തുണച്ചു.

6

അച്ഛന്‍ ഭാഗ്യം വിറ്റു; മകള്‍ ആഗ്രഹിച്ച സ്വപ്‌നത്തിന് കൈത്താങ്ങായി കളക്ടര്‍, ആരതി ഇനി ഡോക്ടറാകുംഅച്ഛന്‍ ഭാഗ്യം വിറ്റു; മകള്‍ ആഗ്രഹിച്ച സ്വപ്‌നത്തിന് കൈത്താങ്ങായി കളക്ടര്‍, ആരതി ഇനി ഡോക്ടറാകും

നല്ലൊരു മനസ്സിന് ഉടമയായതുകൊണ്ടാണ് സുധാകരന്‍ അങ്ങനെ ചെയ്തത് എന്നാണ് പി സി ജോര്‍ജ് പറയുന്നത്. പരിക്കേറ്റ് റോഡില്‍ കിടക്കുന്നവനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നത് നല്ല കാര്യം ആണ്. ആര്‍എസ്എസുകാരെ മാത്രമല്ല സിപിഎമ്മിനെയും സഹായിച്ചിട്ടുണ്ട് എന്നാണ് സുധാകരന്‍ പറഞ്ഞതെന്ന് പി സി ജോര്‍ജ് പറഞ്ഞു.

English summary
PC George Says If Kayamkulam Kochunni had lived, Pinarayi would have made them chancellors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X