Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഴിഞ്ഞം, സോളാര്‍, ബാര്‍- എല്ലാത്തിലും മുഖ്യമന്ത്രി കോഴ വാങ്ങി'

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കെതിരെ പിസി ജോര്‍ജ്ജിന്റെ ഗുരതര ആരോപണങ്ങള്‍. ഉമ്മന്‍ ചാണ്ടി വിവിധ ഇടപാടുകളിലായി വലിയ തുക കോഴ വാങ്ങിയിട്ടുണ്ടെന്നാണ് പിസി ജോര്‍ജ്ജ് ആരോപിയ്ക്കുന്നത്.

ജനം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ്ജ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബാര്‍ കോഴയില്‍ ഏറ്റും അധികം തുക കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ് എന്നും ജോര്‍ജ്ജ് ആരോപിയ്ക്കുന്നു.

ബാര്‍ കോഴയില്‍

ബാര്‍ കോഴയില്‍

ബാര്‍ കോഴയില്‍ ഏറ്റവും അധികം തുക കോഴ വാങ്ങിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നാണ് പിസി ജോര്‍ജ്ജ് ആരോപിയ്ക്കുന്നത്. ആദ്യമായാണ് ജോര്‍ജ്ജ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്.

സോളാറും വിഴിഞ്ഞവും

സോളാറും വിഴിഞ്ഞവും

സോളാര്‍ തട്ടിപ്പ് കേസിലും വിഴിഞ്ഞം പദ്ധതിയിലും ഉമ്മന്‍ ചാണ്ടി കോഴ വാങ്ങിയിട്ടുണ്ടെന്ന് ജോര്‍ജ്ജ് ആരോപിയ്ക്കുന്നു.

പണത്തിന് വേണ്ടി എന്തും ചെയ്യും

പണത്തിന് വേണ്ടി എന്തും ചെയ്യും

'പണത്തിന് വേണ്ടി എന്തും ചെയ്യുന്ന കള്ളന്‍' എന്നാണ് പിസി ജോര്‍ജ്ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിശേഷിപ്പിച്ചത്.

ബാബു ഏജന്റ്

ബാബു ഏജന്റ്

ബാര്‍ കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ ബാബു ഉമ്മന്‍ ചാണ്ടിയുടെ ഏജന്റ് ആണെന്നാണ് മറ്റൊരു ആരോപണം.

അഞ്ച് മന്ത്രിമാര്‍

അഞ്ച് മന്ത്രിമാര്‍

ബാര്‍ വിഷയത്തില്‍ അഞ്ച് കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴ വാങ്ങിയിട്ടുണ്ട്. അഞ്ച് എംഎല്‍എമാരും കോഴ കൈപ്പറ്റിയിട്ടുണ്ടെന്ന് ജോര്‍ജ്ജ് ആരോപിയ്ക്കുന്നു.

മാതൃകയായേനെ

മാതൃകയായേനെ

ഉമ്മന്‍ ചാണ്ടി കുറച്ച്കൂടി കര്‍ശന നിലപാടുകള്‍ തുടകകം മുതലേ എടുത്തിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയായേനെയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+