കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിഷു കഴിഞ്ഞാലും ജനം വിഷുക്കൈനീട്ടം ചോദിക്കും': പരിഹാസവുമായി വീണ്ടും സുരേഷ് ഗോപി

Google Oneindia Malayalam News

തൃശൂര്‍: വിഷുക്കൈനീട്ടം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി വീണ്ടും രംഗത്തെത്തി. വിഷു കഴിഞ്ഞാലും ആളുകള്‍ ഇനി വിഷുക്കൈനീട്ടം ചോദിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതില്‍ നന്ദിയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ആചാരം എന്നത് മാറി വാശിയിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. രാഷ്ട്രീയ ഇടപെടലുകളാണ് നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി പണം നല്‍കിയത് വിവാദമായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് വിഷു ദിവസം കൈനീട്ടം കൊടുക്കാനെന്ന പേരിലാണ് മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി പണം നല്‍കിയത്. ഇതിന് പിന്നാലെയാണ് വിലക്കേര്‍പ്പെടുത്തി കൊച്ചി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നതിനാണ് ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയത്.

1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ സുരേഷ് ഗോപി നല്‍കിയത്. തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥ് ക്ഷേത്രങ്ങളിലും മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി ദക്ഷിണ നല്‍കി. വിഷുക്കൈനീട്ടത്തില്‍ നിന്ന് കുട്ടികളെ ഒഴിവാക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.

1

മേല്‍ശാന്തിമാരെ എല്‍പ്പിക്കുന്ന കൈനീട്ട നിധി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് സമമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. കൊച്ചി ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേര് എടുത്തുപറഞ്ഞിട്ടില്ല. ചില വ്യക്തികളില്‍ നിന്ന് പണം ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണുള്ളത്. സുരേഷ് ഗോപി നല്‍കിയ തുകയില്‍ നിന്ന് ആര്‍ക്കും കൈനീട്ടം നല്‍കിയിട്ടില്ലെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്. എന്നാല്‍ പലര്‍ക്കും പണം കിട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി പണം നല്‍കിയെന്നാണ് വിവരം. എന്നാല്‍ ഈ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതല്ല.

വിഷു പ്രമാണിച്ച് ആഴ്ചകളോളമാായി സുരേഷ് ഗോപി തൃശൂരിലുണ്ട്. ഒരു ലക്ഷം രൂപ വിലവരുന്ന ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ട പരിപാടിക്കായി കൊണ്ടുവന്നിട്ടുണ്ടായിരുന്നത്. റിസര്‍വ് ബാങ്കില്‍ നിന്നും നേരിട്ട് വാങ്ങിയതാണിതെന്നാണ് വിവരം. അതേ സമയം ഈ വിഷുക്കൈനീട്ട പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.

2

കൈനീട്ടവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൈനീട്ടം വാങ്ങുന്ന സ്ത്രീകള്‍ സുരേഷ് ഗോപിയുടെ കാല് പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റോഡ് സൈഡില്‍ കാറില്‍ ഇരുന്നാണ് സുരേഷ് ഗോപി സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കിയത്. ഈ വീഡിയോക്ക് എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഒരു എംപിക്കും നടനു യോജിച്ച പ്രവൃത്തിയല്ല ഇതെന്നും സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് ഇത് കാണിക്കുന്നതെന്നും സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

3

'നോര്‍ത്ത് ഇന്ത്യന്‍ സവര്‍ണ സംസ്‌കാരം തിരിച്ചു കൊണ്ടുവരാനുള്ള പുറപ്പാടിലാണ് സംഘപരിവാര്‍ ... കേരളത്തില്‍ കാണേണ്ടി വന്നതില്‍ ലജ്ജിക്കുന്നു .. ഒരിക്കലും പ്രതീക്ഷിച്ചില്ല .. നമ്മുടെ ജനങ്ങള്‍ ഇത്രക്ക് തരം താഴാന്‍ പാടില്ലായിരുന്നു'- എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

'ഇങ്ങനെയൊരാചാരം ഇതുവരെ കണ്ടിട്ടില്ല. പണ്ട് ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ക്ക് മുമ്പ് കാരണവന്‍മാരുടെ കാലില്‍ തൊട്ടു വന്ദിക്കും. അവര്‍ പിടിച്ചെഴുന്നേല്‍പിച്ച് മൂര്‍ദ്ധാവില്‍ കൈവെച്ച് ആശീര്‍വദിക്കും. അത് കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്. ഇതിപ്പോള്‍ ഏതോ നാടുവാഴി പുനര്‍ജനിച്ചതാവും'

'ഒരു സാധരണ സിനിമാ നടന്‍, നൊമിനേറ്റഡ് രാജ്യസഭാ എം പി, ഒരു രാഷ്ട്രീയ പാര്‍ടിയുടെ നേതാവ്, എന്നതില്‍ കവിഞ്ഞ് കാല്‍തൊട്ട് വന്ദിക്കാന്‍ മാത്രം എന്ത് മാഹാത്മ്യം ആണാവോ ഈ കൈനീട്ടം വാങ്ങാന്‍ പോകുന്നവര്‍ അദ്ദേഹത്തില്‍ കാണുന്നത്...നമ്മുടെ സമൂഹത്തില്‍ വന്നു ചേര്‍ന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എത്രത്തോളം ആരോഗ്യകരവും പുരോഗമനപരവും/ പരിഷ്‌കൃതവും ആണെന്നു പുനര്‍ച്ചിന്ത അത്യാവശ്യമാണ',

'എന്തൊരു പ്രഹസനമാണ് സുരേഷ് ഗോപി. താങ്കള്‍ ഇത്രയ്ക്കും അധപതിച്ച് പോയൊ .വിഷുകൈ നീട്ടം കൊടുത്തിട്ട് കാറില്‍ ഇരുന്ന് കാല്‍ പിടിപ്പിക്കുന്നു'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന കമന്റുകള്‍. അതേസമയം, ചിലര്‍ സുരേഷ് ഗോപിയുടെ പ്രവൃത്തിയ ന്യായീകരിച്ചും രംഗത്തെത്തിയിട്ടുണ്ട്.

Recommended Video

cmsvideo
'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

സുരഭി രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചുസുരഭി രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

English summary
Suresh Gopi's response after vishukaineettam controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X