റിപ്പോർട്ടില്‍ പ്രവർത്തനം മികച്ചതല്ല: 4 ഡിസിസി അധ്യക്ഷന്മാരെ മാറ്റിയേക്കും
തിരുവനന്തപുരം: മോശം പ്രകടനം നടത്തുന്ന സംസ്ഥാനത്തെ ഡി സി സി അധ്യക്ഷന്‍മാരെ മാറ്റാനുള്ള ആലോചനയുമായി എ ഐ സി സി നേതൃത്വം. പുതിയ ചുമതലയില്‍ നിയമിതരായി ഒരു വർഷത്തിന് ശേഷം 14 ജില്ലകളിലേയും ഡി സി സി അധ്യക്ഷന്‍മാരുടെ പ്രവർത്തന മികവ് സംബനധിച്ച വാർഷിക റിപ്പോർട്ട് എ ഐ സി സി പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും ചിലരെയങ്കിലും മാറ്റി പുതിയ ആളുകളെ നിയമിക്കാനുള്ള ആലോചന എ ഐ സി സി നേതൃത്വം തുടങ്ങിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
പ്രവർത്തന മികവ് റിപ്പോർട്ട് പ്രകാരം 4 ജില്ലകളിലെ ഡി സി സി അധ്യക്ഷന്മാരുടെ പ്രവർത്തനത്തിലാണ് എ ഐ സി സിക്ക് ഒട്ടും തൃപ്തിയില്ലാത്തത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അധ്യക്ഷന്മാരാണിത്. മലബാർ മേഖലയിലേക്ക് വരികയാണെങ്കില്‍ വയനാട്ടിലെയും മലപ്പുറത്തെയും ജില്ലാ അദ്ധ്യക്ഷന്‍മാര്‍ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടുത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വലിയ തർക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു എ ഐ സി സി ഒരു വർഷം മുമ്പ് ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വിട്ടത്. പട്ടിക പുറത്ത് വന്നതിന് പിന്നാലെ പാർട്ടിയില്‍ വലിയ പൊട്ടിത്തെറിയടക്കം ഉണ്ടാവുകയും ചെയ്തു. ഗ്രൂപ്പുകള്‍ക്ക് വലിയ പ്രധാന്യാം നല്‍കിയതിന് പിന്നാലെയുള്ള നിയമനത്തിന് പിന്നാലെ തുടക്കത്തില്‍ എല്ലാവരും ജില്ലകളില്‍ സജീവ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ചില ജില്ലകളില്‍ പിന്നീട് ഈ പ്രവർത്തനം കുറഞ്ഞ് വരികയായിരുന്നു.
എന്താണ് മഞ്ജു ചേച്ചീ ഈ ചിരിക്ക് പിന്നിലെ രഹസ്യം: ഒരോ തവണ കാണുതോറും ഇഷ്ടം കൂടുന്ന മഞ്ജു മാജിക്ക്
അതേസമയം എറണാകുളം, കോഴിക്കോട് ജില്ലാ കമ്മറ്റികള്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും റിപ്പോർട്ടിലുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലടക്കം വിജയിക്കാന്‍ കഴിഞ്ഞതില്‍ ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന്റെ പ്രവർത്തനത്തെ പ്രകീർത്തിച്ചുകൊണ്ട് നേരത്തെ നിരവധി നേതാക്കളും പ്രവർത്തകരും പരസ്യമായി തന്നെ രംഗത്ത് എത്തിയിരുന്നു. അതേസമയം, രോഗബാധിതനായതിനെ തുടര്‍ന്ന് കോട്ടയം ജില്ല അദ്ധ്യക്ഷന്‍ നാട്ടകം സുരേഷ് അവധിയിലാണെന്നാണ് സൂചന. പ്രവർത്തന മികവ് കാണിക്കാത്തവരെ മാറ്റി പുതിയ ആളുകളെ നിയമിക്കാന്‍ എ ഐ സി സി തീരുമാനിച്ചാല്‍ കോട്ടയത്ത് താത്കാലിക അദ്ധ്യക്ഷനെയും നിയോഗിച്ചേക്കും. അതേസമയം ഇത്തരമൊരു തീരുമാനം കോണ്‍ഗ്രസിനെ സംബന്ധിച്ച് സ്വാഭാവികമായും കഠിനമേറിയതായിരിക്കും എന്നതില് സംശയമില്ല.












Click it and Unblock the Notifications