കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിശ്ചിതമായ പരിധി വെച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം; അബ്ദുറബ്

Google Oneindia Malayalam News

തിരുവനന്തപുരം; ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് മുൻ മന്ത്രി പികെ അഹ്ദുറബ്. വിശ്വാസികൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധാനലായങ്ങൾ സന്ദർശിക്കും.വീടുകളിൽ നിന്നും അംഗശുദ്ധി വരുത്താനും സാമൂഹിക അകലമടക്കം എല്ലാ വിധ നിയന്ത്രണങ്ങളും പാലിക്കാനും വിശ്വാസി സമൂഹങ്ങൾ തയ്യാറാണെന്നിരിക്കെ നിശ്ചിതമായ പരിധി വെച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നും അബ്ദുറബ് ആവശ്യപ്പെട്ടു.

PK Abdurub

'ലോക്ക് ഡൗൺ
ഇളവ് ആർക്കു വേണ്ടിയാണ് എന്നു ചോദിച്ചാൽ അതു മദ്യപാനികൾക്കു വേണ്ടിയാണെന്നു തോന്നുന്ന രീതിയിലാണ് മദ്യഷാപ്പുകൾക്കു മുമ്പിലെ നീണ്ട നിര.അവശ്യവസ്തുക്കൾ വാങ്ങാൻ പുറത്തിറങ്ങിയവരെ പോലും
ലോക്ക്ഡൗണിന്റെ പേരിൽ പീഢിപ്പിച്ച,
പിഴയീടാക്കിയ അതേ പോലീസു തന്നെ മദ്യഷാപ്പിനു മുമ്പിൽ സാമൂഹിക അകലം പോലും പാലിക്കാതെ ക്യൂ നിൽക്കുന്ന മദ്യസേവകരെ കണ്ടില്ലെന്നും നടിക്കുകയാണ്.പോലീസും പട്ടാളവും ഒന്നും കാവൽ നിൽക്കാതെ തന്നെ കോവിഡ് പ്രോട്ടോകോളുകൾ
എല്ലാം വിശ്വാസികൾ പാലിച്ച് കൊള്ളുമെന്നും അഹ്ദുറബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

പോലീസ് സേന ലാത്തിയും പിടിച്ച് കാവൽ നിൽക്കുന്നത് ബേങ്കിനോ, മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിനോ സുരക്ഷക്കു വേണ്ടിയല്ല. ഈ മഹാമാരിക്കാലത്തും പൊതുസ്ഥലങ്ങളിൽ ഏറെ നേരം വെയിലും മഴയും കൊണ്ട് ജനങ്ങൾ കാത്തു നിൽക്കുന്നത് തീർത്ഥജലത്തിനുമല്ല.ബീവറേജിൽ നിന്നും മദ്യം പാർസൽ വാങ്ങാനാണ്.
അവശ്യവസ്തുക്കൾ വാങ്ങാൻ പുറത്തിറങ്ങിയവരെ പോലും
ലോക്ക്ഡൗണിൻ്റെ പേരിൽ പീഢിപ്പിച്ച,
പിഴയീടാക്കിയ; അതേ പോലീസു തന്നെ മദ്യഷാപ്പിനു മുമ്പിൽ സാമൂഹിക അകലം പോലും പാലിക്കാതെ ക്യൂ നിൽക്കുന്ന മദ്യസേവകരെ കണ്ടില്ലെന്നും നടിക്കുന്നു.

ഇന്നു മുതൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ
ഇളവ് ആർക്കു വേണ്ടിയാണ് എന്നു ചോദിച്ചാൽ അതു മദ്യപാനികൾക്കു വേണ്ടിയാണെന്നു തോന്നുന്ന രീതിയിലാണ് മദ്യഷാപ്പുകൾക്കു മുമ്പിലെ നീണ്ട നിര!
പ്രിയ മുഖ്യമന്ത്രീ,പോലീസും, പട്ടാളവും ഒന്നും കാവൽ നിൽക്കണ്ട, പൊതുസ്ഥലത്ത് ഏറെ നീണ്ടു കിടക്കുന്ന രീതിയിൽ ക്യൂ പോലും വേണ്ട. കോവിഡ് പ്രോട്ടോകോളുകൾ
എല്ലാം വിശ്വാസികൾ പാലിച്ചോളും..
എല്ലാ മതവിശ്വാസികൾക്കും അവരുടെ ആരാധനകൾ നിർവ്വഹിക്കാൻ ആരാധനാലയങ്ങൾ ഒന്നു തുറന്നു കൊടുക്കണം. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആത്മീയ വിശപ്പും പരിഹരിക്കപ്പെടണം എന്നത് താങ്കൾ തിരിച്ചറിയണം. കാരണം താങ്കൾ വിശ്വാസികളുടെയും, അവിശ്വാസികളുടെയും, എല്ലാവരുടെയും മുഖ്യമന്ത്രിയാണ്.

Recommended Video

cmsvideo
കുടിയൻമാർക്ക് ഇനി സന്തോഷത്തിൻ്റെ നാളുകൾ

സമയനിഷ്ഠയോടെ ആരാധനാലയങ്ങളിൽ
വെച്ച് നിർവ്വഹിക്കേണ്ട ആരാധനകൾ
പോലും സർക്കാരിൻ്റെ നിർദ്ദേശങ്ങൾ
മാനിച്ച് ഇത്രയും കാലം ജനങ്ങൾ വീടുകളിൽ വെച്ച് നിർവ്വഹിച്ചില്ലേ..!ക്ഷേത്രങ്ങളിലെ ശംഖുനാദവും, പള്ളികളിലെ ബാങ്കൊലിയും, ചർച്ചുകളിലെ മണിനാദവും
നമ്മുടെ നാടിൻ്റെ സാംസ്കാരികോൽക്കർഷമല്ലേ.
പള്ളികളിലേക്കും, ക്ഷേത്രങ്ങളിലേക്കും, ചർച്ചുകളിലേക്കും ആത്മീയനിർവൃതി തേടി വിശ്വാസി സമൂഹം നടന്നു പോകുന്ന കേരളത്തിൻ്റെ സുന്ദരമായ ആ ഗ്രാമക്കാഴ്ചകളിലേക്ക് നമുക്ക് തിരിച്ച് പോവണ്ടേ..!
വീടുകളിൽ നിന്നും അംഗശുദ്ധി വരുത്താനും,
സാമൂഹിക അകലമടക്കം എല്ലാ വിധ നിയന്ത്രണങ്ങളും പാലിക്കാനും വിശ്വാസി സമൂഹങ്ങൾ തയ്യാറാണെന്നിരിക്കെ;
നിശ്ചിതമായ പരിധി വെച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെടുന്നു.

ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ മോദിയെ അമ്പരപ്പിച്ച് സ്റ്റാലിന്‍; നീണ്ട പട്ടിക, വെട്ടിലാക്കുന്ന ആവശ്യങ്ങള്‍ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ മോദിയെ അമ്പരപ്പിച്ച് സ്റ്റാലിന്‍; നീണ്ട പട്ടിക, വെട്ടിലാക്കുന്ന ആവശ്യങ്ങള്‍

English summary
Permission must be granted to open places of worship: PK. Abdu Rabb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X