പെട്രോള്‍, ഡീസല്‍ വില നാളെ മുതല്‍ കൂടും; പുതുക്കിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ പെട്രോളിനും ഡീസലിനും വില കൂടും. സംസ്ഥാന ബജറ്റില്‍ ഇന്ധനത്തിന് അധിക സെസ് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഏപ്രില്‍ ഒന്ന് മുതല്‍ ആണ് പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ ആണ് സംസ്ഥാനത്ത് ഇന്ധന വില കൂടാന്‍ പോകുന്നത്. നാളെ മുതല്‍ പെട്രോളിനും ഡീസലിനും 2 രൂപ അധികം നല്‍കേണ്ടി വരും.
സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് പ്രകാരം നാളെ മുതല്‍ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.5 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 96.53 രൂപയും ആയി വര്‍ധിക്കും. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയും ആണ് നല്‍കുന്നത്. കേരളത്തില്‍ ഒരു ലിറ്റര്‍ ഇന്ധനത്തിന് ഉപഭോക്താക്കള്‍ നല്‍കുന്ന വിലയില്‍ നിന്ന് ഒരു രൂപ കിഫ്ബിയിലേക്കാണ് പോകുന്നത്.

ഇത് കൂടാതെ സെസും ഏര്‍പ്പെടുത്തുന്നുണ്ട്. നിലവില്‍ 25 പൈസയാണ് ഇന്ധന സെസായി ഏര്‍പ്പെടുത്തുന്നത്. ഇത് കൂടാതെയാണ് രണ്ട് രൂപ സാമൂഹ്യ സെസ് ഏര്‍പ്പെടുത്തുന്നത്. ഇന്ധന സെസിലൂടെ ഒരു വര്‍ഷം 750 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ സംസ്ഥാനത്തിന് 1000 കോടി രൂപ വരെ ലഭിക്കും എന്നാണ് ജി എസ് ടി വകുപ്പ് പറയുന്നത്.
ഇന്ധന സെസിന് എതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒരു രൂപയെങ്കിലും സര്‍ക്കാര്‍ സെസ് കുറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതും നടന്നില്ല. അതേസമയം സംസ്ഥാനത്ത് നാളെ മുതല്‍ ഭൂമിയുടെ ന്യായ വിലയില്‍ 20 ശതമാനം വര്‍ധനയും മദ്യത്തിന്റെ വിലയിലെ വര്‍ധനയും പ്രാബല്യത്തില്‍ വരും. മദ്യവിലയില്‍ പത്ത് രൂപയുടെ വരെ വ്യത്യാസം ഉണ്ടാകാനാണ് സാധ്യത.
അതേസമയം കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഇത് അഞ്ചാമത്തെ തവണയാണ് ഭൂനികുതിയില്‍ വര്‍ധനവ് ഉണ്ടാകുന്നത്. സെന്റിന് ഒരുലക്ഷം ന്യായവില 20 ശതമാനം കൂടുമ്പോള്‍ 1,20,000 ആയി മാറും. ഇത് കൂടാതെ എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്‌ട്രേഷന്‍ ഫീസും ചേര്‍ന്നാല്‍ പ്രമാണ ചെലവിലും ആനുപാതികമായ വര്‍ധനവ് ആണ് ഉണ്ടാകാന്‍ പോകുന്നത് എന്നാണ് വിലയിരുത്തല്‍.
Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം
അങ്ങനെ വന്നാല്‍ ഒരു ലക്ഷം ന്യായവിലുള്ള ഭൂമി പ്രമാണം ചെയ്യാന്‍ 12,000 രൂപയെങ്കിലും അധികം വേണ്ടി വരും എന്ന് സാരം. അതിനിടെ കൂടിയ നിരക്ക് നിലവില്‍ വരുന്നതിന് മുന്‍പ് പരമാവധി പേര്‍ രജിസ്‌ട്രേഷന്‍ നടത്താനെത്തിയിരുന്നു. ഇതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഈ മാസം മാത്രം 200 കോടിയോളം രൂപയുടെ അധിക വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് കണക്ക്.












Click it and Unblock the Notifications