കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ ലിറ്ററിന് 150 രൂപ!! സ്വര്‍ണം 53000 രൂപ... കൈവിട്ട പോക്കില്‍ എണ്ണയും മഞ്ഞലോഹവും, ജനം വലയും

Google Oneindia Malayalam News

കൊച്ചി: പെട്രോളും ഡീസലും തമ്മിലാണ് ഇപ്പോള്‍ മല്‍സരം എന്നാണ് ട്രോളന്‍മാരുടെ ഭാഷ. രണ്ടും കുതിച്ചുകയറുകയാണ്. നേരത്തെ വളരെ പിന്നിലായിരുന്ന ഡീസല്‍ ഏകദേശം പെട്രോളിന് തൊട്ടടുത്തെത്തിയിരിക്കുന്നു. ഇന്ധന വില ഓരോ വ്യക്തികളെയും നേരിട്ട് ബാധിക്കുന്നതാണ്. ദൈനംദിന ജീവിതം ചെലവേറാന്‍ ഇത് കാരണമാകും. കൊവിഡില്‍ നിന്ന് ഒരുവിധത്തില്‍ രക്ഷപ്പെട്ടുവരുന്ന ജനങ്ങളില്‍ സിംഹ ഭാഗത്തിനും കൃത്യമായ വരുമാനമാര്‍ഗമില്ല.

സര്‍ക്കാര്‍-കമ്പനി ജീവനക്കാര്‍ക്കല്ലാതെ ആര്‍ക്കാണ് സ്ഥിരം വരുമാനമുള്ളതെന്ന ചോദ്യം ഉയര്‍ന്നുതുടങ്ങി. നാട്ടിന്‍ പുറത്തെ പതിവ് ജോലികലെളല്ലാം നിലച്ച മട്ടാണ്. ഒരു ബിസിനസ് തുടങ്ങാന്‍ പറ്റാത്ത സാഹചര്യമാണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. അതിനിടെയാണ് സ്വര്‍ണ വില കുതിച്ചുകയറുന്നത്. 53000ത്തിലേക്കാണ് സ്വര്‍ണം കുതിക്കുന്നതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. പെട്രോള്‍ 150ലേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

വെള്ളിയാഴ്ച നിസ്‌കാരം-കോണ്‍ഗ്രസ്; കടന്നാക്രമിച്ച് അമിത് ഷാ, തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിവെള്ളിയാഴ്ച നിസ്‌കാരം-കോണ്‍ഗ്രസ്; കടന്നാക്രമിച്ച് അമിത് ഷാ, തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

1

പെട്രോള്‍ വില കുതിച്ചുകയറുകയാണ്. ഓരോ ദിവസവും ചെറിയ അളവില്‍ കൂട്ടിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് ചിലയിടങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 120 രൂപ കവിഞ്ഞു. രാജസ്ഥാനിലെ ഗംഗാനഗറില്‍ ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടാന്‍ 121 രൂപ നല്‍കണം. കേരളത്തില്‍ ചിലയിടങ്ങളില്‍ 110 കഴിഞ്ഞു. ചിലയിടങ്ങളില്‍ 110ന് അടുത്തെത്തി. കോഴിക്കോട് പെട്രോള്‍ 110നും ഡീസല്‍ 104നും അടുത്തെത്തി. വരുംദിവസങ്ങളില്‍ ഇതും കടന്ന് പോകും.

2

പെട്രോള്‍ വില ലിറ്ററിന് 150 രൂപയാകുമെന്ന് മുന്‍ പെട്രോളിയം മന്ത്രി മണി ശങ്കര്‍ അയ്യര്‍ പ്രവചിക്കുന്നു. നിലവിലെ വിപണി അവലോകനം ചെയ്താണ് അദ്ദേഹത്തിന്റെ പ്രവചനം. അടുത്ത പൊതു തിരഞ്ഞെടുപ്പ് 2024ലാണ്. അപ്പോഴേക്കും പെട്രോള്‍ വില 150 കടക്കുമെന്ന് അയ്യര്‍ ചൂണ്ടിക്കാട്ടുന്നു. കുംഭകോണത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

3

കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷമാണ് എണ്ണവില കുത്തനെ ഉയര്‍ത്താന്‍ തുടങ്ങിയതെന്ന് മണി ശങ്കര്‍ അയ്യര്‍ പറയുന്നു. ഇപ്പോള്‍ പെട്രോളിന് 110 രൂപയും ഡീസലിന് 100 രൂപയ്ക്ക് മുകളിലും നല്‍കണം. ഞാന്‍ പെട്രോളിയം മന്ത്രിയായിരുന്ന കാലത്ത് എണ്ണവില വളരെ കുറവായിരുന്നു. പാചക വാതകത്തിനും വില തുടര്‍ച്ചയായി ഉയര്‍ത്തുകയാണെന്നും മുന്‍ മന്ത്രി കുറ്റപ്പെടുത്തി.

'യോഗി'യെ തിരുവനന്തപുരത്ത് കെട്ടിവലിച്ചു; യുപി പോലീസ് എത്തും... തമിഴ്‌നാട് മോഡല്‍ സാധ്യത'യോഗി'യെ തിരുവനന്തപുരത്ത് കെട്ടിവലിച്ചു; യുപി പോലീസ് എത്തും... തമിഴ്‌നാട് മോഡല്‍ സാധ്യത

4

ക്രൂഡ് ഓയിലിന്റെ വില ആഗോള വിപണിയില്‍ കുതിച്ചുകയറുകയാണ്. ആ പേരിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ വില ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ വില കുത്തനെ കുറഞ്ഞപ്പോഴും ഇന്ത്യയില്‍ വില കുറച്ചില്ലല്ലോ എന്ന് പ്രതിപക്ഷം ചോദിക്കുന്നു. സൈന്യം, കക്കൂസ്, കൊവിഡ് വാക്‌സിന്‍... എന്നിവ ചൂണ്ടിക്കാട്ടി ബിജെപി ന്യായീകരിക്കുകയും ചെയ്യുന്നു.

5

ഒക്ടോബര്‍ ആദ്യത്തില്‍ ബാരല്‍ എണ്ണയ്ക്ക് 73 ഡോളറായിരുന്നു വില. ഇപ്പോള്‍ 83 ഡോളര്‍ പിന്നിട്ടു. വൈകാതെ ബാരലിന് 100 ഡോളര്‍ എത്തുമെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ വില 150 കടക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള വിപണിയില്‍ ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എണ്ണ. ഈ വേളയില്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ വലിയ ലാഭമുണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

6

ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. സൗദിയുടെ അരാംകോ കമ്പനി തുടര്‍ച്ചയായ മൂന്നാം പാദത്തിലും ലാഭം ഉയര്‍ത്തിയിരിക്കുകയാണ്. മൂന്നാം പാദത്തില്‍ അരാംകോയുടെ ലാഭം രണ്ടിരട്ടിയോളമായിട്ടുണ്ടത്രെ. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ അരാംകോയുടെ ലാഭം 11.8 ബില്യണ്‍ ഡോളറായിരുന്നു. ഇപ്പോള്‍ 30 ബില്യണായി ഉയര്‍ന്നു. 158 ശതമാനമാണ് വര്‍ധനവ്.

7

സ്വര്‍ണവിലയിലും വന്‍ വര്‍ധനവ് വരാന്‍ പോകുന്നു എന്നാണ് വിലയിരുത്തല്‍. 12 മാസത്തിനകം 10 ഗ്രാം സ്വര്‍ണത്തിന് 53000 വരെ എത്താന്‍ സാധ്യതയുണ്ട്. 2019ല്‍ 52 ശതമാനമാണ് സ്വര്‍ണവില വര്‍ധിച്ചത്. 2020ല്‍ 25 ശതമാനവും വില കൂടി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിലപാടിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തകര്‍ച്ചയും കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും അത് ഇന്ത്യന്‍ വിപണിയിലും വില കൂടാന്‍ കാരണമാകുമെന്നും മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സൂചിപ്പിക്കുന്നു.

Recommended Video

cmsvideo
പാവപ്പെട്ടവരെ ദുരിതത്തിലാക്കി ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

English summary
Petrol Price May be Rise TO 150 Per Littre; Gold Will Be 53000 Per 10 gram- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X