• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നയപ്രഖ്യാപന നിരാശാജനകമെന്ന് ബിജെപി, കേന്ദ്രത്തെ ഒരു കാരണവുമില്ലാതെ കുറ്റപ്പെടുത്തുന്നു

കോഴിക്കോട്: നിയമസഭയില്‍ ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നയങ്ങളും കാഴ്ച്ചപ്പാടുകളുമാണ് ജനങ്ങള്‍ പ്രതീക്ഷിച്ചത്. അതുണ്ടായില്ല. പോരാത്തത്തിന് കേന്ദ്ര സര്‍ക്കാരിനെ ഒരു കാര്യവുമില്ലാതെ കുറ്റപ്പെടുത്തുക. ഇത് നയപ്രഖ്യാപനത്തെ രാഷ്ട്രീയ നയം പറയാനുള്ളതാക്കി മാറ്റിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാ പരിധി ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം

കേന്ദ്രത്തിന്റെ നടപടി സ്വാഗതം ചെയ്യാതെ, കേന്ദ്രം ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നുവെന്ന ആരോപണമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയത്. കേന്ദ്രാനുമതി ഇല്ലാതെ കിഫ്ബി വഴി വിദേശത്ത് നിന്ന് വായ്പയെടുത്തത് ഫെഡറല്‍ തത്വങ്ങള്‍ക്ക് അനുസൃതമായിരുന്നു എന്നും മന്ത്രി ചോദിച്ചു. കിഫ്ബിയിലെ വായ്പകള്‍ തിരിച്ചടയ്ക്കുന്നത് എങ്ങനെയായിരിക്കും എന്നതും നയപ്രഖ്യാപനത്തില്‍ ഇല്ല. കൊവിഡ് മൂന്നാം തരംഗം പ്രതീക്ഷിക്കാവുന്ന സാഹചര്യത്തില്‍, ആരോഗ്യ നയത്തിലും കാലത്തിനനുസരിച്ചുള്ള മാറ്റമില്ല. ക്ഷേമ പെന്‍ഷനുകള്‍ എങ്ങനെയാണ് സമഗ്ര കൊവിഡ് റിലീഫ് പാക്കേജിന്റെ ഭാഗമാകുന്നതെന്നും വ്യക്തമാക്കുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ ആകെ കൊവിഡ് മരണം ഔദ്യോഗികമായി 8063 ആണെന്നിരിക്കെ മരണസംഖ്യ 6612 ആണെന്ന് ഗവര്‍ണറെ കൊണ്ട് പറിച്ചത് ആരെ പറ്റിക്കാനാണ്. വിജ്ഞാന സമ്പദ് വ്യവസ്ഥ, കര്‍ഷകരുടെ വരുമാനത്തിലെ 50 ശതമാനം വര്‍ധന എന്നിവയെല്ലാം കേന്ദ്ര നയം കടമെടുത്തതാണെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദുരന്ത നിവാരണ നയം തയ്യാറാക്കിയിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് മടങ്ങിയെത്തി 14 ലക്ഷം പ്രവാസികളുടെ പുനരധിവാസത്തിനോ കൃത്യമായ നയം സര്‍ക്കാരിന് ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ നയപ്രഖ്യാപനത്തിന്റെ ആവര്‍ത്തനം മാത്രമാണ് ഇത്തവണയും ഉണ്ടായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. കൊവിഡ് ദുരന്തനിവാരണത്തിനുള്ള പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചെങ്കിലും നയപ്രഖ്യാപനം നിരാശപ്പെടുത്തി. കേന്ദ്ര പദ്ധതികള്‍ തങ്ങളുടേതാക്കി മാറ്റി കണ്ണില്‍പൊടിയിടലാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് കഴിഞ്ഞ തവണ പറഞ്ഞതാണ്. എത്ര പേര്‍ക്ക് അവര്‍ ജോലി നല്‍കിയെന്ന് ആദ്യം വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഹോട്ട് ലുക്കില്‍ ഹിന ഖാന്‍:പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  Pinarayi government announced special package for kids who lost parents in pandemic

  English summary
  pinarayi govt's policy address is a disappointment only they blame centre says v muraleedharan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X