മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ ആരോഗ്യവാൻ; ശനിയാഴ്ച ന്യൂയോർക്കിൽ നിന്നും മടങ്ങിയേക്കും...
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ന്യൂയോർക്കിൽ നിന്നും മടങ്ങിയേക്കും. സെപ്റ്റംബർ മൂന്നാം തീയതിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.
മൂന്നാഴ്ചത്തെ വിദഗ്ധ ചികിത്സയ്ക്കായാണ് അദ്ദേഹം മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലേക്ക് പോയത്. മുഖ്യമന്ത്രി പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കയിലേക്ക്
ആഗസ്റ്റ് 17ാം തീയതിയാണ് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കേരളത്തിലെ മഹാപ്രളയത്തെ തുടർന്ന് അദ്ദേഹം യാത്ര മാറ്റി വയ്ക്കുകയായിരുന്നു. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പം അമേരിക്കയിലാണ്.

മയോ ക്ലിനിക്ക്
അമേരിക്കയിലെ പ്രസിദ്ധമായ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സയ്ക്കായി പോയിരിക്കുന്ന്. കഴിഞ്ഞ അമേരിക്കൻ സന്ദർശനത്തിനിടെ അദ്ദേഹം മയോ ക്ലിനിക്കിൽ ചില പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി പോകുന്നത്.

അപ്പോളോയിൽ
കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, പതിവ് പരിശോധനകളുടെ ഭാഗം മാത്രമാണിതെന്നായിരുന്നു വിശദീകരണം.

അസുഖം
മുഖ്യമന്ത്രിയുടെ അസുഖം എന്താണെന്നോ, എന്ത് ചികിത്സയ്ക്കായാണ് അദ്ദേഹം മയോ ക്ലീനിക്കിൽ എത്തിയത് എന്നുള്ള റിപ്പോർട്ടുകളോ പുറത്ത് വിട്ടിട്ടില്ല. പ്രമേഹം, യൂറോളജി, ജെറിയാട്രിക്‌സ് തുടങ്ങിയവയില്‍ അമേരിക്കയിലെ ഏറ്റവും മികച്ച ആശുപത്രി ആണിത്. ഹൃദ്രോഗ ചികിത്സയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനവും കാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനവും ആണ് മയോ ക്ലിനിക്കിനുള്ളത്.

പ്രമുഖർ
ഇന്ത്യയിലെ പല പ്രമുഖരും ചികിത്സ തേടിയിട്ടുള്ള വിദേശ ആശുപത്രിയിലൊന്നാണ് മയോ ക്ലിനിക്ക്. മുൻ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന എ കെ ആന്റണിയും മുൻ സ്പീക്കർ ജി. കാർത്തികേയനും മയോ ക്ലിനിക്കിൽ ചികിത്സ തേടിയിട്ടുണ്ട്.

ചുമതലകൾ
പ്രളയാനന്തരം ദ്രുതഗതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഇത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ പാർട്ടി നേതൃത്വം ഇത് തള്ളിക്കളയുകയായിരുന്നു. മുഖ്യമന്ത്രിയുടെ ചുമതലകൾ മറ്റാർക്കും കൈമാറിയിരുന്നില്ല.

നാഥനില്ല കളരി
മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയതോടെ സംസ്ഥാനം നാഥനില്ല കളരിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വിശ്വാസമില്ലാത്തതിനാലാണ് മുഖ്യമന്ത്രി ആർക്കും ചുമതല കൈമാറാതെ പോയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.
Recommended Video


ശനിയാഴ്ച
ന്യൂയോർക്കിൽ മുഖ്യമന്ത്രി ശനിയാഴ്ച മടങ്ങുമെന്നാണ് സൂചന. മയോ ക്ലിനിക്കിലെ ഡോക്ടർമാർക്ക് നൽകുന്ന അത്താഴ വിരുന്നിലും ന്യൂയോർക്കിലെ പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. മടക്കയാത്രയിൽ ദുബായിലുള്ള മകന്റെയൊപ്പം രണ്ട് ദിവസം ചിലവഴിച്ച ശേഷമാകും അദ്ദേഹം കേരളത്തിലേക്ക് എത്തുകയെന്നും സൂചനയുണ്ട്.












Click it and Unblock the Notifications