Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് പിണറായി

പെരിന്തല്‍മണ്ണ: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറക്കും എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് എതിര്‍ അഭിപ്രായവുമായി പിണറായി വിജയന്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ മദ്യനയത്തില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ചിന്തിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. മദ്യനയത്തില്‍ പുനപരിശോധന നടത്തും എന്ന് മാത്രമേ പറയാന്‍ സാധിക്കൂ എന്നും പറഞ്ഞു.

07-1441632541-25-1435218094-pinarayi-vijayan-4

ഒരു വര്‍ഷത്തേക്ക് മാത്രമാണ് മദ്യനയം നടപ്പാക്കിയിരുന്നത്, ഇനി മാറ്റം വേണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കുമെന്നായിരുന്നു പിണറായിയുടെ മറുപടി.

മദ്യ നിരോധനത്തെയല്ല മദ്യ വര്‍ജ്ജനമാണ് സിപിഎം ലക്ഷ്യമിടുന്നത് എന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തിരുത്തല്‍ വരുത്തും എന്ന് മുന്‍പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ അത് തുറന്ന് പറയാന്‍ പിണറായി തയ്യാറാകാത്തതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+