Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്‍ കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷകനായി മാറി; വിമര്‍ശനവുമായി വി മുരളീധരന്‍

തിരുവനന്തപുരം: മലപ്പുറം എ ആര്‍ നഗര്‍ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ മകന്റ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ന്ത്ര കെടി ജലീല്‍ നടത്തിയ നീക്കങ്ങളെ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. എ.ആര്‍ നഗര്‍ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടുകള്‍ ഇഡി അന്വേഷിക്കേണ്ടതില്ലെന്ന് ലീഗിനെക്കാള്‍ മുന്നേ പറയുന്നത് സിപിഎമ്മാണ്. അഴിമതിയോട് സന്ധിയില്ലെന്ന് ആവര്‍ത്തിക്കുന്ന പിണറായി വിജയന്‍ ഇപ്പോള്‍ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷകനായി അവതരിച്ചിരിക്കുകയാണ് ഇപ്പോഴെന്നും അദ്ദേഹം വിമര്‍ശിച്ചു.

''സഹകരണവകുപ്പ് അമിത് ഷായ്ക്ക് നല്‍കിയത് അപകടം,സംഘപരിവാര്‍ ഗൂഢാലോചന.., കേന്ദ്ര ഏജന്‍സികള്‍ അന്വേഷണമേറ്റെടുക്കുന്നത് നരേന്ദ്രമോദിയുടെ വേട്ടയാടല്‍..."-തുടങ്ങിയവ കേരളത്തിന്‍റെ രാഷ്ട്രീയ പരിസരത്ത് നിറഞ്ഞു നില്‍ക്കുന്ന ഈ ആഖ്യാനം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രയോഗിക്കുന്നതാണ്. എന്നാല്‍ എന്താണ് ഈ കൂട്ട അസ്വസ്ഥതയുടെ കാരണമെന്നും വി മുരളീധരന്‍ ചോദിക്കുന്നു.

v-muraleedharan

കള്ളപ്പണ-ബെനാമി ഇടപാടുകളിലെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ പുറത്തുവരുമെന്നതു തന്നെയാണ് ഈ അസ്വസ്ഥയ്ക്ക് കാരണം.
പതിറ്റാണ്ടുകളായി ഈ കൂട്ടുകെട്ട് കേരളജനതയെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. എ.ആര്‍ നഗര്‍ ബാങ്കിലെ കു‍ഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടുകള്‍ ഇഡി അന്വേഷിക്കേണ്ടതില്ലെന്ന് ലീഗിനെക്കാള്‍ മുന്നേ പറയുന്നത് സിപിഎമ്മാണ്. ''അഴിമതിയോട് സന്ധിയില്ലെന്ന്" ആവര്‍ത്തിക്കുന്ന പിണറായി വിജയന്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷകനായി അവതരിച്ചിരിക്കുന്നു.

പെയിന്റിംഗ് പോലുണ്ട്... വൈറലായി മാളവിക മോഹന്റെ പുതിയ ചിത്രങ്ങൾ

സഹകരണമേഖലയിലെ ഈ 'അസാധാരണ സഹകരണത്തിന് ' കാരണമുണ്ട്. എ ആര്‍ നഗറില്‍ കയറുന്ന ഇ.ഡി അതുവഴി കരുവന്നൂരിലും കഞ്ഞിക്കുഴിയിലും കണ്ണാടിയിലും ആര്യനാട്ടും എത്തുമെന്ന് സിപിഎമ്മിനറിയാം. പാവപ്പെട്ട തൊഴിലാളികളുടെ പേരില്‍ സഹകരണബാങ്കുകളില്‍ നേതാക്കളും പാര്‍ട്ടിയും നടത്തുന്ന കള്ളപ്പണ ഇടപാടുകള്‍ പുറത്തുവന്നാല്‍ വോട്ടു ചെയ്തവര്‍ തന്നെ ആട്ടിപ്പുറത്താക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നന്നായി അറിയാം....
ഇന്നലെ വരെ മാനസപുത്രനായിരുന്ന കെ.ടി ജലീലിനെപ്പോലും തള്ളിപ്പറയാന്‍ പിണറായി വിജയനെ പ്രേരിപ്പിക്കുന്നത് അതാണ്...
കള്ളപ്പണം എവിടെയെന്ന് നരേന്ദ്രമോദിയോട് ആവര്‍ത്തിച്ച് ചോദിക്കുന്ന സീതാറാം യച്ചൂരി ആ ചോദ്യം ഇനി കേരളത്തിലെ സഖാക്കളോട് ചോദിക്കേണ്ടതാണ്.

'എആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും!' കരുതിയുറച്ച് ജലീൽ, സലാമുമായി എഫ്ബി പോര്

Recommended Video

cmsvideo
    കൊവിഡിൽ സർക്കാരിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി ഡോ എസ് എസ് ലാൽ

    വര്‍ഗീയ പാര്‍ട്ടിയെന്ന് അവര്‍ തന്നെ പറയുന്ന മുസ്ലീം ലീഗുമായി ചേര്‍ന്ന് നടത്തുന്ന കള്ളപ്പണ ഇടപാടുകളുടെ കഥകള്‍ ജനറല്‍ സെക്രട്ടറിക്ക് ആവേശം പകരുന്നതാവും. പിന്നെ, പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചു നിന്ന് പൊരുതിയാലും കള്ളപ്പണക്കാരെ പുകച്ചുചാടിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

    അതേസമയം, എആർ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വർഷങ്ങളായുള്ള ലീഗ് - സിപിഎം അവിശുദ്ധ ബന്ധത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സിപിഎമ്മിൻ്റെയും മുഖ്യമന്ത്രിയുടേയും ബന്ധമാണ് ജലീലിനെ വരെ തള്ളി പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് വരാൻ പോകുന്ന അവിശുദ്ധ കൂട്ടുകെട്ടിൻ്റെ പരസ്യമായ വിളബരമാണ് മുഖ്യമന്ത്രി നടത്തിയത്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നത്.

    സിപിഎമ്മിൻ്റെ അധീനതയിലുള്ള സഹകരണ ബാങ്കുകളിലുള്ള കള്ളപ്പണത്തിലേക്ക് അന്വേഷണം എത്തുമോയെന്ന ഭയം മുഖ്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്. എആർ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി ജലീലിൻ്റെ പ്രസ്താവന ഗൗരവതരമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മാറാട് കലാപം മുതൽ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളിൽ ലീഗ്- മാർകിസ്റ്റ് ബന്ധം വ്യക്തമാണ്. ലീഗിൻ്റെ നിയന്ത്രണത്തിലുള്ള കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ യുഡിഎഫ് വിട്ട് പുറത്തുവരണമെന്നും സുരേന്ദ്രൻ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+