കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെക്കോർഡ് കുറിച്ച് പിണറായി വിജയൻ, കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഏറ്റവും കൂടുതൽ കാലം

Google Oneindia Malayalam News

തിരുവനന്തപുരം: തുടര്‍ഭരണം നേടി ചരിത്രം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്കേസരയില്‍ ഏറ്റവും കൂടുതല്‍ കാലമിരുന്ന വ്യക്തി എന്ന റെക്കോര്‍ഡ് ആണ് മുഖ്യമന്ത്രി ഇന്നത്തോടെ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് തവണമായി മുഖ്യമന്ത്രി കസേരയില്‍ പിണറായി ഇന്ന് 2364 ദിവസം തികച്ചിരിക്കുകയാണ്.

സി അച്യുത മേനോന്‍ ആയിരുന്നു നേരത്തെ ഈ റെക്കോര്‍ഡിന് ഉടമ. 2364 ദിവസം ആയിരുന്നു അച്യുത മേനോന്‍ മുഖ്യമന്ത്രിയായിരുന്നത്. 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 25 വരെ ആയിരുന്നു അച്യുത മേനോന്‍ മുഖ്യമന്ത്രിയായിരുന്നത്. ഈ റെക്കോര്‍ഡ് ഇന്നത്തോടെ പിണറായി മറികടന്നു. അച്യുത മേനോന്റെ ഭരണകാലയളവ് ഒറ്റ ഘട്ടമായിരുന്നുവെങ്കില്‍ പിണറായി തുടര്‍ഭരണം നേടിയാണ് ഇത്രയും ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് പിന്നിട്ടത്.

എന്തൊരു ഭംഗിയാണ് ഈ പക്ഷിക്ക്; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്; 9 സെക്കന്‍ഡില്‍ കണ്ടെത്തണംഎന്തൊരു ഭംഗിയാണ് ഈ പക്ഷിക്ക്; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്; 9 സെക്കന്‍ഡില്‍ കണ്ടെത്തണം

pinarayi

2016ലാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയത്. മെയ് 25ന് പിണറായി വിജയന്‍ ആദ്യമായി കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉമ്മന്‍ചാണ്ടി നയിച്ച യുഡിഎഫ് സര്‍ക്കാരിനെ വീഴ്ത്തിയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 91 സീറ്റുകളാണ് ഇടതുപക്ഷം തൂത്തുവാരിയത്. പ്രളയവും നിപ്പയും കൊവിഡും അടക്കം നിരവധി പ്രതിസന്ധികളാണ് പിണറായി സര്‍ക്കാരിന് മുന്നില്‍ 5 വര്‍ഷക്കാലം ഉണ്ടായിരുന്നത്.

മുടിയുടെ കട്ടി കുറയുന്നുണ്ടോ? ഇതെല്ലേ ബെസ്റ്റ് പരിഹാരം, അറിയാം ഈ എണ്ണകൾ

ഈ പ്രതിസന്ധികളെയെല്ലാം മുന്നില്‍ നിന്ന് നയിച്ച് നേരിട്ട പിണറായിക്ക് കേരളം രണ്ടാമതും അവസരം നല്‍കി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ വന്‍ സീറ്റ് നേട്ടത്തോടെ അധികാരത്തില്‍ തിരിച്ചെത്തി. 91ല്‍ നിന്ന് 99ലേക്കാണ് ഇടതുപക്ഷം സീറ്റ് നേട്ടം ഉയര്‍ത്തിയത്. ഇതോടെ മുഖ്യമന്ത്രിക്കസേരയിലേക്ക് പിണറായി വിജയന്‍ തന്നെ വീണ്ടും എത്തി.

English summary
Pinarayi Vijayan becomes the first CM who has most consecutive days in Chief Minister post of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X