കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബ് വിടാതെ പിണറായി; ചെന്നിത്തലയ്ക്ക് പരിഹാസം... ഇതാണോ ആ ബോംബുകളില്‍ ഒന്ന്? ചീറ്റിപ്പോകും

Google Oneindia Malayalam News

കോഴിക്കോട്: ഇരട്ട വോട്ട് ആരോപണത്തിന് ശേഷം പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനി ഗ്രൂപ്പുമായി കെഎസ്ഇബി 8,850 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടു എന്നാണ് ആക്ഷേപം. ഇതുവഴി അദാനിയ്ക്ക് ആയിരം കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും ചെന്നിത്തല ആരോപിക്കുന്നുണ്ട്.

സിപിഎമ്മിനെ കുരുക്കാനുറച്ച് കസ്റ്റംസ്? ആദ്യം വിനോദിനി, പിന്നെ സ്പീക്കര്‍, അതിന് ശേഷം ആര്?സിപിഎമ്മിനെ കുരുക്കാനുറച്ച് കസ്റ്റംസ്? ആദ്യം വിനോദിനി, പിന്നെ സ്പീക്കര്‍, അതിന് ശേഷം ആര്?

ശോഭ സുരേന്ദ്രനെ പരോക്ഷമായി കുത്തി സുരേന്ദ്രൻ; ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന്ശോഭ സുരേന്ദ്രനെ പരോക്ഷമായി കുത്തി സുരേന്ദ്രൻ; ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന്

ഇതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതാണോ ചെന്നിത്തലയുടെ ബോംബുകളില്‍ ഒന്ന് എന്നാണ് പിണറായി വിജയന്റെ ചോദ്യം. അങ്ങനെയെങ്കില്‍ അത് ചീറ്റിപ്പോയി എന്നും അദ്ദേഹം പരിഹസിക്കുന്നു. വിശദാംശങ്ങള്‍...

കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

അസൂയയാണ് പ്രതിപക്ഷ നേതാവിന്

അസൂയയാണ് പ്രതിപക്ഷ നേതാവിന്

കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും ലോഡ് ഷെഡ്ഡിങ് ഉണ്ടായിട്ടില്ല. അക്കാര്യം ഓര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അസൂയയാണ് എന്നാണ് പിണറായി വിജയന്‍ പറയുന്നത്. ആ അസൂയയുടെ പേരില്‍ കെഎസ്ഇബിയുടെ ഇടപെടലുകളെ താറടിക്കരുത് എന്നും അദ്ദേഹം പറയുന്നു.

ഇതാണോ ബോംബ്

ഇതാണോ ബോംബ്

അദാനിയുമായി കെഎസ്ഇബി ഉണ്ടാക്കിയ കരാര്‍ എന്നതാണോ രമേശ് ചെന്നിത്തല കരുതി വച്ച ബോംബ് എന്നും പിണറായി വിജയന്‍ ചോദിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ ബോംബ് ചീറ്റിപ്പോയി എന്നാണ് പരിഹാസം. കരാറുകളെ സംബന്ധിച്ച വിവരങ്ങളെല്ലാം കെഎസ്ഇബിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം പറയുന്നുണ്ട്.

തുടങ്ങിവച്ചത് കോണ്‍ഗ്രസ്

തുടങ്ങിവച്ചത് കോണ്‍ഗ്രസ്

വൈദ്യുതി വകുപ്പില്‍ സ്വകാര്യവത്കരണം തുടങ്ങിവച്ചത് കോണ്‍ഗ്രസ് ആണെന്നും പിണറായി വിജയന്‍ പറഞ്ഞു. പിന്നീട്, ബിജെപി സര്‍ക്കാര്‍ ആ സ്വകാര്യവത്കരണ നയങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയുടെ ആരോപണം

ചെന്നിത്തലയുടെ ആരോപണം

അദാനി ഗ്രൂപ്പുമായി കെഎസ്ഇബി 8,850 കോടി രൂപയുടെ കരാര്‍ ഉണ്ടാക്കിയെന്നും അതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമുണ്ടാകും എന്നുമാണ് ചെന്നിത്തലയുടെ ആരോപണം. കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭ്യമായിരുന്നിട്ടും ഇങ്ങനെ ഒരു കരാര്‍ ഒപ്പിട്ടത്തില്‍ അഴിമതിയുണ്ട് എന്നായിരുന്നു ആരോപണം.

ബിജെപി സഖ്യം

ബിജെപി സഖ്യം

തിരഞ്ഞെടുപ്പ് ചൂട് തുടങ്ങിയ അന്നുമുതല്‍ രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആരോപണമാണ് ബിജെപി- സിപിഎം ബന്ധം. അദാനിയ്ക്ക് കരാര്‍ നല്‍കിയതും ആ ബന്ധത്തിന്റെ പേരിലാണ് എന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നുണ്ട്.

ചെന്നിത്തല വിഡ്ഢിത്തം പറയുന്നു

ചെന്നിത്തല വിഡ്ഢിത്തം പറയുന്നു

എന്നാല്‍ രമേശ് ചെന്നിത്തലയുടെ ആരോപണം പൂര്‍ണമായും തള്ളിക്കളയുകയാണ് വൈദ്യുത മന്ത്രി എംഎം മണി. ചെന്നിത്തല വെറുതേ വിഡ്ഢിത്തം പറഞ്ഞ് നടക്കുകയാണ് എന്നാണ് എംഎം മണി പറയുന്നത്. അദാനിയുമായി ഒരു കരാറുമില്ലെന്നും എംഎം മണി വ്യക്തമാക്കുന്നു.

സമനില തെറ്റിയപോലെ

സമനില തെറ്റിയപോലെ

രമേശ് ചെന്നിത്തലയുടെ സമനില തെറ്റിയതുപോലെ ആണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത് എന്നും എംഎം മണി പറയുന്നു. സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍ കേരള പോലീസ് കേസ് എടുക്കണമെന്നാണ് ചെന്നിത്തല പറഞ്ഞത്. സാമാന്യ ബുദ്ധിയുള്ളവര്‍ അങ്ങനെ പറയുമോ എന്നാണ് എംഎം മണിയുടെ ചോദ്യം.

വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തംവടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തം

91 ൽ നിന്ന് വെറും 16 ലേക്ക്! പിന്നെ കുത്തനെ ഉയർന്ന് 101 ലേക്ക്... എൽഡിഎഫിന്റെ കുതിപ്പ്; യുഡിഎഫിന്റെ കിതപ്പും91 ൽ നിന്ന് വെറും 16 ലേക്ക്! പിന്നെ കുത്തനെ ഉയർന്ന് 101 ലേക്ക്... എൽഡിഎഫിന്റെ കുതിപ്പ്; യുഡിഎഫിന്റെ കിതപ്പും

സ്റ്റൈലിഷ് ലുക്കിൽ നടി അഞ്ജലി, പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
എ കെ ആൻ്റണി മനസ്സുതുറക്കുമ്പോൾ | Oneindia Malayalam

English summary
Pinarayi Vijayan mocks Ramesh Chennithala on his new allegation about KSEB and Adani group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X