Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീം കോടതി വിധി നിരാശജനകമെന്ന് പിണറായി വിജയന്‍.. അപ്പോള്‍ അന്ന് പാര്‍ട്ടി പറഞ്ഞതോ?

സൗമ്യ കൊലക്കേസിലെ സുപ്രീംകോടതിയുടെ വിധി മനഃസാക്ഷി ഉള്ളവരെയാകെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ തന്നെ ഈ വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം സൗമ്യയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനായി ഉറപ്പാക്കുകയും ചെയ്യും.

വിചാരണക്കോടതിയും ഹൈക്കോടതിയും കേസിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ചാണ് വിധി പറഞ്ഞത്. ഫോറന്‍സിക് തെളിവുകള്‍ അടക്കം നിരവധി കാര്യങ്ങള്‍ ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം തെളിയിക്കുന്ന തരത്തില്‍ ഉയര്‍ന്നുവന്നിരുന്നുവെന്നും പിണറായി വിജയന്‍ സുപ്രീം കോടതിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് എഴുതിയ പോസ്റ്റില്‍ പറഞ്ഞു. പിണറായി വിജയന്റെ പോസ്റ്റ് ഇങ്ങനെ തുടരുന്നു...

കുറ്റം തെളിയിക്കപ്പെട്ടതാണ്

കുറ്റം തെളിയിക്കപ്പെട്ടതാണ്

കൈനഖങ്ങള്‍ക്കിടയിലെ ശരീരാംശങ്ങള്‍ അടക്കം കൃത്യമായ തെളിവായി സ്ഥിരീകരിക്കപ്പെട്ടതും ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെട്ടതുമാണ്. ആ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.

സുപ്രീം കോടതി പറയുന്നത്

സുപ്രീം കോടതി പറയുന്നത്

സുപ്രീംകോടതി ഇപ്പോള്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം വിചാരണക്കോടതിയിലടക്കം തെളിവായി അംഗീകരിക്കപ്പെട്ട കാര്യങ്ങളെ അവിശ്വസിക്കും വിധമുള്ളതാണ്. ഇത് ഒരു ശിക്ഷയേ ആകുന്നില്ല. സാമാന്യബുദ്ധിക്ക് അംഗീകരിക്കാന്‍ വിഷമമുള്ളതും മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്ന ആരെയും ഉത്കണ്ഠപ്പെടുത്തുന്നതുമാണ് ഈ വിധി.

ഈ വിധി പോരല്ലോ

ഈ വിധി പോരല്ലോ

സൗമ്യയ്ക്ക് അനുഭവിക്കേണ്ടിവന്ന ക്രൂരമായ ദുരന്തത്തിന് നിരക്കുന്നതല്ല ഈ ശിക്ഷാവിധി എന്ന സൗമ്യയുടെ അമ്മയുടെയും സമൂഹത്തിന്റെയാകെയും ചിന്ത ന്യായയുക്തമാണ്. ആ വികാരം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിയെ റിവ്യൂ പെറ്റീഷനുമായി സമീപിക്കും.

സര്‍ക്കാരിന് ബാധ്യതയുണ്ട്

സര്‍ക്കാരിന് ബാധ്യതയുണ്ട്

സൗമ്യയുടെ അമ്മയെ സാന്ത്വനിപ്പിക്കാനും അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു എന്ന് ഉറപ്പുനല്‍കാനും എല്ലാ ശ്രമങ്ങളും നടത്തും. അതിനായി ആ അമ്മയെ കാണും. സൗമ്യയുടെ ഓര്‍മ്മയ്ക്ക് നീതി കിട്ടാന്‍ വേണ്ടി പഴുതടച്ച് എല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് ചെയ്യുകതന്നെ ചെയ്യും.

സര്‍ക്കാര്‍ വെറുതെ ഇരിക്കില്ല

സര്‍ക്കാര്‍ വെറുതെ ഇരിക്കില്ല

ഗോവിന്ദച്ചാമിമാര്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്കാകെ ഭീഷണി ഉയര്‍ത്തുംവിധം വിഹരിക്കുന്നതിന് നിയമത്തിന്റെ സാങ്കേതിക പഴുതുകള്‍ ദുരുപയോഗിക്കപ്പെട്ടുകൂടാ. ഇക്കാര്യം ഉറപ്പാക്കാനായി സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും - ഇതാണ് പിണറായി വിജയന്റെ പോസ്റ്റ്.

പിണറായി ഉദ്ദേശിക്കുന്നത് എന്ത്

പിണറായി ഉദ്ദേശിക്കുന്നത് എന്ത്

സൗമ്യയുടെ ഘാതകനായി കരുതപ്പെടുന്ന ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി ജീവര്യന്തമാക്കി കുറച്ചിരുന്നു. ഈ വിധിയില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന പിണറായി വിജയന്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കമണമായിരുന്നു എന്നാണോ ഉദ്ദേശിക്കുന്നത്. പിണറായിയുടെ പോസ്റ്റില്‍ വധശിക്ഷ എന്ന് എടുത്ത് പറഞ്ഞിട്ടില്ല. പക്ഷേ അങ്ങനെയാണെങ്കില്‍ അത് പിണറായിയുടെ പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+