Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലാം ശനി അവധിയാക്കില്ല; നിര്‍ദേശം തള്ളി മുഖ്യമന്ത്രി, സംഘടനകള്‍ക്കും എതിര്‍പ്പ്

പ്രവൃത്തി ദിനത്തില്‍ അധികസമയം ജോലി ചെയ്ത് നിര്‍ദേശം നടപ്പാക്കാനായിരുന്നു ശുപാര്‍ശ. എന്നാല്‍ സംഘടനകള്‍ ഇതിന് എതിര്‍പ്പ് അറിയിക്കുകയായിരുന്നു എന്നാണ് വിവരം

cm

തിരുവനന്തപുരം: സംസ്ഥാനത്ത് നാലാം ശനി അവധി ദിവസമാക്കാനുള്ള നിര്‍ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണപരിഷ്‌കാര കമ്മീഷന്റെ നിര്‍ദേശമാണ് മുഖ്യമന്ത്രി തള്ളിയത്. അധിക സമയം ജോലി ചെയ്ത് നാലാം ശനിയും അവധി ദിനമാക്കണം എന്നായിരുന്നു ശുപാര്‍ശ. കാഷ്വല്‍ ലീവ് 20 ല്‍ നിന്ന് 18 ആക്കാനും ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ എന്‍ ജി ഒ യൂണിയനും സെക്രട്ടറിയേറ്റ് അസോസിയേഷനും നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നാലാം ശനി അവധി ദിനമാണ്. ഈ മാതൃകയില്‍ പരിഷ്‌കാരത്തിനാണ് നിര്‍ദേശമുണ്ടായിരുന്നത്. കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാും ഈ നിര്‍ദേശം ഉയര്‍ന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുമായി ഈ മാസം പത്തിന് ചര്‍ച്ച ചെയ്യുകയും ചെയ്തു. രണ്ടാം ശനി പൊതുവെ അവധി ദിനമാണ്. എല്ലാ ശനിയാഴ്ചകളും അവധി ദിനമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പുതിയ നിര്‍ദേശം വന്നത്.

secretarate

നാലാം ശനിയാഴ്ച അവധി നല്‍കിയാല്‍ സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാകും എന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്ന അതിഭീമമായ ഇന്ധന ചെലവും വൈദ്യുതി ചെലവും വെള്ളവും ലാഭിക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍.

നാലാം ശനി അവധി നല്‍കുമ്പോള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്താനും നിശ്ചയിച്ചിരുന്നു. നിലവില്‍ 10.15 മുതല്‍ 5.15 വരെ എന്നുള്ള സമയക്രമം മാറ്റി രാവിലെ 9.15 മുതല്‍ 5.15 വരെയായി ജോലി സമയം ക്രമീകരിക്കുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ സംഘടനകള്‍ ഇതിനോട് എതിര്‍പ്പ് അറിയിക്കുകയായിരുന്നു എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+