റോബോട്ട് എസ്ഐയെ സ്ഥലം മാറ്റിയതോ ഷെഡ്ഡില്‍ കയറ്റിയതോ: കെപി-ബോട്ടിനെ ആസ്ഥാനത്ത് നിന്നും മാറ്റി
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് സന്ദർശകരെ വരവേല്‍ സ്ഥാപിച്ച കെപി-ബോട്ട് എന്ന റോബോട്ടിന് സ്ഥലം മാറ്റം. എസ് ഐ റാങ്കോടെ സ്ഥാപിച്ച റോബോട്ടിനെ കഴക്കൂട്ടം ടെക്‌നോപാർക്കിലെ സൈബർ ഡോമിലേക്കാണ് മാറ്റിയത്. നിയമസഭയിൽ എംകെ മുനീറിൻ്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് റോബോട്ടിനെ മാറ്റിയ കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. സന്ദർശകർ റോബോട്ടിൻ്റെ സേവനം ഉപയോഗിക്കാത്തതുകൊണ്ട് മാറ്റിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
അതേസമയം, ഉദ്ഘാടനം ചെയ്ത് നാല് മാസം കൊണ്ട് റോബോട്ട് പ്രവർത്തന രഹിതമായിരുന്നുവെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 2019 ഫെബ്രുവരി 20നു മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു റോബോട്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നത്. പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറിയെന്നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്.

കേരളത്തിലൂടെ, റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാമത്തെ രാജ്യമായി മാറുകയും ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്ത് എത്തുന്നവര്‍ക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനുമുള്ള കഴിവും റോബോട്ടിന് ഉണ്ടാകുമെന്നായിരുന്നു അവകാശവാദം.. ഓഫീസില്‍ എത്തുന്നവര്‍ക്ക് എവിടെ എത്തണം എന്ന് കൃത്യമായി വഴികാട്ടാന്‍ റോബോട്ടിന് കഴിയും. ഓഫീസിലെ നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിക്കാനും ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കാനുള്ള സമയം അനുവദിച്ചു നല്‍കാനും കഴിയുമെന്നതും റോബോട്ടിന്റെ പ്രത്യകതയാണെന്നും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തത്തോടെയായിരുന്നു ഈ നൂതനസംരംഭത്തിന് തുടക്കം കുറിച്ചത്. കേരള പോലീസ് സൈബർഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് ആണ് കെപി-ബോട്ട് വികസിപ്പിച്ചത്. ഭാവിയിൽ മെറ്റല്‍ ഡിറ്റക്റ്റര്‍, തെർമൽ ഇമേജിങ്, ഗ്യാസ് സെൻസറിംഗ് തുടങ്ങിയ ഘടിപ്പിച്ച് റോബോട്ടിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പദ്ധതി ഉണ്ടെന്നും മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം വേളയില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications