കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയ ദുരിതാശ്വാസത്തില്‍ തന്ന അരിക്ക് കണക്ക് പറഞ്ഞ് പണം വാങ്ങി, മോദിക്ക് മറുപടിയുമായി പിണറായി

Google Oneindia Malayalam News

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിസിപി പരാമര്‍ശങ്ങള്‍ക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തെ സൊമാലിയയോട് ഉപമിച്ചത് മോദിയാണ്. അതാരും മറന്നിട്ടില്ല. കേരളത്തെ ഏതവസരത്തിലും താഴ്ത്തി കെട്ടാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. കേരളം അവരുടെ വര്‍ഗീയതയ്ക്ക് കീഴ്‌പ്പെടാത്തത് കൊണ്ടാണിത്. അത്തരമൊരു നാടിനെ പാഠം പഠിപ്പിക്കാമെന്നാണ് അവരുടെ നിലപാട്. അതിനൊക്കെയുള്ള മറുപടി നാട് നല്‍കും. നാടിന്റെ വികസനത്തിന് തുരങ്കം വെച്ചവര്‍ തന്നെ ഇവിടെ വന്ന് നടത്തുന്ന പ്രസംഗം ജനങ്ങള്‍ കൃത്യമായി തിരിച്ചറിയും.

1

പ്രളയത്തിന്റെ സമയത്ത് നമ്മുടെ മത്സ്യത്തൊഴിലാളികള്‍ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്നു. എന്നാല്‍ പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം കേരളത്തിന് അരി തന്നെങ്കിലും അതിന് കണക്ക് പറഞ്ഞ് കാശ് വാങ്ങിയവരാണ് അവര്‍. സഹായത്തിനായി മുന്നോട്ട് വന്ന രാജ്യങ്ങളെ പോലും അതിന് അനുവദിച്ചില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ വിലക്കി. അങ്ങനെയുള്ളവര്‍ക്ക് ഈ നാട് വോട്ട് നല്‍കില്ല. കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണ്. കോണ്‍ഗ്രസ് ജയിച്ച എത്ര സംസ്ഥാനങ്ങളാണ് ബിജെപിക്ക് കാഴ്ച്ചവെച്ചിരിക്കുന്നത്. കേരളത്തെ അങ്ങനെ മാറ്റാന്‍ അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.

അതേസമയം മുസ്ലീം ലീഗ് യുഡിഎഫ് വിട്ടുവരുമെന്ന് തോന്നുന്നില്ലെന്നും പിണറായി പറഞ്ഞു. യുഡിഎഫിനെ ജയിപ്പിക്കാനായി ഇപ്പോള്‍ പ്രധാന ചാമ്പ്യനായി നടക്കുന്നത് ലീഗാണല്ലോ. യുഡിഎഫിനെ ഞങ്ങള്‍ വിജയിപ്പിക്കുമെന്ന വാശിയിലാണ് അവര്‍ പലയിടത്തും നീങ്ങി കൊണ്ടിരിക്കുന്നത്. എന്നാല്‍ കാലം മാറി. ലീഗ് അണികള്‍, ലീഗിനോട് ഒപ്പം നില്‍ക്കുന്നവര്‍, അങ്ങനെയുള്ള പലരും ഇപ്പോള്‍ അതേ വികാരത്തിലല്ല എന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ നല്ലതെന്നും പിണറായി പറഞ്ഞു. മുസ്ലീം ലീഗ് എല്‍ഡിഎഫിലേക്ക് വരുമോ എന്ന ചോദ്യത്തിനായിരുന്നു പിണറായിയുടെ മറുപടി.

Recommended Video

cmsvideo
ബിജെപിക്ക് ആൻ്റണിയുടെ പരിഹാസം | Oneindia Malayalam

ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതറി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍

ക്യാപ്റ്റന്‍ എന്ന വിളിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അത്തരം കാര്യങ്ങളുമായി വല്ലാതെ നടന്നിട്ടൊന്നും കാര്യമില്ല. അതൊന്നും എടുത്തിട്ട് എവിടെയും ഏശാന്‍ പോകുന്നില്ല. ആളുകള്‍ അങ്ങനെ പലതും വിളിക്കും. അവര്‍ക്ക് താല്‍പര്യം വരുമ്പോഴാണത്. അതൊന്നും എടുത്തിട്ട് ഒരാശയക്കുഴപ്പവും ഉണ്ടാക്കാന്‍ കഴിയില്ല. അത് ഗൗരവത്തിലെടുക്കേണ്ടെന്നും പിണറായി പറഞ്ഞു. അതേസമയം രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളും മുഖ്യമന്ത്രി മറുപടി നല്‍കി. ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായിട്ടാണ് കെഎസ്ഇബി കരാര്‍ ഒപ്പിട്ടത്. അവര്‍ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നുവെന്ന് നോക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

നടി ഐഷ ശര്‍മയുടെ ഹോട്ട് ആന്റ് ക്യൂട്ട് ചിത്രങ്ങള്‍ കാണാം

English summary
pinarayi vijayan says modi govt didnt help at the time of kerala floods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X